Sub Lead

പോസ്റ്റ്പെയ്ഡ് വരിക്കാരോട് നിയന്ത്രണ കാലയളവിലെ കുടിശ്ശിക അടക്കാൻ ആവശ്യപ്പെട്ട് മൊബൈൽ കമ്പനികൾ

നാൽപ്പത് ലക്ഷത്തോളം പോസ്റ്റ്പെയ്ഡ് മൊബൈൽ ഫോണുകൾ തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം പ്രവർത്തന സജ്ജമാകുമെന്ന് ജമ്മുകശ്മീർ പ്രിൻസിപ്പൽ സെക്രട്ടറി രോഹിത് കൻസാൽ അറിയിച്ചിരുന്നു.

പോസ്റ്റ്പെയ്ഡ് വരിക്കാരോട് നിയന്ത്രണ കാലയളവിലെ കുടിശ്ശിക അടക്കാൻ ആവശ്യപ്പെട്ട് മൊബൈൽ കമ്പനികൾ
X

ശ്രീനഗർ: പോസ്റ്റ്പെയ്ഡ് വരിക്കാരോട് നിയന്ത്രണ കാലയളവിലെ കുടിശ്ശിക അടക്കാൻ ആവശ്യപ്പെട്ട് മൊബൈൽ കമ്പനികൾ. പോസ്റ്റ്‌പെയ്ഡ് കണക്ഷനുകളുടെ നിയന്ത്രണം സർക്കാർ നീക്കിയതിന് പിന്നാലെയാണ് കമ്പനികളുടെ ഈ നീക്കം. ആഗസ്ത് 5 മുതൽ സെപ്തംബർ 30 വരെയുള്ള കാലയളവിലെ കുടിശ്ശിക അടച്ചാൽ മാത്രമേ കശ്മീരികൾക്ക് ആശയവിനിമയ സംവിധാനങ്ങൾ ഉപയോഗിക്കാൻ സാധിക്കൂ.

കശ്മീരിന്റെ പ്രത്യേക പദവി നീക്കം ചെയ്തതിന് പിന്നാലെയാണ് സംസ്ഥാനത്ത് ആശയവിനിമയ സംവിധാനങ്ങൾക്ക് സർക്കാർ നിരോധനം ഏർപ്പെടുത്തിയത്. ഇന്നലെയാണ് നിരോധനം നീക്കിക്കൊണ്ടുള്ള സർക്കാർ ഉത്തരവ് പുറത്തുവന്നത്. 70 ദിവസത്തേക്ക് ഉപയോഗിക്കാൻ കഴിയാത്ത ഒരു സേവനത്തിന് പണം നൽകേണ്ടത് അന്യായമാണെന്ന് കശ്മീരിലെ ജനങ്ങൾ പറഞ്ഞതായി ദി ക്വിൻറ് റിപോർട്ട് ചെയ്യുന്നു.


നാൽപ്പത് ലക്ഷത്തോളം പോസ്റ്റ്പെയ്ഡ് മൊബൈൽ ഫോണുകൾ തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം പ്രവർത്തന സജ്ജമാകുമെന്ന് ജമ്മുകശ്മീർ പ്രിൻസിപ്പൽ സെക്രട്ടറി രോഹിത് കൻസാൽ അറിയിച്ചിരുന്നു. പോസ്റ്റ്പെയ്ഡ് സേവനങ്ങൾ പുനസ്ഥാപിച്ചുവെങ്കിലും, പ്രീപെയ്ഡ് കണക്ഷനുകളും ഇന്റർനെറ്റ് സംവിധാനവും മേഖലയിലുടനീളം ഇപ്പോഴും നിരോധിച്ചിരിക്കുകയാണ്.

നിരോധന കാലയളവിൽ ഒരു കോൾ പോലും വിളിച്ചിട്ടില്ലെങ്കിലും എൻറെ പോസ്റ്റ്പെയ്ഡ് നമ്പർ പുനസ്ഥാപിക്കാൻ നൽകാൻ എയർടെൽ ആവശ്യപ്പെട്ടത് 2500 രൂപയാണ്. ആഗസ്ത്, സെപ്തംബർ മാസങ്ങളിലെ ബിൽ തുക കണ്ട് ഞെട്ടിപ്പോയെന്നും വ്യാപാരിയായ നസീർ പറഞ്ഞു. കമ്പനികളുടെ ഈ നീക്കത്തിനെതിരേ കശ്മീരിൽ പ്രതിഷേധം വ്യാപകമാണ്.

Next Story

RELATED STORIES

Share it