Sub Lead

പൗരത്വ ഭേദഗതി ബില്ലുമായി സഹകരിക്കരുതെന്ന് കനയ്യ കുമാര്‍

കാര്‍ഷികവും സാമ്പത്തികവുമായ തകര്‍ച്ചയെ കുറിച്ചുള്ള ചര്‍ച്ചകളില്‍ നിന്നു പൗരന്‍മാരുടെ ശ്രദ്ധ തിരിക്കാനാണ് ഇത്തരം ബില്ലുകള്‍ കൊണ്ടുവരുന്നത്

പൗരത്വ ഭേദഗതി ബില്ലുമായി സഹകരിക്കരുതെന്ന് കനയ്യ കുമാര്‍
X

കൊല്‍ക്കത്ത: ദേശീയ പൗരത്വ രജിസ്റ്ററിനോടും പൗരത്വ ഭേദഗതി ബില്ലിനോടും സഹകരിക്കരുതെന്ന് സിപി ഐ നേതാവും ജെഎന്‍യുവിലെ മുന്‍ വിദ്യാര്‍ഥി യൂനിയന്‍ നേതാവുമായ കനയ്യ കുമാര്‍. മോദി സര്‍ക്കാരിന്റെ പരാജയങ്ങളില്‍നിന്നു ജനശ്രദ്ധ തിരിച്ചുവിടാനാണ് ഭരണഘടനയെ തന്നെ മാറ്റാനുള്ള ഇത്തരം ശ്രമങ്ങള്‍ നടത്തുന്നതെന്നും കൊല്‍ക്കത്തയില്‍ എന്‍ആര്‍സിക്കെതിരേ സംഘടിപ്പിച്ച റാലിയില്‍ കനയ്യ പറഞ്ഞു. എന്‍ആര്‍സിയും സിഎബിയുമെല്ലാം ഭരണഘടനയുടെ പ്രാഥമിക തത്വങ്ങള്‍ക്ക് എതിരാണ്. മതേതരത്വത്തെ തകര്‍ക്കുന്നതാണ്. ബിജെപി സര്‍ക്കാര്‍ ഭരണഘടന മാറ്റിമറിക്കാനാണു ശ്രമിക്കുന്നത്. അതിനാല്‍ രാജ്യത്തെ ജനങ്ങള്‍ ഇതിനോട് നിസ്സഹകരണം പ്രഖ്യാപിക്കണമെന്നും കനയ്യ കുമാര്‍ ആഹ്വാനം ചെയ്തു. കാര്‍ഷികവും സാമ്പത്തികവുമായ തകര്‍ച്ചയെ കുറിച്ചുള്ള ചര്‍ച്ചകളില്‍ നിന്നു പൗരന്‍മാരുടെ ശ്രദ്ധ തിരിക്കാനാണ് ഇത്തരം ബില്ലുകള്‍ കൊണ്ടുവരുന്നത്. 2014ല്‍ അധികാരത്തിലെത്തുമ്പോള്‍ 15 ലക്ഷം ബാങ്ക് അക്കൗണ്ടില്‍ ഇട്ടുതരുമെന്നാണു പറഞ്ഞത്. കള്ളപ്പണം തിരിച്ചുകൊണ്ടുവരും, അച്ഛേദിന്‍ വരും എന്നൊക്കെ പറഞ്ഞു. എന്നാല്‍ എല്ലാ വാദ്ഗാനങ്ങളും പാഴായി. അതിനാലാണ് ശ്രദ്ധ തിരിക്കാന്‍ ഇപ്പോള്‍ എന്‍ആര്‍സിയും സിഎബിയും കൊണ്ടുവരുന്നതെന്നും കനയ്യകുമാര്‍ പറഞ്ഞു.




Next Story

RELATED STORIES

Share it