Sub Lead

ബിജെപി പ്രവര്‍ത്തകരുടെ ബോംബേറില്‍ കാല് നഷ്ടപ്പെട്ട അസ്‌ന ഇനി ചെറുവാഞ്ചേരിക്കാരുടെ ഡോക്ടര്‍

2000 സെപ്തംബര്‍ 27 ന് പഞ്ചായത്ത് തിരഞ്ഞെടുപ്പ് ദിവസം കണ്ണൂര്‍ ചെറുവാഞ്ചേരിയില്‍ വീട്ടുമുറ്റത്തു കളിച്ചു കൊണ്ടിരിക്കെയാണ് ബിജെപി പ്രവര്‍ത്തകരുടെ ബോംബേറില്‍ അസ്‌നയുടെ കാല്‍ നഷ്ടപ്പട്ടത്.

ബിജെപി പ്രവര്‍ത്തകരുടെ ബോംബേറില്‍ കാല് നഷ്ടപ്പെട്ട അസ്‌ന ഇനി ചെറുവാഞ്ചേരിക്കാരുടെ ഡോക്ടര്‍
X

കണ്ണൂര്‍: ബിജെപി പ്രവര്‍ത്തകരുടെ ബോംബേറില്‍ കാല് നഷ്ടപ്പെട്ട അസ്‌ന ഇനി ചെറുവാഞ്ചേരിക്കാരുടെ സ്വന്തം ഡോക്ടര്‍. ചെറുവാഞ്ചേരി കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഡോക്ടറായി അസ്‌ന ഇന്ന് ചുമതലയേറ്റു. അച്ഛന്‍ നാണുവിന് ഒപ്പമെത്തി ബുധനാഴ്ച രാവിലെ 9.30നാണ് അസ്‌ന ചുമതലയേറ്റത്.

2000 സെപ്തംബര്‍ 27 ന് പഞ്ചായത്ത് തിരഞ്ഞെടുപ്പ് ദിവസം കണ്ണൂര്‍ ചെറുവാഞ്ചേരിയില്‍ വീട്ടുമുറ്റത്തു കളിച്ചു കൊണ്ടിരിക്കെയാണ് ബിജെപി പ്രവര്‍ത്തകരുടെ ബോംബേറില്‍ അസ്‌നയുടെ കാല്‍ നഷ്ടപ്പട്ടത്. അഞ്ചാം വയസില്‍ ബോംബേറില്‍ കാല് നഷ്ടപ്പെട്ട് ജീവിതം നഷ്ടപ്പെടുമെന്ന് കരുതിയ അസ്‌നയ്ക്ക് ഇത് തന്നെ വീഴ്ത്തിയ അക്രമ രാഷ്ട്രീയത്തോടുള്ള സമരത്തിന്റെ വിജയം കൂടിയാണ്.

പഞ്ചായത്ത് തിരഞ്ഞെടുപ്പ് ദിനത്തിലാണ് ബോംബെറില്‍ അസ്‌നക്ക് കാല്‍ നഷ്ടപ്പെട്ടത്. 11 ബിജെപി പ്രവര്‍ത്തകര്‍ ആയിരുന്നു പ്രതിപ്പട്ടികയിലുണ്ടായിരുന്നത്. ബോംബെറില്‍ കാല്‍ ചിതറിപ്പോയ ആ പെണ്‍കുട്ടി, അതേ നാട്ടില്‍ ഡോക്ടറായെത്തുമ്പോള്‍ ആശുപത്രി മുറ്റത്ത് അഭിമാനത്തോടെ മറ്റൊരാള്‍ നില്‍ക്കുന്നുണ്ടായിരുന്നു. മകളുടെ സ്വപ്നങ്ങള്‍ യാഥാര്‍ഥ്യമാക്കാന്‍ ഓരോ ഇടത്തും താങ്ങായും തണലായും നടന്ന അച്ഛന്‍ നാണു. ഡോക്ടറാവുക എന്നത് ബോംബേറില്‍ കാല് നഷ്ടപ്പെട്ട് ആശുപത്രിക്കിടക്കയില്‍ കിടന്ന സമയത്ത് മുളപൊട്ടിയ ആഗ്രഹമായിരുന്നെന്ന് അച്ഛന്‍ പറയുന്നു.

ദൃഢനിശ്ചയം കൊണ്ട് തന്റെ ആഗ്രഹം നിറവേറ്റിയ അസ്‌നയ്ക്ക് അഭിനന്ദനങ്ങളും ആശംസകളുമായി രാഷ്ട്രീയ നേതാക്കളുള്‍പ്പടെ നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്. ഒരു നാടിന്റെ കണ്ണീരായി മാറിയ അസ്‌ന, പിന്നെ ചങ്കുറപ്പും ദൃഢനിശ്ചയവും കൊണ്ടാണ് നമ്മുടെ ഹൃദയം കവര്‍ന്നതെന്ന് മുന്‍ മന്ത്രി ഷിബു ബേബി ജോണ്‍ പറഞ്ഞു.

Next Story

RELATED STORIES

Share it