Sub Lead

ഇറാന്‍ ആക്രമണ ഭീതി; പശ്ചിമേഷ്യയില്‍ നിന്നും പൗരന്മാരെ കടത്താന്‍ 50 ചാര്‍ട്ടര്‍ വിമാനങ്ങള്‍ ഒരുക്കിയെന്ന് യുഎസ്

ഇറാന്‍ ആക്രമണ ഭീതി; പശ്ചിമേഷ്യയില്‍ നിന്നും പൗരന്മാരെ കടത്താന്‍ 50 ചാര്‍ട്ടര്‍ വിമാനങ്ങള്‍ ഒരുക്കിയെന്ന് യുഎസ്
X

അറബ് രാജ്യങ്ങളിലെ യുഎസ് സൈനിക ക്യാംപുകള്‍ക്കെതിരായി ഇറാന്‍ ആക്രമണം കടുപ്പിച്ചതോടെ തങ്ങളുടെ പൗരന്മാരെ സുരക്ഷിതമായി നാട്ടിലെത്തിച്ചതായി യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍മെന്റ് പ്രസ്താവനയില്‍ അറിയിച്ചു. ഇതിനായി മിഡില്‍ ഈസ്റ്റില്‍ നിന്നും 50 ചാര്‍ട്ടര്‍ വിമാനങ്ങളാണ് ഒരുക്കിയത്. അരലക്ഷത്തോളം യുഎസ് പൗരന്മാര്‍ പശ്ചിമേഷ്യയില്‍ നിന്ന് നാടുവിട്ടതായി നേരത്തെ റിപോര്‍ട്ടുണ്ടായിരുന്നു. യുദ്ധം തുടങ്ങിയതിന് ശേഷം 28000 പൗരന്മാരെ നാട്ടിലെത്തിച്ചതായി യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് തന്നെ നേരത്തെ ഔദ്യോഗികമായി അറിയിച്ചിരുന്നു. യുദ്ധം തുടങ്ങാന്‍ സാധ്യതയുണ്ടെന്ന് കണ്ട് നിരവധി പേര്‍ നേരത്തെ തന്നെ സ്ഥലം നാട്ടിലേക്ക് തിരിച്ചിരുന്നു.

'ഇന്നത്തോടെ ഞങ്ങള്‍ ഏകദേശം നാല് ഡസന്‍ വിമാനങ്ങള്‍ പൂര്‍ത്തിയാക്കുകയും ആ വിമാനങ്ങളില്‍ ആയിരക്കണക്കിന് അമേരിക്കക്കാരെ മിഡില്‍ ഈസ്റ്റില്‍ നിന്ന് സുരക്ഷിതമായി ഒഴിപ്പിക്കുകയും ചെയ്യും,' ഒരു സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

വാണിജ്യ വിമാന ലഭ്യത മെച്ചപ്പെട്ടുകൊണ്ടിരിക്കുന്നതിനാല്‍ ചാര്‍ട്ടര്‍ വിമാനങ്ങളുടെ എണ്ണം കുറയ്ക്കുമെന്നും ഉദ്യോഗസ്ഥന്‍ അറിയിച്ചു. സംഘര്‍ഷത്തോടുള്ള നേരത്തെയുള്ള പ്രതികരണത്തിനും മേഖലയിലെ യുഎസ് പൗരന്മാര്‍ക്ക് സഹായത്തിന്റെ അഭാവത്തിനും ട്രംപ് ഭരണകൂടം വിമര്‍ശിക്കപ്പെട്ടിരുന്നു.

Next Story

RELATED STORIES

Share it