Sub Lead

'തുടങ്ങിയിട്ടേയുള്ളൂ മി. അമിത്ഷാ'; കസറ്റഡിയില്‍നിന്നു വിട്ടയക്കപ്പെട്ട കണ്ണന്‍ ഗോപിനാഥന്റെ ട്വീറ്റ്

നൂറ് കണക്കിന് വിദ്യാര്‍ഥികള്‍ പോലിസ് സ്‌റ്റേഷനില്‍ പ്രതിഷേധവുമായി എത്തിയതിനെ തുടര്‍ന്ന് കണ്ണന്‍ ഗോപിനാഥനെ മോചിപ്പിക്കാന്‍ പോലിസ് നിര്‍ബന്ധിതമാവുകയായിരുന്നു

തുടങ്ങിയിട്ടേയുള്ളൂ മി. അമിത്ഷാ; കസറ്റഡിയില്‍നിന്നു വിട്ടയക്കപ്പെട്ട കണ്ണന്‍ ഗോപിനാഥന്റെ ട്വീറ്റ്
X

മുംബൈ: പൗരത്വ നിയമ ഭേദഗതി നിയമത്തില്‍ പ്രതിഷേധിച്ച് ലോങ് മാര്‍ച്ചില്‍ പങ്കെടുക്കാനെത്തിയപ്പോള്‍ കസ്റ്റഡിയിലെടുക്കുകയും വിദ്യാര്‍ഥി പ്രക്ഷോഭത്തെ തുടര്‍ന്ന് വിട്ടയക്കുകയും ചെയ്യപ്പെട്ട മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ കണ്ണന്‍ ഗോപിനാഥ് ശക്തമായ താക്കീതുമായി രംഗത്ത്. 'തുടങ്ങിയിട്ടേയുള്ളൂ മിസ്റ്റര്‍ അമിത്ഷാ, താങ്കള്‍ ഈ രാജ്യത്തെ മനസ്സിലാക്കിക്കൊള്ളൂ' എന്നാണ് കസ്റ്റഡിയില്‍നിന്നു വിട്ടയക്കപ്പെട്ട ശേഷം കണ്ണന്‍ ഗോപിനാഥന്‍ ട്വീറ്റ് ചെയ്തത്. താങ്കള്‍ ഈ രാജ്യത്തെ മനസ്സിലാക്കുക, അതിന്റെ ശക്തി നിങ്ങളുടെ മാനസികാവസ്ഥയ്ക്കും രണ്ടാംതരക്കാരന്റെ വക്രതയ്ക്കും അതീതമാണെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.


കഴിഞ്ഞ ദിവസം മുംബൈയില്‍ വിദ്യാര്‍ഥി പ്രക്ഷോഭത്തില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് മുന്‍ ഐ എ എസ് ഉദ്യോഗസ്ഥനായ കണ്ണന്‍ ഗോപിനാഥനെ പോലിസ് കസ്റ്റഡിയില്‍ എടുത്തത്. എന്നാല്‍, നൂറ് കണക്കിന് വിദ്യാര്‍ഥികള്‍ പോലിസ് സ്‌റ്റേഷനില്‍ പ്രതിഷേധവുമായി എത്തിയതിനെ തുടര്‍ന്ന് കണ്ണന്‍ ഗോപിനാഥനെ മോചിപ്പിക്കാന്‍ പോലിസ് നിര്‍ബന്ധിതമാവുകയായിരുന്നു. വിട്ടയക്കപ്പെട്ട കണ്ണന്‍ ഗോപിനാഥനെ തീപ്പന്തമേന്തിയ നൂറു കണക്കിന് വിദ്യാര്‍ഥികളാണ് തോളിലേറ്റിയാണ് പുറത്തിറക്കിക്കൊണ്ടുപോയത്.

നേരത്തേ, കശ്മീരിന്റെ പ്രത്യേകാവകാശം റദ്ദാക്കിക്കൊണ്ടുള്ള കേന്ദ്ര സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ചാണ് കണ്ണന്‍ ഗോപിനാഥന്‍ ഐഎഎസ് പദവിയില്‍ നിന്നു രാജിവച്ചത്.







Next Story

RELATED STORIES

Share it