Latest News

നാവികസേന കേന്ദ്രത്തില്‍ നാവികന്‍ വെടിയേറ്റ് മരിച്ച നിലയില്‍

നാവികസേന കേന്ദ്രത്തില്‍ നാവികന്‍ വെടിയേറ്റ് മരിച്ച നിലയില്‍
X

കൊച്ചി: ദക്ഷിണ നാവികസേന കേന്ദ്രത്തില്‍ നാവികനെ വെടിയേറ്റ് മരിച്ചനിലയില്‍ കണ്ടെത്തി. ഉത്തര്‍പ്രദേശ് അലിഗഢ് സ്വദേശി ശിവപ്രകാശ് അത്രിയുടെ മകന്‍ തുഷാര്‍ അത്രിയെ (19) ആണ് വെടിയേറ്റ് മരിച്ചതായി കാണപ്പെട്ടത്. ചൊവ്വാഴ്ച പുലര്‍ച്ച മൂന്നിനാണ് സംഭവം. നാവിക കേന്ദ്രത്തിന്റെ ഭാഗമായ കഠാരിഭാഗില്‍ സുരക്ഷ പോസ്റ്റല്‍ ഡ്യൂട്ടിയ്ക്കിടെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.


ഡ്യൂട്ടിയ്ക്കിടെ തുഷാറുമായുള്ള ആശയവിനിമയ ബന്ധം നിലച്ചതിനെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് വെടിയേറ്റ് മരിച്ച നിലയില്‍ ഇയാളെ കണ്ടെത്തിയത്. പുതിയതായി ജോലിയില്‍ പ്രവേശിച്ചശേഷം പരിശീലനം പൂര്‍ത്തിയാക്കി ഒരു വര്‍ഷം മുമ്പാണ് തുഷാര്‍ കൊച്ചിയിലെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. മരണ കാരണങ്ങളെക്കുറിച്ച് നാവിക കേന്ദ്രം അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹം കളമശ്ശേരി മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി. ബുധനാഴ്ച തുഷാറിന്റെ ബന്ധുക്കള്‍ ഉത്തര്‍പ്രദേശില്‍ നിന്ന് എത്തി മൃതദേഹം ഏറ്റുവാങ്ങും.




Next Story

RELATED STORIES

Share it