Sub Lead

'ആണ്‍കുട്ടികളെ കൊണ്ട് പെണ്‍കുട്ടികളെ തല്ലിക്കും, ബോഡി ഷെയിമിംഗ് സ്ഥിരം ശൈലി; ഡോ. റാം പ്രശ്‌നക്കാരനെന്ന് വിദ്യാര്‍ത്ഥികള്‍

ആണ്‍കുട്ടികളെ കൊണ്ട് പെണ്‍കുട്ടികളെ തല്ലിക്കും, ബോഡി ഷെയിമിംഗ് സ്ഥിരം ശൈലി; ഡോ. റാം പ്രശ്‌നക്കാരനെന്ന് വിദ്യാര്‍ത്ഥികള്‍
X

കണ്ണൂര്‍: ഡെന്റല്‍ കോളജ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണത്തില്‍ പ്രതികരണവുമായി അഞ്ചരക്കണ്ടി കോളേജിലെ വിദ്യാര്‍ത്ഥികള്‍. ഡോ. എം കെ റാം സ്ഥിരം പ്രശ്‌നക്കാരനെന്നാണ് വിദ്യാര്‍ത്ഥികളുടെ വെളിപ്പെടുത്തല്‍. സ്ഥിരമായി മോശം ഭാഷ ഉപയോഗിക്കും. പതിവായി ബോഡി ഷെയ്മിംഗ് ചെയ്യുമായിരുന്നു. ആണ്‍കുട്ടികളെ കൊണ്ട് പെണ്‍കുട്ടികളെ തല്ലിക്കും. നേരത്തെയും രണ്ട് തവണ റാമിനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു എന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു. ഒന്നാം വര്‍ഷ ബിഡിഎസ് വിദ്യാര്‍ത്ഥി നിതിന്റെ മരണത്തില്‍ പ്രതി ചേര്‍ത്ത ഡോ. റാമിനെതിരെ ഗുരുതര വെളിപ്പെടുത്തലാണ് വിദ്യാര്‍ത്ഥികള്‍ നടത്തുന്നത്.

അവസാന വര്‍ഷ വിദ്യാര്‍ത്ഥികളാണ് ഇന്ന് പ്രത്യക്ഷ സമരത്തിലേക്ക് എത്തിയിരിക്കുന്നത്. ക്ലാസുകള്‍ ബഹിഷ്‌കരിച്ചാണ് വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം. നിതിന്‍ രാജിന്റെ മരണത്തിന് ഉത്തരവാദികളായ അധ്യാപകര്‍ക്കെതിരേ നടപടി വേണമെന്നും തങ്ങള്‍ കഴിഞ്ഞ കാലങ്ങളില്‍ കൊടുത്ത പരാതികളില്‍ നടപടി വേണമെന്നുമാണ് വിദ്യാര്‍ത്ഥികളുടെ ആവശ്യം.

'നമുക്ക് അനുഭവങ്ങളുണ്ടായിട്ടുണ്ട്, പേടിച്ചിട്ട് തന്നെയാണ് പറയാതിരുന്നത്. കാരണം ഇദ്ദേഹത്തിന്റെ ഫ്രണ്ട്‌സ് ആണ് എക്‌സാമിന് വരുന്നത്, അല്ലെങ്കില്‍ ജൂനിയേഴ്‌സ് ആയിരിക്കും വരുന്നത്. നിങ്ങള്‍ എന്തെങ്കിലും പ്രശ്‌നം ഉണ്ടാക്കി കഴിഞ്ഞാല്‍ എനിക്ക് നിങ്ങളെ ഫെയിലാക്കാന്‍ പറ്റും. സംസാരിച്ചാല്‍ എന്താണുണ്ടാകുക എന്നൊന്നും എനിക്കറിയില്ല, എന്നെ ഫെയിലാക്കിയേക്കാം. ഞങ്ങള്‍ അദ്ദേഹത്തിനെതിരെ പരാതി കൊടുത്തിട്ടുണ്ട്. അദ്ദേഹം ബോഡി ഷെയിമിംഗ് ചെയ്യുന്നു, ലീന്‍, ഫാറ്റി എന്നൊക്കെ വിളിച്ച് സംസാരിക്കുന്നു, പേരന്‍്‌റ്‌സ് മീറ്റിംഗിന്റെ സമയത്ത് അവരുടെ മുന്നില്‍ വെച്ച് തന്നെ വളരെ മോശമായി ഒരു കുട്ടിയെക്കുറിച്ച് പറയുന്നു, ആന്‍സര്‍ ഷീറ്റ് വലിച്ചെറിയുന്നു. നീ വൈവ കംപ്ലീറ്റാക്കില്ല , ഇന്റേണല്‍ എക്‌സാം പാസാകില്ല എന്നൊക്കെ പറഞ്ഞ് ഭയപ്പെടുത്തുന്നു. ആ കുട്ടിയെ വിളിച്ചിട്ടുണ്ട് എന്ന് വിശ്വസിക്കാന്‍ കാരണം നമ്മളെയും അങ്ങനെ വിളിച്ച് അധിക്ഷേപിച്ചിട്ടുണ്ട്. ഫിസിക്കലായിട്ട്, തലയില്‍ അടിക്കുക, ചെവിയില്‍ പിടിക്കുക, ബോയ്‌സിനെ വിട്ട് ഗേള്‍സിനെ അടിപ്പിക്കുക അങ്ങനെയൊക്കെ ചെയ്തിട്ടുണ്ട്. ഒരിക്കല്‍ അദ്ദേഹത്തിനെതിരെ ഗേള്‍സിനെ ഫിസിക്കലി ഉപദ്രവിക്കുന്നു എന്നൊരു പരാതി പോയിട്ടുണ്ട്. അതിന് ശേഷമാണ് ബോയ്‌സിനെ വിട്ട് ഗേള്‍സിനെ അടിപ്പിക്കുന്നത്. ചെറുതായിട്ട് അടിച്ചാല്‍ വേദനിച്ചില്ലെങ്കില്‍ വീണ്ടും അടിക്കാന്‍ പറയും.'' ഡെന്റല്‍ കോളേജ് വിദ്യാര്‍ത്ഥിനി വെളിപ്പെടുത്തി.

ജാതീയ ആക്ഷേപം നടത്തുന്നതായും മുസ് ലിം ദലിത് വിദ്യാര്‍ഥികള്‍ക്കെതിരേ നിരന്തരം ആക്ഷേപം നടത്തിയതായും വിദ്യാര്‍ഥികള്‍ പരാതിപ്പെട്ടിരുന്നു.

Next Story

RELATED STORIES

Share it