പ്രളയം: ദുരിതാശ്വാസമായി പോപുലര്‍ഫ്രണ്ട് വസ്ത്രാലയം

നിലമ്പൂര്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ പത്മിനി ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. പ്രളയ ദുരിതാശ്വാസത്തിന്റെ ഭാഗമായി പോപുലര്‍ഫ്രണ്ട് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്നും ദുരന്തത്തില്‍ നിന്നും നാടിനെ കര കയറ്റാന്‍ എല്ലാവരും കൈകോര്‍ക്കണമെന്നും ചെയര്‍പേഴ്‌സണ്‍ പറഞ്ഞു.

പ്രളയം:  ദുരിതാശ്വാസമായി പോപുലര്‍ഫ്രണ്ട് വസ്ത്രാലയം

നിലമ്പൂര്‍: പ്രളയത്തില്‍ വസ്ത്രങ്ങള്‍ നഷ്ടപ്പെട്ടവര്‍ക്കായി പോപുലര്‍ഫ്രണ്ട് സൗജന്യ വസ്ത്രാലയവും ചെരുപ്പ് കടയും ആരംഭിച്ചു. പ്രളയം ഏറ്റവും അധികം ദുരന്തം വിതച്ച നിലമ്പൂരിലാണ് പുതുവസ്ത്രങ്ങളും ചെരുപ്പുകളുമായി വസ്ത്രാലയം തുറന്നത്.

നിലമ്പൂര്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ പത്മിനി ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. പ്രളയ ദുരിതാശ്വാസത്തിന്റെ ഭാഗമായി പോപുലര്‍ഫ്രണ്ട് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്നും ദുരന്തത്തില്‍ നിന്നും നാടിനെ കര കയറ്റാന്‍ എല്ലാവരും കൈകോര്‍ക്കണമെന്നും ചെയര്‍പേഴ്‌സണ്‍ പറഞ്ഞു.

നഗരസഭാ കൗണ്‍സിലര്‍മാരായ മുസ്തഫ കളത്തുംപടിക്കല്‍, സമീറ അബ്ദുല്‍ അസീസ്, പോപുലര്‍ഫ്രണ്ട് മലപ്പുറം ഈസ്റ്റ് ജില്ലാ പ്രസിഡന്റ് റഫീഖ് പുളിക്കല്‍, ഡിവിഷന്‍ പ്രസിഡന്റ് മുജീബ് എടക്കര, പി കെ റഫീഖ് നിലമ്പൂര്‍, സദഖത്തുല്ല ദേവശേരി എന്നിവര്‍ സംസാരിച്ചു.

RELATED STORIES

Share it
Top