Sub Lead

ട്രംപിന്റെ ഹോര്‍മുസ് ഉപരോധത്തിന് പൂര്‍ണ പിന്തുണയെന്ന് നെതന്യാഹു

ട്രംപിന്റെ ഹോര്‍മുസ് ഉപരോധത്തിന് പൂര്‍ണ പിന്തുണയെന്ന് നെതന്യാഹു
X

ഹോര്‍മുസില്‍ ഇറാനെതിരെ നാവിക ഉപരോധം ഏര്‍പ്പെടുത്താനുള്ള ട്രംപിന്റെ തീരുമാനത്തെ തന്റെ രാജ്യം പിന്തുണയ്ക്കുന്നുവെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി നെതന്യാഹു. ഈ വിഷയത്തില്‍ തന്റെ സര്‍ക്കാര്‍ വാഷിംഗ്ടണുമായി പൂര്‍ണ്ണ ഏകോപനത്തിലാണെന്നും നെതന്യാഹു കൂട്ടിച്ചേര്‍ത്തു.

'ഇറാന്‍ നിയമങ്ങള്‍ ലംഘിച്ചു, പ്രസിഡന്റ് ട്രംപ് നാവിക ഉപരോധം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചു,' നെതന്യാഹു മന്ത്രിസഭാ യോഗത്തില്‍ പറഞ്ഞതായി അദ്ദേഹത്തിന്റെ ഓഫീസ് പുറത്തിറക്കിയ വീഡിയോ പ്രസ്താവനയില്‍ പറയുന്നു.

'തീര്‍ച്ചയായും, ഞങ്ങള്‍ ഈ ഉറച്ച നിലപാടിനെ പിന്തുണയ്ക്കുന്നു, ഞങ്ങള്‍ അമേരിക്കയുമായി എല്ലാ വിഷയത്തിലും ഏകോപനത്തിലാണ്.' നെതന്യാഹു പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് പറഞ്ഞു.

Next Story

RELATED STORIES

Share it