Sub Lead

ഇറാനില്‍നിന്നുള്ള എണ്ണ ഇറക്കുമതി: തീരുമാനം തിരഞ്ഞെടുപ്പിനു ശേഷമെന്ന് സുഷമ സ്വരാജ്

ഇന്ത്യാ സന്ദര്‍ശനത്തിനെത്തിയ ഇറാന്‍ വിദേശകാര്യമന്ത്രി മുഹമ്മദ് ജവാദ് സരീഫുമായി ചൊവ്വാഴ്ച ഡല്‍ഹിയില്‍ നടത്തിയ കൂടിക്കാഴ്ചയ്ക്കിടെയാണ് സുഷമാ ഇക്കാര്യം അറിയിച്ചത്.

ഇറാനില്‍നിന്നുള്ള എണ്ണ ഇറക്കുമതി: തീരുമാനം തിരഞ്ഞെടുപ്പിനു ശേഷമെന്ന് സുഷമ സ്വരാജ്
X

ന്യൂഡല്‍ഹി: യുഎസിന്റെ ഉപരോധ ഭീഷണി നിലനില്‍ക്കെ ഇറാനില്‍നിന്നുള്ള എണ്ണ ഇറക്കുമതിയില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് പൂര്‍ത്തിയായതിനു ശേഷം തീരുമാനം കൈക്കൊള്ളുമെന്ന് വിദേശകാര്യമന്ത്രി സുഷമാ സ്വരാജ്.

ഇന്ത്യാ സന്ദര്‍ശനത്തിനെത്തിയ ഇറാന്‍ വിദേശകാര്യമന്ത്രി മുഹമ്മദ് ജവാദ് സരീഫുമായി ചൊവ്വാഴ്ച ഡല്‍ഹിയില്‍ നടത്തിയ കൂടിക്കാഴ്ചയ്ക്കിടെയാണ് സുഷമാ ഇക്കാര്യം അറിയിച്ചത്. ഇറാനില്‍നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങള്‍ക്കെതിരേ ഉപരോധമുള്‍പ്പെടെയുള്ള ശക്തമായ നടപടി സ്വീകരിക്കുമെന്ന് മൂന്നാഴ്ച മുമ്പ് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഭീഷണിപ്പെടുത്തിയിരുന്നു.

ഇറാനില്‍നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്ന ഇന്ത്യയുള്‍പ്പെടെയുള്ള ഏഴുരാജ്യങ്ങളെ ആറുമാസത്തേക്ക് യുഎസ് താല്‍ക്കാലികമായി ഉപരോധത്തില്‍നിന്ന് ഒഴിവാക്കിയിരുന്നു. ഈ കാലാവധി അവസാനിച്ചതിനു പിന്നാലെയായിരുന്നു ട്രംപിന്റെ പ്രഖ്യാപനം. ഇതിനു പിന്നാലെയാണ് ഇറാന്‍ വിദേശകാര്യമന്ത്രി ഇന്ത്യ സന്ദര്‍ശിച്ചത്.

ഇറാനില്‍ നിന്നു ഏറ്റവും കൂടുതല്‍ ഇന്ധനം ഇറക്കുമതി ചെയ്യുന്നത് ചൈനയാണെങ്കിലും ഇക്കാര്യത്തില്‍ രണ്ടാംസ്ഥാനത്ത് ഇന്ത്യയാണ്. യുഎസ് മുന്നറിയിപ്പ് അവഗണിച്ച് ഇറാനില്‍നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നത് തുടര്‍ന്നാല്‍ ഉപരോധമേര്‍പ്പെടുത്തുമെന്ന ഭീഷണി ഇന്ത്യ നേരിടുന്നുണ്ട്.

Next Story

RELATED STORIES

Share it