You Searched For "Navy"

ഐഎന്‍എസ് വിക്രാന്ത് 2021ല്‍ കമ്മീഷന്‍ ചെയ്യുമെന്ന് നാവിക സേന വൈസ് അഡ്മിറല്‍

3 Dec 2019 12:22 PM GMT
വരാന്‍ പോകുന്ന മണ്‍സൂണില്‍ വിക്രാന്ത് പരിശീലനത്തിന് സജ്ജമാകും. തുടര്‍ന്ന് യുദ്ധവിമാനങ്ങളിറക്കിയും പരിശീലനം തുടരുമെന്നും വൈസ് അഡ്മിറല്‍ എ കെ ചാവ്ല പറഞ്ഞു.കൊച്ചി കപ്പല്‍ ശാലയില്‍ അവസാന ഘട്ട നിര്‍മാണം നടന്നുവരുന്ന വിക്രാന്തില്‍ നിന്നും ഹാര്‍ഡ് ഡിസ്‌കുകള്‍ മോഷണം പോയ സംഭവം എന്‍ഐഎ അന്വേഷിക്കുകയാണ്. കപ്പല്‍ശാലയുടെ ഉത്തരവാദിത്തത്തിലാണ് ഇപ്പോള്‍ വിമാന വാഹിനി കപ്പലുള്ളത്. സേന ഇപ്പോള്‍ ഇക്കാര്യത്തില്‍ ഇടപെടേണ്ട കാര്യമില്ല. കപ്പലിന്റെ നിര്‍മാണം അതിവേഗം പുരോഗമിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി

നാവിക സേനയില്‍ പുതിയ ചരിത്രം എഴുതി ആദ്യ വനിതാ പൈലറ്റായി ശിവാംഗി

2 Dec 2019 4:44 PM GMT
കൊച്ചിയിലെ നാവിക ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ പരിശീലനം പൂര്‍ത്തിയാക്കിയ പുതിയ ബാച്ചിനൊപ്പം ശിവാംഗിക്കും വൈസ് അഡ്മിറല്‍ എ കെ ചാവ്ല അവാര്‍ഡുകള്‍ സമ്മാനിച്ചു.മാതാപിതാക്കള്‍ക്കും ഇത് ഏറെ അഭിമാനം നിറഞ്ഞ നിമിഷമാണെന്ന് അവാര്‍ഡ് ഏറ്റു വാങ്ങിയ ശേഷം ശിവാംഗി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.താന്‍ ഏറ്റെടുത്തിരിക്കുന്നത് വലിയ ഉത്തരവാദിത്വമാണ്.വളരെ നന്നായി തന്നെ ജോലി ചെയ്യേണ്ടതുണ്ടെന്നും ശിവാംഗി പറഞ്ഞു.

കടലില്‍ കരുത്ത് തെളിയിച്ച് നാവിക സേന

7 Nov 2019 12:27 AM GMT
യുദ്ധകപ്പലായ ഐഎന്‍എസ് സുനയനയുടെ നേതൃത്വത്തിലാണ് ആഴക്കടലില്‍ നാവിക സേന ഇന്നലെ പ്രതിരോധ ശക്തി തെളിയിച്ച് പ്രകടനം നടത്തിയത്.നാവിക സേനയുടെ ഫസ്റ്റ് ട്രെയിനിങ് സ്‌ക്വാഡ്രണ്‍ ആയിരുന്നു ശക്തി പ്രകടനത്തില്‍ പങ്കെടുത്തത്. ഐഎന്‍എസ് സുനയനയെക്കൂടാതെ ഐഎന്‍എസ് തീര്‍, തീരസംരക്ഷണ സേനയുടെ സാരഥി, നേവിയുടെ പായ്ക്കപ്പലായ സുദര്‍ശിനി, ചേതക് ഹെലികോപ്റ്ററുകള്‍ എന്നിവയും കടലിലെ പ്രതിരോധ ശക്തി തെളിയിച്ചുകൊണ്ടു നടത്തിയ പ്രകടനത്തില്‍ പങ്കെടുത്തു.ഇന്നലെ രാവില 10 മണിയോടെ ആഴക്കടലില്‍ ആരംഭിച്ച പ്രതിരോധ ശക്തി പ്രകടനം വൈകുന്നേരം മൂന്നു മണിവരെ നീണ്ടു നിന്നു

'മഹാ' ചുഴലിക്കാറ്റ്: രക്ഷാ പ്രവര്‍ത്തനത്തിന് നാവിക സേനയുടെ മുന്നു കപ്പലുകള്‍ ലക്ഷദ്വീപിലേക്ക്

31 Oct 2019 11:53 AM GMT
ലക്ഷദ്വീപിന്റെ ആവശ്യങ്ങള്‍ക്കായി നാവിക സേന വാടകയ്ക്ക് എടുത്തിരിക്കുന്ന ട്രിടണ്‍ ലിബര്‍ടി എന്ന ചരക്ക് കപ്പല്‍, നാവിക സേനയുടെ യുദ്ധകപ്പലുകളായ ഐഎന്‍സ് സുനയന,ഐഎന്‍സ് മഗര്‍ എന്നി കപ്പലുകളാണ് നാവിക സേന ലക്ഷ ദ്വീപിലേക്ക് അയക്കുന്നത്.ട്രൈ ടണ്‍ ലിബര്‍ടി എന്ന ചരക്ക് കപ്പല്‍ ഇന്നു തന്നെ പുറപ്പെടും. ഐഎന്‍സ് സുനയന,ഐഎന്‍സ് മഗര്‍ എന്നീ കപ്പലുകള്‍ നാളെ പുറപ്പെടും. രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ എല്ലാ സജ്ജീകരണങ്ങളോടെയുമാണ് കപ്പലുകള്‍ പുറപ്പെടുന്നത്. ലക്ഷ ദ്വീപ് ഭരണകുടവുമായി യോജിച്ചാണ് നാവിക സേന രക്ഷാ പ്രവര്‍ത്തന നടപടികള്‍ നടത്തുക

ഭാര്യയുമായി വഴക്കിട്ട് കായലില്‍ ചാടിയ യുവാവിനെ നാവിക സേന ഉദ്യോഗസ്ഥര്‍ രക്ഷപെടുത്തി

28 Oct 2019 4:40 PM GMT
പള്ളുരുത്തി പെരുമ്പടപ്പ് സ്വദേശി മന്‍സൂര്‍ (36) ആണ് തോപ്പുംപടി ഹാര്‍ബര്‍ പാലത്തില്‍ നിന്ന് കായലിലേക്ക് ചാടിയത്. ഗള്‍ഫില്‍ നിന്ന് അവധിക്ക് നാട്ടില്‍ വന്ന ഇയാള്‍ ഉച്ചയോടെ ഭാര്യയുമായി പിണങ്ങി സ്‌കൂട്ടറെടുത്ത് ഹാര്‍ബര്‍ പാലത്തില്‍ എത്തിയേ ശേഷം് കായലിലേക്ക് ചാടുകയായിരുന്നു

ചൈനീസ് പടക്കപ്പലുകള്‍ സമുദ്രാതിര്‍ത്തി ലംഘിച്ചെന്ന് ഇന്ത്യന്‍ നാവിക സേന

16 Sep 2019 3:24 PM GMT
ഈ മാസാദ്യം ശ്രീലങ്കന്‍ ജലാതിര്‍ത്തിയില്‍ പ്രവേശിക്കുന്നതിനു മുമ്പ് ദക്ഷിണ ഇന്ത്യന്‍ സമുദ്ര മേഖലയിലൂടെ കടന്നു പോവന്ന ചൈനയുടെ കൂറ്റന്‍ പടക്കപ്പലായ സിയാന്‍ 32 (Xian-32) ഉള്‍പ്പെടെയുള്ള ചിത്രങ്ങള്‍ ഇന്ത്യന്‍ നാവികസേനയുടെ പി81 ചാരവിമാനങ്ങളും മറ്റു നിരീക്ഷണ സംവിധാനങ്ങളും പകര്‍ത്തിയിട്ടുണ്ട്.

നാല് ഇന്ത്യന്‍ മല്‍സ്യത്തൊഴിലാളികള്‍ ശ്രീലങ്കന്‍ നാവികസേനയുടെ പിടിയില്‍

20 Aug 2019 6:13 AM GMT
ചൊവ്വാഴ്ച പുലര്‍ച്ചെ ജാഫ്‌ന തീരത്തിനടുത്തുള്ള ഡെല്‍ഫ്റ്റ് ദ്വീപിനു സമീപം മല്‍സ്യബന്ധനം നടത്തുന്നതിനിടെയാണ് ഇവര്‍ പിടിയിലായത്.

പ്രളയത്തിന്റെ നടുക്കുന്ന ഓര്‍മകള്‍ക്ക് നടുവില്‍ സുബ്ഹാന് ഒരു വയസ്; രക്ഷകരോടൊപ്പം ഒന്നാം പിറന്നാളാഘോഷം

17 Aug 2019 12:46 PM GMT
ചെങ്ങമാനാട് സ്വദേശി ജബിലിന്റെയും സാജിതയുടെയും മകനാണ് സുബ്ഹാന്‍.ജന്മദിനത്തില്‍ സുബ്ഹാന് ആശംസകള്‍ നേര്‍ന്ന് നാവിക സേന ഫ്‌ളൈറ്റ് കമാന്‍ഡര്‍ വിജയ് വര്‍മയും ഡോ.തമന്നയും എത്തിയത് സുബ്ഹാന്റെ ഒന്നാം പിറന്നാളിന്റെ ഇരട്ടി മധുരമായി. കഴിഞ്ഞ പ്രളയ സമയത്ത് പൂര്‍ണ ഗര്‍ഭിണിയായിരുന്ന സാജിതയെ പ്രസവ അസ്വസ്ഥതകളെ തുടര്‍ന്ന്് സാഹസികമായിട്ടാണ് നാവിക സേന എയര്‍ ലിഫ്റ്റിംഗിലൂടെ ആശുപത്രിയിലെത്തിക്കുന്നത്

നെടുമ്പാശേരിയില്‍ ഇനി മുതല്‍ നാവികസേനയുടെ വിമാനങ്ങളും ഇറങ്ങും; ധാരണ പത്രത്തില്‍ ഒപ്പുവെച്ചു

14 Aug 2019 3:53 AM GMT
സിയാലും നാവിക എയര്‍ എന്‍ക്ലേവും (എന്‍എഇ) തമ്മില്‍ ഇതു സംബന്ധിച്ച് ധാരണയില്‍ എത്തി. എന്‍എഇ ഓഫിസര്‍ ഇന്‍ ചാര്‍ജ് ക്യാപ്ടന്‍ എസ് സതീഷ് കുമാറും സിയാല്‍ എയര്‍പോര്‍ട് ഡയറക്ടര്‍ എ സി കെ നായരും ഇരു സ്ഥാപനങ്ങള്‍ക്കും വേണ്ടി ധാരണപത്രത്തില്‍ ഒപ്പുവച്ചു

മദ്യലഹരിയില്‍ അതിക്രമം കാണിച്ച നേവി ഉദ്യോഗസ്ഥനെ ഭാര്യ തല്ലിക്കൊന്നു

2 Jun 2019 3:41 PM GMT
പനാജി: മദ്യലഹരിയില്‍ ഭാര്യക്കു നേരെ ആക്രമണം നടത്തിയ നേവി ഉദ്യോഗസ്ഥനെ ഭാര്യ തല്ലിക്കൊന്നു. ഗോവയിലെ വാസ്‌കോഡഗാമാ നഗരത്തിലാണ് സംഭവം. ഐഎന്‍എസ്...

നേവി ഉദ്യോഗസ്ഥന്‍ ചമഞ്ഞ് നാവിക സേനയില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ യുവാവ് പിടിയില്‍

18 May 2019 2:27 AM GMT
നേവിയില്‍ കമ്മീഷന്റ് ഓഫീസര്‍ എന്ന വ്യാജേനെ നേവല്‍ ഓഫീസറുടെ യൂനിഫോമും സീലുകളും ഉപയോഗിച്ചാണ് ഇയാള്‍ വ്യാജ റിക്രൂട്ടിംഗ് സ്ഥാപനം നടത്തിയിരുന്നത്. പാലാരിവട്ടം ഭാഗത്ത് ഗാസ ഇന്റര്‍നാഷണല്‍ എന്ന പേരില്‍ നടത്തിയിരുന്ന ബിസിനസ് സ്ഥാപനത്തിന്റെ മറവിലാണ് തട്ടിപ്പ് നടത്തിയിരുന്നത്. 30 ലക്ഷത്തോളം രൂപ ഇയാള്‍ി പലരില്‍ നിന്നുമായി കൈക്കലാക്കിയതായി വിവരം

അന്തര്‍വാഹിനി പ്രതിരോധ കപ്പല്‍ നിര്‍മാണം; നാവിക സേനയും കൊച്ചി കപ്പല്‍ശാലയും കരാര്‍ ഒപ്പിട്ടു

1 May 2019 7:20 AM GMT
6,311.32 കോടി രൂപയുടെ പദ്ധതിക്കാണ് കരാര്‍ ഒപ്പിട്ടിരിക്കുന്നത്. ആഴം കുറഞ്ഞ മേഖലകളിലെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കുപയോഗിക്കുന്ന ചെറിയ അന്തര്‍വാഹിനി പ്രതിരോധ കപ്പകലുകളാണ് നാവിക സേനയക്കായി കൊച്ചി കപ്പല്‍ശാല നിര്‍മിക്കുന്നത്.ആദ്യ കപ്പല്‍ 42 മാസത്തിനകം നിര്‍മിച്ച് നല്‍കണമെന്നതാണ് വ്യവസ്ഥ. തുടര്‍ന്നുള്ള കപ്പലുകള്‍ ഒരു വര്‍ഷത്തില്‍ രണ്ട് എന്ന രീതിയിലും നിര്‍മാണം പൂര്‍ത്തീകരിച്ച് കൈമാറണം

ഐഎന്‍എസ് വിക്രമാദിത്യയില്‍ തീപ്പിടിത്തം; തീയണക്കാനുള്ള ശ്രമത്തിനിടെ നാവിക ഓഫിസര്‍ മരിച്ചു

26 April 2019 11:29 AM GMT
കപ്പലിലെ തീപ്പിടിത്തമുണ്ടായ കംപാര്‍ട്ട്‌മെന്റില്‍ രക്ഷാപ്രവര്‍ത്തനം നടത്തവേ ലഫ്റ്റനന്റ് കമാന്റര്‍ ഡി എസ് ചൗഹാന്‍ ആണ് മരിച്ചത്.

നാവിക സേനാ മേധാവിയെ നിയമിച്ചത് സീനിയോറിറ്റി മറികടന്ന്; വൈസ് അഡ്മിറല്‍ കോടതിയിലേക്ക്

8 April 2019 11:45 AM GMT
സായുധ സേന ട്രിബ്യൂണലിലാണ് വിമല്‍ വര്‍മ പരാതി നല്‍കിയിരിക്കുന്നത്.

ലോക്‌സഭാ തിരഞ്ഞെടുപ്പ്: സൈനിക നേട്ടങ്ങളുടെ ദുരുപയോഗം തടയണമെന്ന് നാവികസേനാ മുന്‍ മേധാവി

9 March 2019 10:12 AM GMT
മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ സുനില്‍ അറോറയ്‌ക്കെഴുതിയ തുറന്ന കത്തിലാണ് സൈനികരെയും അവരുടെ നേട്ടങ്ങളെയും രാഷ്ട്രീയ ലാഭത്തിനായി ചില പാര്‍ട്ടികള്‍ ഉപയോഗിക്കുന്നതിലുള്ള ആശങ്ക അദ്ദേഹം അറിയിച്ചത്.

സമുദ്രാതിര്‍ത്തി ലംഘിക്കാനുള്ള ഇന്ത്യന്‍ മുങ്ങിക്കപ്പലിന്റെ ശ്രമം തകര്‍ത്തെന്ന് പാകിസ്താന്‍

5 March 2019 10:44 AM GMT
മുങ്ങിക്കപ്പല്‍ പാക് സമദ്രാതിര്‍ത്തി കടക്കാന്‍ ശ്രമിച്ചെങ്കിലും നാവികസേന തങ്ങളുടെ സാമര്‍ത്ഥ്യത്തിലൂടെ ഇത് വിഫലമാക്കിയെന്നാണ് പാക് നാവികസേന പ്രസ്താവനയില്‍ അറിയിച്ചത്. ന്യൂഡല്‍ഹി ഇതില്‍ നിന്ന് പാഠംപഠിക്കണമെന്നും സമാധാനത്തിന് ശ്രമം നടത്തണമെന്നും പാക് നാവികസേന അറിയിച്ചു.

സായുധസംഘങ്ങള്‍ കടല്‍ മാര്‍ഗം ആക്രമണം നടത്താന്‍ തയ്യാറെടുക്കുന്നു: മുന്നറിയിപ്പുമായി നാവികസേന അഡ്മിറല്‍

5 March 2019 9:15 AM GMT
പുല്‍വാമയില്‍ ആക്രമണം നടത്തിയ സായുധസംഘങ്ങള്‍ക്ക് എല്ലാ വിധ സഹായങ്ങളും നല്‍കി വളര്‍ത്തിയെടുക്കുന്നത് ഒരു രാജ്യമാണെന്നും അവര്‍ ഇന്ത്യയെ അസ്ഥിരപ്പെടുത്താന്‍ ശ്രമിക്കുകയാണെന്നും പാകിസ്താന്റെ പേരെടുത്ത് പറയാതെ സുനില്‍ ലാന്‍ബ കുറ്റപ്പെടുത്തി.

ബോട്ട് തകര്‍ന്ന് കടലില്‍ വീണ അഞ്ച് മല്‍സ്യതൊഴിലാളികളെ നാവിക സേന രക്ഷപെടുത്തി.

4 March 2019 3:03 PM GMT
ഓംകാരം എന്ന ബോട്ടില്‍ മത്സ്യബന്ധനത്തിനെത്തിയ കാഞ്ഞങ്ങാട് സ്വദേശികളായ ബോട്ടുടമ മനോഹരന്‍(56), വാസവ്(57), ചന്ദ്രന്‍(60), സുരേഷ്(42), സുരേന്ദ്രന്‍(49) എന്നിവരെയാണ് ഐഎന്‍എസ് ഷാരദ എന്ന യുദ്ധകപ്പലില്‍ നാവിക സേന അംഗങ്ങള്‍ എത്തി രക്ഷപ്പെടുത്തിയത്.നിസാര പരിക്കേറ്റ രണ്ട് മല്‍സ്യതൊഴിലാളികള്‍ക്ക് കപ്പലിലെ മെഡിക്കല്‍ സംഘം പ്രാഥമിക ശുശ്രൂഷ നല്‍കി. തുടര്‍ന്ന് കപ്പലില്‍ ഇവരെ കൊച്ചിയിലെത്തിച്ചു.

വ്യോമ-നാവിക സേനാ മേധാവികള്‍ക്ക് ഇനി ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷ

2 March 2019 8:56 AM GMT
വ്യോമ സേനാ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ ബിഎസ് ദാനോവയ്ക്കും നാവിക സേനാ മേധാവിഅഡ്മിറല്‍ സുനില്‍ ലാന്‍ബയ്ക്കും ഇസെഡ് പ്ലസ് കാറ്റഗറി സുരക്ഷ നല്‍കാനാണ് തീരുമാനം.

ഇന്ത്യ- റഷ്യ സൈനിക സാങ്കേതിക സഹകരണം: സര്‍ക്കാര്‍തല കമ്മിറ്റി യോഗം കൊച്ചിയില്‍ ആരംഭിച്ചു

20 Feb 2019 4:12 AM GMT
റഷ്യന്‍ നാവിസസേനയെ പ്രതിനിധീകരിച്ച് 120 പേര്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. ഈ മാസം 21 വരെയാണ് യോഗം നടക്കന്നത്. റഷ്യന്‍ നിര്‍മ്മിത ആയുധങ്ങളുടെ യന്ത്രസാമഗ്രഹികളും സേവനങ്ങളും ഇന്ത്യന്‍ കമ്പനികളുമായി ചേര്‍ന്ന് മെയ്ക് ഇന്‍ ഇന്ത്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിക്കുന്നത് സംബന്ധിച്ച് പ്രത്യേകമായി യോഗം ചര്‍ച്ച ചെയ്യും.

വ്യോമസേനയുടെ പ്രളയരക്ഷാപ്രവര്‍ത്തനം: കേരളത്തിന് 102 കോടിയുടെ ബില്ലിട്ട് കേന്ദ്രം

5 Feb 2019 3:53 AM GMT
കേരളത്തിലെ പ്രളയരക്ഷാപ്രവര്‍ത്തനത്തിന് വ്യോമസേനയുടെ സംവിധാനങ്ങള്‍ ഉപയോഗിച്ചതിനുള്ള കൂലിയായാണ് ഇത്രയും തുക കേന്ദ്രം നിശ്ചയിച്ചിരിക്കുന്നത്. രാജ്യസഭയില്‍ ഇതുസംബന്ധിച്ച ചോദ്യത്തിന് രേഖാമൂലം നല്‍കിയ മറുപടിയില്‍ കേന്ദ്ര പ്രതിരോധ സഹമന്ത്രി സുഭാഷ് ഭാംറെയാണ് ഇക്കാര്യം അറിയിച്ചത്. വ്യോമസേനയുടെ വിമാനങ്ങള്‍ ഉപയോഗിച്ചതിന് കേരളത്തോട് 25 കോടി രൂപ ആവശ്യപ്പെട്ട കേന്ദ്രത്തിന്റെ നടപടി നേരത്തെ വ്യാപക പ്രതിഷേധങ്ങള്‍ക്കിടയാക്കിയിരുന്നു. ഇതെത്തുടര്‍ന്ന് തുക കേരളം നല്‍കേണ്ടെന്നും കേന്ദ്രധനമന്ത്രാലയം വഹിക്കാമെന്നും അറിയിക്കുകയായിരുന്നു.

മേഘാലയ ഖനി അപകടം: ഒരു മൃതദേഹം കണ്ടെത്തി

17 Jan 2019 3:53 AM GMT
2018 ഡിസംബര്‍ 13 ന് ഈസ്റ്റ് ജയന്തിയ ഹില്‍സ് ജില്ലയിലെ അനധികൃത ഖനിയിലായിരുന്നു അപകടം. 15 തൊഴിലാളികളായിരുന്നു ഖനിയില്‍ കുടുങ്ങിപ്പോയത്. ഇവരില്‍ ഒരാളുടെ മൃതദേഹം ചൊവ്വാഴ്ച നാവികസേന നടത്തിയ തിരച്ചിലില്‍ കണ്ടെത്തിയതായി അധികൃതരെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.

മനുഷ്യക്കടത്ത്: മുനമ്പത്തുനിന്ന് 43 അംഗ സംഘവുമായി പോയ ബോട്ട് കണ്ടെത്താന്‍ നാവികസേനയും തീരദേശ സേനയും തിരച്ചില്‍ തുടങ്ങി

14 Jan 2019 10:46 AM GMT
തീരദേശ സേനയുടെ രണ്ടും നാവിക സേനയുടെ ഒന്നും കപ്പലുകളാണ് കടലില്‍ തിരച്ചില്‍ ആരംഭിച്ചിരിക്കുന്നത്. പുറംകടലില്‍ സംശയകരമായി തോന്നുന്ന മുഴുവന്‍ ബോട്ടുകളും പരിശോധിക്കാനാണ് ഇവര്‍ക്ക് നിര്‍ദേശം നവല്‍കിയിരിക്കുന്നത്.

കൊച്ചിയില്‍ ഹാങ്കറിന്റെ ലോഹവാതില്‍ തകര്‍ന്നുവീണ് രണ്ടു നാവികര്‍ മരിച്ചു

27 Dec 2018 7:02 PM GMT
ഇന്നലെ രാവിലെ ഒമ്പതോടെ കൊച്ചി നാവികസേനാ ആസ്ഥാനത്തെ ഐഎന്‍എസ് ഗരുഡ എയര്‍ സ്റ്റേഷനിലായിരുന്നു അപകടം. ഹാങ്കറിനകത്ത് യുദ്ധവിമാനങ്ങള്‍ പരിശോധിക്കാന്‍ ഇരുവരും നടന്നുനീങ്ങുന്നതിനിടെ ആറ് മീറ്റര്‍ ഉയരമുള്ള ലോഹനിര്‍മിത വാതില്‍ തകര്‍ന്നുവീഴുകയായിരുന്നു.

നാവിക സേനയില്‍ സെയിലര്‍

25 Dec 2018 4:08 PM GMT
സീനിയര്‍ സെക്കന്ററി റിക്രൂട്ടമെന്റ്(എസ്എസ്ആര്‍), ആര്‍ട്ടിഫിഷര്‍ അപ്രന്റീസ്(എഎ), മെട്രിക് റിക്രൂട്ട്‌സ്(എംആര്‍) എന്നീ കാറ്റഗറികളിലാണ് അവസരം.

കൊച്ചി നാവികസേനാ ആസ്ഥാനത്ത് സുരക്ഷാ ഉദ്ദ്യോഗസ്ഥന്‍ വെടിയേറ്റു മരിച്ചു

23 May 2016 6:48 AM GMT
കൊച്ചി: കൊച്ചി നാവികസേനാ ആസ്ഥാനത്ത് സുരക്ഷാ ഉദ്യോഗസ്ഥനെ വെടിയേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. തൃശൂര്‍ സ്വദേശി കെ ശിവദാസന്‍(53) ആണു മരിച്ചത്. ഇന്നു...

ശ്രീലങ്കന്‍ നേവിയ്ക്ക് രഹസ്യ ഭൗമാന്തര്‍ തടവറയുണ്ടെന്ന് യുഎന്‍ കണ്ടെത്തല്‍

20 Nov 2015 4:43 AM GMT
ജക്കാര്‍ത്ത: ശ്രീലങ്കന്‍ നേവിയുടെ കീഴില്‍ ഭൗമാന്തര്‍ തടവറ ഉള്ളതായി യുഎന്‍ സംഘത്തിന്റെ കണ്ടെത്തല്‍. സിവില്‍ യുദ്ധതടവുകാരെ പീഡിപ്പിക്കുക്കകയും ചോദ്യം...
Share it
Top