Sub Lead

തിരഞ്ഞെടുപ്പ് തോല്‍വി: ജാര്‍ഖണ്ഡ് ബിജെപിയില്‍ പൊട്ടിത്തെറി, അധ്യക്ഷന്‍ രാജിവെച്ചു

രാജിക്കത്ത് ബിജെപി അധ്യക്ഷന്‍ അമിത് ഷാക്ക് അയച്ചു. നിയമസഭ തിരഞ്ഞെടുപ്പില്‍ ബിജെപി കനത്ത തിരിച്ചടിയാണ് നേരിട്ടത്. ചക്രധര്‍പൂര്‍ നിയമസഭാ മണ്ഡലത്തില്‍ നിന്ന് മല്‍സരിച്ച ലക്ഷ്മണ്‍ ഗിലുവയും പരാജയപ്പെട്ടിരുന്നു.

തിരഞ്ഞെടുപ്പ് തോല്‍വി: ജാര്‍ഖണ്ഡ് ബിജെപിയില്‍ പൊട്ടിത്തെറി, അധ്യക്ഷന്‍ രാജിവെച്ചു
X

റാഞ്ചി: നിയമസഭ തിരഞ്ഞെടുപ്പിലേറ്റ നാണം കെട്ട തോല്‍വിക്ക് പിന്നാലെ ജാര്‍ഖണ്ഡ് ബിജെപിയില്‍ പൊട്ടിത്തെറി. തോല്‍വിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് ജാര്‍ഖണ്ഡ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ലക്ഷ്മണ്‍ ഗിലുവ രാജിവെച്ചു. രാജിക്കത്ത് ബിജെപി അധ്യക്ഷന്‍ അമിത് ഷാക്ക് അയച്ചു. നിയമസഭ തിരഞ്ഞെടുപ്പില്‍ ബിജെപി കനത്ത തിരിച്ചടിയാണ് നേരിട്ടത്. ചക്രധര്‍പൂര്‍ നിയമസഭാ മണ്ഡലത്തില്‍ നിന്ന് മല്‍സരിച്ച ലക്ഷ്മണ്‍ ഗിലുവയും പരാജയപ്പെട്ടിരുന്നു. എതിര്‍സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയുടെ സുഖ്‌റാം ഒറാവ്ന്‍ ആണ് അവിടെ ഗിലുവയെ തോല്‍പിച്ചത്. 81 അംഗ നിയമസഭയില്‍ ബിജെപിക്ക് 25 സീറ്റേ നേടാനായുള്ളൂ. 47 സീറ്റ് നേടിയ ജെഎംഎം-കോണ്‍ഗ്രസ് -ആര്‍ജെഡി മഹാസഖ്യം സംസ്ഥാനത്ത് അധികാരം നേടി.

ജെവിഎമ്മിന്റെ മൂന്ന് അംഗങ്ങള്‍ കൂടി മഹാസഖ്യത്തിന് നിരുപാധിക പിന്തുണ പ്രഖ്യാപിച്ചതോടെ, ഭരണമുന്നണിയുടെ അംഗസംഖ്യ 50 ആയി. ഗിലുവയ്‌ക്കൊപ്പം ബിജെപി നേതാവും മുഖ്യമന്ത്രിയുമായ രഘുബര്‍ ദാസും പരാജയപ്പെട്ടിരുന്നു. ജെഎംഎം സ്ഥാനാര്‍ത്ഥി സുഖ്‌റാം ഓറാനോട് 12,234 വോട്ടുകള്‍ക്കാണ് ഗിലുവ പരാജയപ്പെട്ടത്.

ബിജെപി ഒറ്റയ്ക്കാണ് തിരഞ്ഞെടുപ്പില്‍ മത്സരിച്ചത്. 81ല്‍ 79 സീറ്റുകളിലും ബിജെപി മത്സരിച്ചപ്പോള്‍, ഒരു സീറ്റില്‍ സ്വതന്ത്രനെ മത്സരിപ്പിച്ചു. എജെഎസ്‌യു സ്ഥാനാര്‍ത്ഥി സുദേഷ് മഹാതോയ്ക്ക് എതിരെ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയതുമില്ല. അതിനാല്‍ സഖ്യകക്ഷികളെ പഴിചാരിയും ബിജെപിയ്ക്ക് ഇതില്‍ നിന്ന് രക്ഷപ്പെടാനാകില്ല. ഇതോടൊപ്പം, ഗോത്രവര്‍ഗഭൂരിപക്ഷ മേഖലകളില്‍ തകര്‍ന്നടിയുന്ന കാഴ്ചയാണ് കണ്ടത്. ഗോത്രമേഖലയില്‍ വളരെ ചെറിയ കാലയളവില്‍ കൊയ്ത നേട്ടം മുഴുവന്‍ ഝാര്‍ഖണ്ഡില്‍ ബിജെപിയുടെ കയ്യില്‍ നിന്ന് പോയി. ഛത്തീസ്ഗഢിലും മഹാരാഷ്ട്രയിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല.

Next Story

RELATED STORIES

Share it