India

നേപ്പാളില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം; ഏഴ് ഇന്ത്യന്‍ തീര്‍ത്ഥാടകര്‍ മരിച്ചു

നേപ്പാളില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം; ഏഴ് ഇന്ത്യന്‍ തീര്‍ത്ഥാടകര്‍ മരിച്ചു
X

കാഠ്മണ്ഡു: നേപ്പാളില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 7 ഇന്ത്യന്‍ തീര്‍ത്ഥാടകര്‍ മരിച്ചു. നേപ്പാളിലെ ഗൂര്‍ഖ ജില്ലയില്‍ മനകമന ക്ഷേത്രത്തില്‍ പ്രാര്‍ത്ഥന കഴിഞ്ഞ് മടങ്ങുകയായിരുന്ന തീര്‍ത്ഥാടകരാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ 9 പേര്‍ക്ക് പരുക്കേറ്റു. പരുക്കേറ്റവരില്‍ 2 പേര്‍ നേപ്പാള്‍ സ്വദേശികളാണ്. ഇവരെ ചിത്വാന്‍ ജില്ലയിലെ ഭരത്പൂരിലെ ചിത്വാന്‍ മെഡിക്കല്‍ കോളജിലേക്ക് ചികിത്സയ്ക്കായി പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകടത്തിന്റെ കാരണം ഇതുവരെ വ്യക്തമല്ല.

സമീപ വര്‍ഷങ്ങളില്‍ നേപ്പാളില്‍ റോഡപകടങ്ങള്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. 2024 ഓഗസ്റ്റില്‍, ഇന്ത്യന്‍ തീര്‍ത്ഥാടകരുമായി സഞ്ചരിച്ചിരുന്ന ബസ് അപകടത്തില്‍പ്പെട്ട് 27 ഓളം ആളുകളാണ് മരണപ്പെട്ടത്.






Next Story

RELATED STORIES

Share it