യുദ്ധഭീതി: ഇറാനിലേക്കും ഇസ്രായേലിലേയ്ക്കും യാത്രാവിലക്കുമായി വിദേശകാര്യ മന്ത്രാലയം
BY BSR13 April 2024 4:46 AM GMT
![യുദ്ധഭീതി: ഇറാനിലേക്കും ഇസ്രായേലിലേയ്ക്കും യാത്രാവിലക്കുമായി വിദേശകാര്യ മന്ത്രാലയം യുദ്ധഭീതി: ഇറാനിലേക്കും ഇസ്രായേലിലേയ്ക്കും യാത്രാവിലക്കുമായി വിദേശകാര്യ മന്ത്രാലയം](https://www.thejasnews.com/h-upload/2024/04/13/219030-iran.webp)
X
BSR13 April 2024 4:46 AM GMT
ന്യൂഡല്‍ഹി: യുദ്ധഭീതിയുടെ പശ്ചാത്തലത്തില്‍ ഇറാന്‍, ഇസ്രയേല്‍ എന്നീ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് ഇന്ത്യന്‍ പൗരന്‍മാരോട് നിര്‍ദേശിച്ച് വിദേശകാര്യ മന്ത്രാലയം. ഇറാനിലും ഇസ്രായേലിലും താമസിക്കുന്ന ഇന്ത്യക്കാരോട് സുരക്ഷാമുന്‍കരുതലുകള്‍ സ്വീകരിക്കാനും യാത്രകള്‍ പരമാവധി കുറയ്ക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇവിടങ്ങളിലുള്ള ഇന്ത്യക്കാര്‍ ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെടണമെന്നും പേരുവിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യണമെന്നും നിര്‍ദേശത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. സിറിയയിലെ ദമാസ്‌കസിലുള്ള ഇറാന്റെ നയതന്ത്ര കാര്യാലയത്തില്‍ ഏപ്രില്‍ ഒന്നിന് ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് മേഖലയില്‍ സംഘര്‍ഷാവസ്ഥ രൂക്ഷമായത്. ആക്രമണത്തിനു തിരിച്ചടി നല്‍കുമെന്ന ഇറാന്റെ പ്രഖ്യാപനത്തോടെ യുദ്ധഭീതി വര്‍ധിച്ചിട്ടുണ്ട്.
Next Story
RELATED STORIES
മണപ്പുറം ഫിനാന്‍സ് തട്ടിപ്പ്; പ്രതി ധന്യാ മോഹന്‍ പോലിസില്‍ കീഴടങ്ങി
26 July 2024 5:46 PM GMTആര്‍എസ്എസിനെ പുകഴ്ത്തിയും വിലക്കിനെ വിമര്‍ശിച്ചും മധ്യപ്രദേശ്...
26 July 2024 5:25 PM GMT'അര്‍ജുനെ കണ്ടെത്താന്‍ കുടുതല്‍ ഇടപെടല്‍ വേണം'; പ്രതിരോധ മന്ത്രിക്കും...
26 July 2024 5:06 PM GMTഖാന് യൂനിസില്‍ വീണ്ടും ഇസ്രായേല്‍ കൂട്ടക്കുരുതി; 18 പേര്...
26 July 2024 4:55 PM GMTസംസ്ഥാന സ്കൂള്‍ കലോല്‍സവം ഡിസംബര്‍ മൂന്നുമുതല്‍ തിരുവനന്തപുരത്ത്
26 July 2024 4:45 PM GMTനീറ്റ് യുജി പുതുക്കിയ റാങ്ക് പട്ടിക പുറത്തിറക്കി; കണ്ണൂര്‍ സ്വദേശി...
26 July 2024 4:29 PM GMT