മത്സ്യത്തൊഴിലാളിക്ക് വെടിയേറ്റ സംഭവം: നാവിക പരിശീലന കേന്ദ്രത്തില്‍ പോലിസ് പരിശോധന

കൊച്ചി: ഫോര്‍ട്ട് കൊച്ചിയില്‍ മത്സ്യത്തൊഴിലാളിക്ക് വെടിയേറ്റ കേസില്‍ നാവിക പരിശീലന കേന്ദ്രമായ ഐഎന്‍എസ് ദ്രോണാചാര്യയില്‍ പോലിസ് പരിശോധന. ബാലിസ്റ്റിക്ക് വിദഗ്ധന്റെ സഹായത്തോടെയാണ് പരിശോധന നടന്നത്.
ബുധന്‍ രാവിലെ അല്‍ റഹ്മാന്‍ എന്ന ഇന്‍ബോര്‍ഡ് വള്ളത്തില്‍ മീന്‍പിടിക്കാന്‍പോയ ആലപ്പുഴ അന്ധകാരനഴി മണിച്ചിറയില്‍ സെബാസ്റ്റ്യനാണ് (70) വെടിയേറ്റത്. വലതുചെവിയുടെ താഴെ കൊണ്ട വെടിയുണ്ട ചെവി തുളച്ച് കഴുത്തിലും മുറിവേല്‍പ്പിച്ചിരുന്നു. നാവികസേന പരിശീലനകേന്ദ്രമായ ഐഎന്‍എസ് ദ്രോണാചാര്യയുടെ സമീപത്ത് വെച്ചായിരുന്നു സംഭവം. ഉച്ചക്ക് പന്ത്രണ്ട് മണിയോടെ മത്സ്യബന്ധനത്തിന് ശേഷം മടങ്ങവേ സെബാസ്റ്റ്യന്‍ പൊടുന്നനെ ബോട്ടിനുള്ളില്‍ വീഴുകയായിരുന്നു. ചെവിയില്‍ നിന്ന് ചോരയൊലിക്കാന്‍ തുടങ്ങിയതോടെയാണ് വെടിയേറ്റതാവാം എന്ന നിഗമനത്തിലെത്തുന്നത്. സെബാസ്റ്റ്യനൊപ്പം മുപ്പതോളം മത്സ്യത്തൊഴിലാളികളും ബോട്ടിലുണ്ടായിരുന്നു.
അതെ സമയം വെടിയേറ്റ സംഭവത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് നാവിക സേന അധികൃതര്‍ അറിയിച്ചു. വെടിയുണ്ട പരിശോധിച്ചതിന് ശേഷമാണ് നാവിക സേന വിശദീകരണം അറിയിച്ചത്. വെടിയേറ്റ സംഭവത്തില്‍ ഫോര്‍ട്ട് കൊച്ചി തീരദേശ പോലിസ് അന്വേഷണം ഊര്‍ജിതമാക്കി.
RELATED STORIES
പാനായിക്കുളം സിമി കേസ്: എന്‍ഐഎയുടെ ഹരജി സുപ്രിംകോടതി തള്ളി
21 Sep 2023 9:32 AM GMTകാനഡയില്‍ വീണ്ടും ഖലിസ്ഥാന്‍ നേതാവ് കൊല്ലപ്പെട്ടു; വിസ നിര്‍ത്തിവച്ച്...
21 Sep 2023 8:05 AM GMTനിപ: ഭീഷണി ഒഴിഞ്ഞിട്ടില്ല; വിശദമായ പഠനം നടത്തുമെന്ന് മുഖ്യമന്ത്രി
19 Sep 2023 2:21 PM GMTപുതിയ പാര്‍ലിമെന്റില്‍ ആദ്യ ബില്‍ വനിതാസംവരണം; പ്രാബല്യത്തില്‍ വരിക...
19 Sep 2023 10:08 AM GMTനിപയില്‍ വീണ്ടും ആശ്വാസം: ഹൈറിസ്ക് സമ്പര്‍ക്കപ്പട്ടികയില്‍ 61 പേരുടെ...
18 Sep 2023 11:54 AM GMTപ്രതിഷേധക്കേസ്: ഗ്രോ വാസുവിനെ കോടതി വെറുതെവിട്ടു
13 Sep 2023 7:08 AM GMT