Sub Lead

ഇന്ത്യന്‍ മത്സ്യത്തൊഴിലാളി വെടിയേറ്റ് മരിച്ച സംഭവം: പാക് നാവികസേനാ ഉദ്യോഗസ്ഥര്‍ക്കെതിരേ കേസ്

അന്താരാഷ്ട്ര സമുദ്രാതിര്‍ത്തിയില്‍ ശനിയാഴ്ച വൈകീട്ടാണ് പാക് വെടിവയ്പുണ്ടായത്. വെടിവയ്പില്‍ പരിക്കേറ്റ ദിലീപ് നടു സോളങ്കി എന്ന മത്സ്യബന്ധനത്തൊഴിലാളിയുടെ പരാതിയിലാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.

ഇന്ത്യന്‍ മത്സ്യത്തൊഴിലാളി വെടിയേറ്റ് മരിച്ച സംഭവം: പാക് നാവികസേനാ ഉദ്യോഗസ്ഥര്‍ക്കെതിരേ കേസ്
X

അഹമ്മദാബാദ്: ഗുജറാത്ത് തീരത്ത് ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ക്ക് വെടിയേറ്റ സംഭവത്തില്‍ പത്ത് പാക് നാവിക സേനാ ഉദ്യോഗസ്ഥര്‍ക്കെതിരേ കേസ്. പാക് വെടിവയ്പില്‍ ഇന്ത്യക്കാരനായ മത്സ്യബന്ധനത്തൊഴിലാളി കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് പോര്‍ബന്ദര്‍ നവി ബന്ദാര്‍ പോലിസ് കേസെടുത്തത്.

അന്താരാഷ്ട്ര സമുദ്രാതിര്‍ത്തിയില്‍ ശനിയാഴ്ച വൈകീട്ടാണ് പാക് വെടിവയ്പുണ്ടായത്. വെടിവയ്പില്‍ പരിക്കേറ്റ ദിലീപ് നടു സോളങ്കി എന്ന മത്സ്യബന്ധനത്തൊഴിലാളിയുടെ പരാതിയിലാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.

മഹാരാഷ്ട്രയിലെ താനെ സ്വദേശിയായ ശ്രീധര്‍ രമേഷ് ചാംറേ എന്ന മുപ്പത്തിരണ്ടുകാരനാണ് പാക് വെടിവയ്പില്‍ കൊല്ലപ്പെട്ടത്. ജല്‍പരി എന്ന മത്സ്യബന്ധന ബോട്ടിന് നേരെയാണ് വെടിവയ്പുണ്ടായത്. ബോട്ടിലുണ്ടായിരുന്ന ഏഴ് പേരില്‍ ഒരാള്‍ക്ക് വെടിവയ്പില്‍ പരിക്കേറ്റിട്ടുണ്ട്. ഗുജറാത്തിലെ ഓഖയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ് ഇയാളുള്ളത്.

ഗുജറാത്ത് തീരത്ത് നിന്ന് ഒക്ടോബര്‍ 26നായിരുന്നു ജല്‍പരി പുറപ്പെട്ടത്. ജകൗ തീരത്തിന് സമീപത്ത് വച്ച് പാക് നാവിക സേന ഇവരെ പിന്തുടര്‍ന്ന് വെടിവയ്ക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

അതേസമയം മറ്റൊരു മത്സ്യ ബന്ധന ബോട്ടില്‍ നിന്ന് ആറുപേരെ പാക് നാവിക സേന പിടികൂടിയതായി പോര്‍ബന്ദറിലെ മത്സ്യത്തൊഴിലാളി നേതാവ് മനീഷ് ലോഡ്ഹരി ആരോപിച്ചു. ശ്രീ പദ്മിനി എന്ന ബോട്ടും പാക് നാവിക സേന പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്.

Next Story

RELATED STORIES

Share it