Sub Lead

അമേരിക്കയുടെ ഓരോ കപ്പലും തങ്ങളുടെ നിരീക്ഷണത്തിലാണെന്ന് ഇറാന്‍

'ശത്രു കപ്പലുകള്‍ പുറപ്പെട്ടതു മുതല്‍ ഓരോ നിമിഷവും ഞങ്ങള്‍ നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണ്. ഈ കപ്പലുകള്‍ പേര്‍ഷ്യന്‍ ഗള്‍ഫില്‍ എന്തെല്ലാമാണ് ചെയ്യുക എന്നതിനെപ്പറ്റിയുള്ള വിവരങ്ങളും ഞങ്ങളുടെ കൈവശമുണ്ട്.' യങ് ജേണലിസ്റ്റ് ക്ലബ്ബിന് നല്‍കിയ അഭിമുഖത്തില്‍ ഖന്‍സാദി പറഞ്ഞു.

അമേരിക്കയുടെ ഓരോ കപ്പലും തങ്ങളുടെ നിരീക്ഷണത്തിലാണെന്ന് ഇറാന്‍
X

തെഹ്‌റാന്‍: ഇറാന്‍-അമേരിക്ക സംഘര്‍ഷം സങ്കീര്‍ണമായി തുടരുന്ന സാഹചര്യത്തില്‍ പേര്‍ഷ്യന്‍ ഉള്‍ക്കടലിലുള്ള അമേരിക്കന്‍ കപ്പലുകളെല്ലാം തങ്ങളുടെ നിരീക്ഷണത്തിലാണെന്ന് വെളിപ്പെടുത്തി ഇറാന്‍. അമേരിക്കയുടേതടക്കമുള്ള കപ്പലുകളുടെ ഓരോ ചലനങ്ങളും തങ്ങളുടെ ആളില്ലാ വിമാനങ്ങള്‍ നിരീക്ഷിക്കുന്നുണ്ട്. മറ്റ് ഭൂഖണ്ഡങ്ങളില്‍ നിരീക്ഷണം നടത്താന്‍ ശേഷിയുള്ള ഡ്രോണുകള്‍ കൈവശമുണ്ടെന്നും ഇറാന്‍ നാവിക കമാന്‍ഡര്‍ റിയര്‍ അഡ്മിറല്‍ ഹുസൈന്‍ ഖന്‍സാദി അവകാശപ്പെട്ടു.

'ശത്രു കപ്പലുകള്‍ പുറപ്പെട്ടതു മുതല്‍ ഓരോ നിമിഷവും ഞങ്ങള്‍ നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണ്. ഈ കപ്പലുകള്‍ പേര്‍ഷ്യന്‍ ഗള്‍ഫില്‍ എന്തെല്ലാമാണ് ചെയ്യുക എന്നതിനെപ്പറ്റിയുള്ള വിവരങ്ങളും ഞങ്ങളുടെ കൈവശമുണ്ട്.' യങ് ജേണലിസ്റ്റ് ക്ലബ്ബിന് നല്‍കിയ അഭിമുഖത്തില്‍ ഖന്‍സാദി പറഞ്ഞു.

'പ്രവേശിക്കുന്ന നിമിഷം മുതല്‍ പേര്‍ഷ്യന്‍ ഗള്‍ഫിലൂടെ സഞ്ചരിച്ച് ഒമാന്‍ കടലില്‍ പ്രവേശിക്കുന്നതു വരെ കപ്പലുകളെ ഞങ്ങള്‍ നിരീക്ഷിക്കുന്നുണ്ട്. പേര്‍ഷ്യന്‍ ഉള്‍ക്കടലിലുള്ള അവരുടെ പെരുമാറ്റം പൂര്‍ണമായും അന്താരാഷ്ട്ര നിയമങ്ങള്‍ പ്രകാരമുള്ള നിരീക്ഷണത്തിനു കീഴിലാണ്.' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2020 മാര്‍ച്ചില് സഖ്യരാജ്യങ്ങളുമായി ചേര്‍ന്ന് സംയുക്ത നാവിക പരിശീലനത്തിന് ഒരുങ്ങുകയാണെന്ന് മുതിര്‍ന്ന സൈനിക മേധാവി പറഞ്ഞു. എന്നാല്‍, സംയുക്ത പരിശീലനത്തില്‍ പങ്കാളികളാകുന്ന രാജ്യങ്ങള്‍ ഏതെന്ന് ഇറാന്‍ അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല.

Next Story

RELATED STORIES

Share it