Kerala

നേമത്ത് ബിജെപി അക്കൗണ്ട് തുറക്കില്ല, ഇരട്ടത്താഴിട്ട് പൂട്ടി': മന്ത്രി വി ശിവന്‍കുട്ടി

നേമത്ത് ബിജെപി അക്കൗണ്ട് തുറക്കില്ല, ഇരട്ടത്താഴിട്ട് പൂട്ടി: മന്ത്രി വി ശിവന്‍കുട്ടി
X

കൊച്ചി: നേമത്ത് ബിജെപി കഴിഞ്ഞതവണ പൂട്ടിയ അക്കൗണ്ട് തുറക്കില്ലെന്ന് മന്ത്രി വി ശിവന്‍കുട്ടി. നേമത്തെ ബിജെപി അക്കൗണ്ട് ഇരട്ടത്താഴിട്ട് പൂട്ടും. തിരുവനന്തപുരം ജില്ലയിലെ 14 സീറ്റും എല്‍ഡിഎഫ് ജയിക്കുമെന്നും വി ശിവന്‍കുട്ടി പറഞ്ഞു. കഴിഞ്ഞതവണ ഒരു സീറ്റാണ് തിരുവനന്തപുരത്ത് നഷ്ടപ്പെട്ടത്. ഇത്തവണ നഷ്ടപ്പെട്ട കോവളം തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് പാര്‍ട്ടിയെന്ന് വി ശിവന്‍കുട്ടി പറഞ്ഞു. എല്‍ഡിഎഫ് തൂത്തുവാരും വലിയ മുന്നേറ്റം നടത്തുമെന്നും വി ശിവന്‍കുട്ടി കൂട്ടിച്ചേര്‍ത്തു.നേമത്ത് ബിജെപി സ്ഥാനാര്‍ഥിയായി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറാകും മല്‍സരിക്കുക.




Next Story

RELATED STORIES

Share it