Sub Lead

ആക്രമണത്തിന് രണ്ടു മണിക്കൂര്‍ മുമ്പ് ഇന്ത്യ ശ്രീലങ്കയ്ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നതായി റിപോര്‍ട്ട്

ആക്രമണമുണ്ടാകുമെന്ന് കാണിച്ച് ആദ്യ ആക്രമണം ഉണ്ടാകുന്നതിന്റെ രണ്ടു മണിക്കൂര്‍ മുമ്പ് ഇന്ത്യന്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ ശ്രീലങ്കന്‍ ഉദ്യോഗസ്ഥരെ ബന്ധപ്പെട്ടിരുന്നതായി ശ്രീലങ്കന്‍ ആഭ്യന്തര വിഭാഗവും ഇന്ത്യന്‍ സര്‍ക്കാര്‍ വൃത്തങ്ങളും അറിയിച്ചു.

ആക്രമണത്തിന് രണ്ടു മണിക്കൂര്‍ മുമ്പ് ഇന്ത്യ ശ്രീലങ്കയ്ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നതായി റിപോര്‍ട്ട്
X

കൊളംബോ: രാജ്യത്തെ നടുക്കിയ ഈസ്റ്റര്‍ ദിനത്തിലെ സ്‌ഫോടന പരമ്പരയ്ക്ക് തൊട്ടു മുമ്പ് ഇന്ത്യന്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ ആക്രമണം സംബന്ധിച്ച് ശ്രീലങ്കന്‍ രഹസ്യാന്വേഷണ വിഭാഗത്തെ ധരിപ്പിച്ചിരുന്നതായി റിപോര്‍ട്ട്. സംഭവവുമായി നേരിട്ട് ബന്ധമുള്ള മൂന്നു ഉന്നതതല വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപോര്‍ട്ട് ചെയ്തത്.


ദ്വീപ് രാഷ്ട്രത്തിലെ മൂന്നു ചര്‍ച്ചകളിലും നാലു ഹോട്ടലുകളിലുമായി ഞാറാഴ്ച രാവിലെയുണ്ടായ സ്‌ഫോടന പരമ്പരയില്‍ 321 പേര്‍ കൊല്ലപ്പെടുകയും 500ല്‍ അധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഒരു ദശാബ്ദം മുമ്പ് ആഭ്യന്തര കലഹം അവസാനിച്ചതു മുതല്‍ ഏറെക്കുറെ ശാന്തമായ ദ്വീപ് രാഷ്ട്രത്തെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചിരിക്കുകയാണ് സ്‌ഫോടന പരമ്പര.


ആക്രമണത്തിന്റെ ഉത്തരവാദിത്തം ചൊവ്വാഴ്ച സായുധസംഘമായ ഐഎസ് ഏറ്റെടുത്തെങ്കിലും അവരുടെ പങ്ക് തെളിയിക്കുന്ന വിവരങ്ങളൊന്നും സംഘടന പുറത്തുവിട്ടിട്ടില്ല.


ചര്‍ച്ചകള്‍ക്കുനേരെ ശക്തമായ ആക്രമണമുണ്ടാകുമെന്ന് കാണിച്ച് ആദ്യ ആക്രമണം ഉണ്ടാകുന്നതിന്റെ രണ്ടു മണിക്കൂര്‍ മുമ്പ് ഇന്ത്യന്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ ശ്രീലങ്കന്‍ ഉദ്യോഗസ്ഥരെ ബന്ധപ്പെട്ടിരുന്നതായി ശ്രീലങ്കന്‍ ആഭ്യന്തര വിഭാഗവും ഇന്ത്യന്‍ സര്‍ക്കാര്‍ വൃത്തങ്ങളും അറിയിച്ചു.ആദ്യ ആക്രമണത്തിനു മണിക്കൂറുകള്‍ക്കു മുമ്പ് മുന്നറിയിപ്പ് വന്നിരുന്നതായി മറ്റൊരു ശ്രീലങ്കന്‍ പ്രതിരോധ വൃത്തവും സമ്മതിച്ചിട്ടുണ്ട്.

ശനിയാഴ്ച രാത്രി ഇന്ത്യയില്‍നിന്ന് ആക്രമണം സംബന്ധിച്ച മുന്നറിയിപ്പ് ലഭിച്ചിരുന്നതായി മറ്റൊരു ശ്രീലങ്കന്‍ വൃത്തവും അറിയിച്ചു. ഏപ്രില്‍ നാലിനും ഏപ്രില്‍ 20നും ഇടയില്‍ സമാനമായ മറ്റൊരു മുന്നറിയിപ്പ് സന്ദേശം ശ്രീലങ്കന്‍ രഹസ്യാന്വേഷണ വിഭാഗത്തിന് നല്‍കിയിരുന്നതായി ഇന്ത്യന്‍ സര്‍ക്കാര്‍ വൃത്തങ്ങളും അറിയിച്ചു. എന്നാല്‍, ഇക്കാര്യം സംബന്ധിച്ച് ശ്രീലങ്കന്‍ ഭരണകൂടമോ ഇന്ത്യന്‍ വിദേശ കാര്യ മന്ത്രാലയമോ പ്രതികരിച്ചിട്ടില്ല.




Next Story

RELATED STORIES

Share it