- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഇസ്രായേലിനെതിരേ യുദ്ധക്കുറ്റത്തിന് അന്താരാഷ്ട്രതല നടപടി വേണമെന്ന് ഇറാന്‍

ടെഹ്‌റാന്‍: മാനവരാശിക്കും ഫലസ്തീനികള്‍ക്കുമെതിരായ യുദ്ധക്കുറ്റങ്ങള്‍ക്ക് ഇസ്രായേലിനെതിരേ ശക്തമായ അന്താരാഷ്ട്രതല നടപടി വേണമെന്ന് ഇറാന്‍ ആവശ്യപ്പെട്ടു. വര്‍ണവിവേചനം തുടരുന്ന ഇസ്രായേല്‍ ഫലസ്തീനെ ആക്രമിക്കുന്നത് തടയാന്‍ ഐക്യരാഷ്ട്രസഭയോടും മുസ്ലിം രാജ്യങ്ങളോടും ഇറാന്‍ ആഹ്വാനം ചെയ്തു. ഇസ്രായേല്‍ നടത്തുന്നത് വംശഹത്യകളും വംശീയ ശുദ്ധീകരണവുമാണെന്ന് ഇറാന്‍ ജുഡീഷ്യറി മേധാവി ഇബ്രാഹീം റെയ്സിയുടെ നേതൃത്വത്തിലുള്ള സുപ്രിം നാഷണല്‍ സെക്യൂരിറ്റി കൗണ്‍സിലിന് കീഴിലുള്ള നിരവധി മന്ത്രിമാര്‍ ഉള്‍പ്പെടുന്ന ഹൈ കൗണ്‍സില്‍ ഓഫ് ഹ്യൂമന്‍ റൈറ്റ്‌സ് ഓഫ് ഇറാന്‍ വിലയിരുത്തി. ഇസ്രായേലിന്റെ മാനവരാശിക്കെതിരായ യുദ്ധക്കുറ്റങ്ങള്‍ കണ്ടെത്താന്‍ വസ്തുതാന്വേഷണ കമ്മീഷന്‍ രൂപീകരിക്കണം. എല്ലാ അംഗരാജ്യങ്ങളും ഇക്കാര്യത്തില്‍ ശ്രദ്ധിക്കണം. മനുഷ്യാവകാശ സംവിധാനങ്ങള്‍ ഉപയോഗിക്കണമെന്നും കൗണ്‍സില്‍ യുഎന്നിനോട് ആവശ്യപ്പെട്ടു.
ലോകമെമ്പാടുമുള്ള ഫലസ്തീനികളുടെയും മടങ്ങിവരാനുള്ള അവകാശസംരക്ഷണത്തിനും തുടര്‍ന്ന് ഒരു റഫറണ്ടത്തിലൂടെ ഫലസ്തീന്‍ ജനതയുടെ സ്വയം നിര്‍ണയാവകാശത്തിനുള്ള സംരക്ഷണവുമാണ് മികച്ച പരിഹാരമെന്നും ചൂണ്ടിക്കാട്ടി. ഗാസ മുനമ്പില്‍ തുടര്‍ച്ചയായ ഏഴാം ദിവസവും നടത്തിയ ആക്രമണത്തില്‍ 58 കുട്ടികളടക്കം മരണപ്പെട്ടവര്‍ 200നോടടുത്തിട്ടുണ്ട്. ഞായറാഴ്ച നടന്ന ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ് ലാമിക് കോ-ഓപറേഷന്റെ (ഒഐസി) അടിയന്തര വെര്‍ച്വല്‍ യോഗത്തിലും ഇറാന്‍ ശക്തമായ ഇടപെടല്‍ ആവശ്യപ്പെട്ടിരുന്നു. 57 അംഗ കൂട്ടായ്മ ഇക്കാര്യത്തില്‍ ഇടപെടണമെന്നാണ് വിദേശകാര്യ മന്ത്രി മുഹമ്മദ് ജവാദ് ശരീഫ് ആവശ്യപ്പെട്ടത്. പ്രാദേശിക, അന്തര്‍ദേശീയ തലങ്ങളില്‍ വര്‍ണവിവേചന സയണിസ്റ്റ് ഭരണകൂടത്തിനെതിരേ അംഗരാജ്യങ്ങള്‍ സ്ഥാപനപരവും നിയമപരവും രാഷ്ട്രീയവുമായ പ്രചാരണം നടത്തണമെന്ന് അദ്ദേഹം പറഞ്ഞു. പ്രശ്നപരിഹാരത്തിന് യുഎന്‍ പൊതുസഭയുടെ അടിയന്തര സമ്മേളനം വിളിച്ചുകൂട്ടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Iran calls for international action on 'apartheid' Israel
RELATED STORIES
ബാണാസുര സാഗര് അണക്കെട്ടിലെ റിസര്വോയറില് യുവാവ് മുങ്ങി മരിച്ചു
13 Aug 2025 5:55 PM GMTഗവര്ണര് തമിഴ്നാടിനും ജനങ്ങള്ക്കും എതിരാണ്'; ഗവര്ണറില് നിന്ന്...
13 Aug 2025 5:48 PM GMTമരിച്ചുപോയവര്'; കരട് വോട്ടര് പട്ടികയില് നിന്ന് പേര്...
13 Aug 2025 5:40 PM GMTപി വി അന്വര് 12 കോടി വായ്പ്പ തട്ടിപ്പ് നടത്തിയെന്ന് പരാതി; മലപ്പുറം...
13 Aug 2025 5:33 PM GMTമഴ കനക്കുന്നു; ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ വകുപ്പ്
13 Aug 2025 9:16 AM GMTഎച്ച്-5 പക്ഷിപ്പനി പടര്ന്നുപിടിക്കുന്നു; ജാഗ്രതാ നിര്ദേശം
13 Aug 2025 9:07 AM GMT