പേര്‍ഷ്യന്‍ ഗള്‍ഫില്‍ യുഎസ് നാവികസേനയുമായുള്ള ഏറ്റുമുട്ടലില്‍ 9 സൈനികര്‍ കൊല്ലപ്പെട്ടതായി ഇറാന്‍
ഏറ്റുമുട്ടലില്‍ ഒമ്പത് ഐആര്‍ജിസി സൈനികര്‍ കൊല്ലപ്പെട്ടതായി വിശദാംശങ്ങള്‍ വ്യക്തമാക്കാതെ തങ്‌സിരി പറഞ്ഞു. ഇറാന്റെയും യുഎസിന്റെയും നാവിക സേനകള്‍ തമ്മില്‍ നേരിട്ടുള്ള ഏറ്റുമുട്ടലുകള്‍ നടന്നിട്ടുണ്ടെന്ന് നേവി കമാന്‍ഡര്‍ ചൂണ്ടിക്കാട്ടി.
BY SRF28 Nov 2021 7:08 AM GMT

X
SRF28 Nov 2021 7:08 AM GMT
തെഹ്‌റാന്‍: പേര്‍ഷ്യന്‍ ഗള്‍ഫ് കടലില്‍ യുഎസ് നാവികസേനയുമായി നേരിട്ടുള്ള ഏറ്റുമുട്ടലില്‍ ഒമ്പത് സൈനികര്‍ കൊല്ലപ്പെട്ടതായി ഇറാനിയന്‍ റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് (ഐആര്‍ജിസി) അറിയിച്ചു. സമയം വ്യക്തമാക്കാതെ പേര്‍ഷ്യന്‍ ഗള്‍ഫിലാണ് ഏറ്റുമുട്ടലുണ്ടായതെന്ന് നേവി കമാന്‍ഡര്‍ അലിറേസ താങ്‌സിരിയെ ഉദ്ധരിച്ച് മെഹര്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
ഏറ്റുമുട്ടലില്‍ ഒമ്പത് ഐആര്‍ജിസി സൈനികര്‍ കൊല്ലപ്പെട്ടതായി വിശദാംശങ്ങള്‍ വ്യക്തമാക്കാതെ തങ്‌സിരി പറഞ്ഞു. ഇറാന്റെയും യുഎസിന്റെയും നാവിക സേനകള്‍ തമ്മില്‍ നേരിട്ടുള്ള ഏറ്റുമുട്ടലുകള്‍ നടന്നിട്ടുണ്ടെന്ന് നേവി കമാന്‍ഡര്‍ ചൂണ്ടിക്കാട്ടി.
'ഞങ്ങളുടെ വീരമൃത്യു വരിച്ച രക്തസാക്ഷികള്‍ക്കായി തങ്ങള്‍ ഒമ്പതു ആക്രമണങ്ങള്‍ നടത്തിയിട്ടുണ്ടെന്ന് കൂടുതല്‍ വിശദാംശങ്ങള്‍ നല്‍കാതെ അദ്ദേഹം പറഞ്ഞു.ഇറാന്റെ പ്രസ്താവനയെക്കുറിച്ച് യുഎസ് അധികൃതരില്‍ നിന്ന് പ്രതികരണമൊന്നും ഉണ്ടായിട്ടില്ല.
ഈ മാസം ആദ്യം, ഒമാന്‍ കടലില്‍ യുഎസ് നാവികസേനയുമായി നേരിട്ട് ഏറ്റുമുട്ടി വിയറ്റ്‌നാമീസ് എണ്ണ ടാങ്കര്‍ ഇറാന്‍ നാവികസേന പിടിച്ചെടുത്തിരുന്നു. ഇരുവിഭാഗവും തമ്മിലുള്ള ചര്‍ച്ചകള്‍ക്കൊടുവില്‍ ഒരാഴ്ചയ്ക്കുശേഷമാണ് കപ്പല്‍ വിട്ടുനല്‍കിയത്.
Next Story
RELATED STORIES
വയനാട്ടില് നിന്നും കാണാതായ അമ്മയും അഞ്ച് മക്കളും സുരക്ഷിതര്
21 Sep 2023 3:02 PM GMTകോട്ടയത്ത് കനത്ത മഴ; ഉരുള്പൊട്ടല്, ഏഴു ജില്ലകളില് യെല്ലോ അലേര്ട്ട്
21 Sep 2023 1:59 PM GMTവോട്ടര്പട്ടികയില് പേര് ചേര്ക്കാന് ആധാര് നിര്ബന്ധമില്ലെന്ന്...
21 Sep 2023 1:03 PM GMTനബിദിനാഘോഷത്തിന് കൊടിതോരണങ്ങള് കെട്ടുന്നതിനിടെ വിദ്യാര്ഥികളെ...
21 Sep 2023 11:56 AM GMTവനിതാ സംവരണ ബില്: ഒബിസിയെ ഒഴിവാക്കിയത് നിരാശാജനകവും...
21 Sep 2023 11:42 AM GMTഉത്തര്പ്രദേശില് മുസ്ലിം യുവാവിനെ പോലിസ് വെടിവെച്ച് കൊന്നു
21 Sep 2023 6:16 AM GMT