Sub Lead

2018 ലെ പ്രളയം മനുഷ്യനിര്‍മിതമെന്ന് ആരോപിച്ച് കെ കൃഷ്ണന്‍കുട്ടിയുടെ ഓഫിസിലേക്ക് യുഡിഎഫ് മാര്‍ച്ച്; ജലപീരങ്കി പ്രയോഗിച്ച് പോലിസ്

2018 ലെ പ്രളയം മനുഷ്യനിര്‍മിതമെന്ന് ആരോപിച്ച് കെ കൃഷ്ണന്‍കുട്ടിയുടെ ഓഫിസിലേക്ക് യുഡിഎഫ് മാര്‍ച്ച്; ജലപീരങ്കി പ്രയോഗിച്ച് പോലിസ്
X

പാലക്കാട്: 2018 ലെ പ്രളയം മനുഷ്യനിര്‍മിതമാണെന്ന ആരോപണത്തില്‍ മന്ത്രി കെ കൃഷ്ണന്‍കുട്ടിക്കെതിരെ പ്രതിഷേധം ശക്തമാക്കി യുഡിഎഫ്. കൃഷ്ണന്‍കുട്ടിയുടെ ചിറ്റൂരിലെ ഓഫിസിലേക്ക് മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ യുഡിഎഫ് നടത്തിയ പ്രതിഷേധമാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായി. പ്രവര്‍ത്തകര്‍ ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ചതോടെ പോലിസ് മൂന്ന് തവണ ജലപീരങ്കി പ്രയോഗിച്ചു. കരാര്‍ കമ്പനിക്ക് ലാഭമുണ്ടാക്കാനായി തോട്ടപ്പള്ളി സ്പില്‍വെ തുറക്കാന്‍ വൈകിയതോടെയാണ് പ്രളയം ഉണ്ടായതെന്നും ഇതിന് മന്ത്രിയുടെ ഓഡിയോ തെളിവാണെന്നുമാണ് യുഡിഎഫ് ആരോപണം. തന്റെ ശബ്ദം എഐ വച്ച് ഉണ്ടാക്കിയതാണ് എന്ന വാദം തെളിയിക്കാന്‍ മന്ത്രിയെ മാത്യു കുഴല്‍നാടന്‍ എംഎല്‍എ വെല്ലുവിളിച്ചു. അഴിമതിക്കായി നൂറുകണക്കിന് ആളുകളെ കൊലയ്ക്ക് കൊടുത്ത കൃഷ്ണന്‍കുട്ടി ഇനി ഒരു ദിവസം പോലും മന്ത്രികസേരയില്‍ തുടരരുത് എന്നതാണ് യുഡിഎഫിന്റെ ആവശ്യം.

Next Story

RELATED STORIES

Share it