Sub Lead

ചിദംബരത്തിനു മുന്‍കൂര്‍ ജാമ്യം നിഷേധിച്ച ജഡ്ജിക്ക് അപ്പലേറ്റ് ട്രൈബ്യൂണല്‍ ചെയര്‍ പേഴ്‌സണായി നിയമനം

വിരമിച്ച് ദിവസങ്ങള്‍ക്കകമാണ് പുതിയ നിയമനം. ചില ചാനലുകളും ഇംഗ്ലിഷ് ഓണ്‍ലൈന്‍ പോര്‍ട്ടലുകളുമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

ചിദംബരത്തിനു മുന്‍കൂര്‍ ജാമ്യം നിഷേധിച്ച ജഡ്ജിക്ക് അപ്പലേറ്റ് ട്രൈബ്യൂണല്‍ ചെയര്‍ പേഴ്‌സണായി നിയമനം
X

ന്യൂഡല്‍ഹി: ഐഎന്‍എക്‌സ് മീഡിയ കേസില്‍ കോണ്‍ഗ്രസ് നേതാവ് കേന്ദ്ര മുന്‍ ധനമന്ത്രിയുമായ പി ചിദംബരത്തിന്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി തള്ളിയ ഡല്‍ഹി ഹൈക്കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് സുനില്‍ ഗൗറിനെ പണം തട്ടിപ്പു നിരോധന നിയമ അപ്പലേറ്റ്് ട്രൈബ്യൂണല്‍ ചെയര്‍പേഴ്‌സണ്‍ ആയി നിയമിച്ചു. വിരമിച്ച് ദിവസങ്ങള്‍ക്കകമാണ് പുതിയ നിയമനം. ചില ചാനലുകളും ഇംഗ്ലിഷ് ഓണ്‍ലൈന്‍ പോര്‍ട്ടലുകളുമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

വിരമിക്കുന്നതിനു രണ്ടു ദിവസം മുമ്പാണ് ഗൗഡ് ചിദംബരത്തിന്റെ മുന്‍കൂര്‍ ജാമ്യപേക്ഷ തള്ളിക്കൊണ്ട് ഉത്തരവിട്ടത്. ഏഴു മാസമായി കോടതിയുടെ പരിഗണയില്‍ ഇരിക്കുകയായിരുന്നു ചിദംബരത്തിന്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി.

തേജസ് ന്യൂസ് യൂറ്റിയൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ജാമ്യ ഹര്‍ജി തള്ളിക്കൊണ്ടുള്ള ഉത്തരവില്‍ ചിദംബരത്തിന്റെ കേസ് പണം തട്ടിപ്പിന് ഉത്തമ ഉദാഹരണമാണെന്ന ജസ്റ്റിസ് ഗൗര്‍ വ്യക്തമാക്കിയിരുന്നു. ചിദംബരമാണ് ഈ തട്ടിപ്പിന്റെ ആസൂത്രകന്‍ എന്ന വിധിയിലെ പരാമര്‍ശം നിയമ വൃത്തങ്ങളില്‍ ചര്‍ച്ചയ്ക്കു വഴിവയ്ക്കുകയും ചെയ്തിരുന്നു. മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥിന്റെ മരുമകന്‍ രതുല്‍ പുരിയുടെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി തള്ളിയതും ഇദ്ദേഹമാണ്. വിരമിച്ചതിനു തൊട്ടുപിന്നാലെ ജസ്റ്റിസ് സുനില്‍ ഗൗഡിന് പുതിയ നിയമനം നല്‍കിയത് രാഷ്ട്രീയ, നിയമ വൃത്തങ്ങളില്‍ വിവാദത്തിന് തിരികൊളുത്തിയിട്ടുണ്ട്.

Next Story

RELATED STORIES

Share it