Sub Lead

ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ ലബ്‌നാനില്‍ 10 പേര്‍ കൊല്ലപ്പെട്ടു; 5 പേര്‍ക്ക് പരിക്ക്

ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ ലബ്‌നാനില്‍ 10 പേര്‍ കൊല്ലപ്പെട്ടു; 5 പേര്‍ക്ക് പരിക്ക്
X

പശ്ചിമേഷ്യയിലെ യുദ്ധം 12 ാം ദിവസത്തിലേക്ക് കടന്നതോടെ ആക്രമണം രൂക്ഷമാക്കി ഇസ്രായേല്‍. കിഴക്കന്‍ ലബ്‌നാനില്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 10 പേര്‍ കൊല്ലപ്പെട്ടതായി അല്‍ ജസീറ റിപോര്‍ട്ട് ചെയ്തു. അഞ്ച് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

ലെബനന്റെ കിഴക്കന്‍ ബാല്‍ബെക്ക് ജില്ലയിലെ തമ്‌നിന്‍ അല്‍-തഹ്തയിലെ കെട്ടിടത്തിന് നേരെയാണ് ഇസ്രായേല്‍ വ്യോമാക്രമണമുണ്ടായത്. കെട്ടിടം പൂര്‍ണമായി തകര്‍ന്നു.

ഇസ്രായേലിനെതിരേ ഹിസ്ബുല്ലയും തിരിച്ചടി ശക്തമാക്കിയിട്ടുണ്ട്. രണ്ട് ദിവസത്തിനിടെ നിരവധി ഡ്രോണ്‍ ആക്രമണം നടത്തിയതായി ഹിസ്ബുല്ല അറിയിച്ചു.

Next Story

RELATED STORIES

Share it