മഹാരാഷ്ട്രയില്‍ കശ്മീരി വിദ്യാര്‍ഥികള്‍ക്കുനേരെ ശിവസേനയുടെ ആക്രമണം
ദയാബായി പട്ടേല്‍ ഫിസിക്കല്‍ എജ്യുക്കേഷനില്‍ പഠിക്കുന്ന കശ്മീരി വിദ്യാര്‍ഥികളെയാണ് ശിവസേനയുടെ യുവ വിഭാഗമായ യുവസേനാ പ്രവര്‍ത്തകര്‍ മര്‍ദ്ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതെന്ന് പോലിസ് പറഞ്ഞു.

മുംബൈ: പുല്‍വാമ ആക്രമണത്തിന്റെ മറവില്‍ കശ്മീരികള്‍ക്കെതിരേ രാജ്യവ്യാപകമായി തീവ്രഹിന്ദുത്വ സംഘടനകളുടെ നടത്തിവരുന്ന ആക്രമണം തുടരുന്നു. ഏറ്റവും ഒടുവിലായി മഹാരാഷ്ട്രയിലാണ് കശ്മീരികള്‍ക്കെതിരേ ആക്രമണമുണ്ടായത്.
ദയാബായി പട്ടേല്‍ ഫിസിക്കല്‍ എജ്യുക്കേഷനില്‍ പഠിക്കുന്ന കശ്മീരി വിദ്യാര്‍ഥികളെയാണ് ശിവസേനയുടെ യുവ വിഭാഗമായ യുവസേനാ പ്രവര്‍ത്തകര്‍ മര്‍ദ്ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതെന്ന് പോലിസ് പറഞ്ഞു. ബുധനാഴ്ച രാത്രിയാണ് സംഭവം. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സാൂഹിക മാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. രാത്രി പത്തോടെ അത്താഴം കഴിച്ച് താമസ സ്ഥലത്തേക്ക് തിരിച്ചുവരുന്നതിനിടെയാണ് ആക്രമണമുണ്ടായത്.
യുവസേന പ്രവര്‍ത്തകര്‍ ഇവരെ തടഞ്ഞുനിര്‍ത്തുകയും മര്‍ദ്ദിക്കുകയുമായിരുന്നു. ഇരകള്‍ ലൊഹാറാ പോലിസില്‍ പരാതി നല്‍കി. പ്രതികളെ പോലിസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവിടെ ജീവിക്കണമെങ്കില്‍ വന്ദേമാതരം ചൊല്ലണമെന്ന് നിര്‍ബന്ധിച്ചതായി ആക്രമണത്തിനിരയായ വിദ്യാര്‍ഥികളില്‍ ഒരാള്‍ പറഞ്ഞു. നാലു ദിവസത്തിനകം ഇവിടം വിടണമെന്നും അല്ലെങ്കില്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായും വിദ്യാര്‍ഥികള്‍ പറഞ്ഞു.
RELATED STORIES
വയനാട്ടില്‍ നിന്നും കാണാതായ അമ്മയും അഞ്ച് മക്കളും സുരക്ഷിതര്‍
21 Sep 2023 3:02 PM GMTകോട്ടയത്ത് കനത്ത മഴ; ഉരുള്‍പൊട്ടല്‍, ഏഴു ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
21 Sep 2023 1:59 PM GMTവോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ആധാര്‍ നിര്‍ബന്ധമില്ലെന്ന്...
21 Sep 2023 1:03 PM GMTനബിദിനാഘോഷത്തിന് കൊടിതോരണങ്ങള്‍ കെട്ടുന്നതിനിടെ വിദ്യാര്‍ഥികളെ...
21 Sep 2023 11:56 AM GMTവനിതാ സംവരണ ബില്‍: ഒബിസിയെ ഒഴിവാക്കിയത് നിരാശാജനകവും...
21 Sep 2023 11:42 AM GMTഉത്തര്‍പ്രദേശില്‍ മുസ്ലിം യുവാവിനെ പോലിസ് വെടിവെച്ച് കൊന്നു
21 Sep 2023 6:16 AM GMT