Sub Lead

പിഞ്ചുകുഞ്ഞ് കിണറ്റില്‍ മരിച്ച നിലയില്‍; മാതാവ് കസ്റ്റഡിയില്‍

പിഞ്ചുകുഞ്ഞ് കിണറ്റില്‍ മരിച്ച നിലയില്‍; മാതാവ് കസ്റ്റഡിയില്‍
X

തിരുവനന്തപുരം: പിഞ്ചുകുഞ്ഞിനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ മാതാവ് പോലിസ് കസ്റ്റഡിയില്‍. പോത്തന്‍കോട് 36 ദിവസം പ്രായമുള്ള കുഞ്ഞിനെയാണ് കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പോത്തന്‍കോട് മഞ്ഞമല സ്വദേശികളുടെ മകനെയാണ് വീടിനു പിന്നിലുള്ള കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടത്. സംഭവത്തില്‍ കുഞ്ഞിന്റെ മാതാവ് സരിതയെയാണ് കസ്റ്റഡിയിലെടുത്തിട്ടുള്ളത്. ബുധനാഴ്ച പുലര്‍ച്ചെ മൂന്നോടെ കുഞ്ഞിനെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി പിതാവ് സജി പോലിസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പരിശോധനയ്ക്കിടെ കിണറ്റിന്റെ കൈവരിയില്‍ കുഞ്ഞിന്റെ ടവല്‍ കണ്ടതിനെ തുടര്‍ന്ന് അഗ്നിശമനസേനയെത്തിയാണ് മൃതദേഹം പുറത്തെടുത്തത്. മാതാവിനെ ചോദ്യം ചെയ്തുവരികയാണ്.

Next Story

RELATED STORIES

Share it