ഇറാന്‍ യുദ്ധം ആഗ്രഹിക്കുന്നുവെങ്കില്‍ അത് അവരുടെ അന്ത്യമായിരിക്കുമെന്ന് ട്രംപ്
ഇറാന്‍ യുദ്ധത്തിന് ശ്രമിച്ചാല്‍ അത് ഇറാന്റെ ഔദ്യോഗിക അന്ത്യമായിരിക്കുമെന്നും യുഎസിനെ ഭയപ്പെടുത്താമെന്ന് ഒരിക്കലും കരുതേണ്ടെന്നും ട്രംപ് ട്വിറ്ററില്‍ കുറിച്ചു.
വാഷിങ്ടണ്‍: അമേരിക്കന്‍ താല്‍പര്യങ്ങളെ ആക്രമിച്ചാല്‍ ഇറാനെ തകര്‍ക്കുമെന്ന മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇറാനെതിരേ അമേരിക്ക യുദ്ധത്തിന് കോപ്പുകൂട്ടുന്നതിനിടെയാണ് ഇറാന് മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റിന്റെ ട്വീറ്റ്. ഇറാന്‍ യുദ്ധത്തിന് ശ്രമിച്ചാല്‍ അത് ഇറാന്റെ ഔദ്യോഗിക അന്ത്യമായിരിക്കുമെന്നും യുഎസിനെ ഭയപ്പെടുത്താമെന്ന് ഒരിക്കലും കരുതേണ്ടെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
ഇറാനുമായി യുദ്ധത്തിനില്ലെന്ന് വിദേശ സെക്രട്ടറി മൈക് പൊംപേയോ വ്യക്തമാക്കിയതിന് തൊട്ടുപിന്നാലെയാണ് ട്രംപിന്റെ ട്വീറ്റ്. ഇറാന്‍ ഒരു സാധാരണ രാജ്യത്തെ പോലെ പെരുമാറണം. അമേരിക്കന്‍ താത്പര്യങ്ങള്‍ ആക്രമിക്കപ്പെട്ടാല്‍ പ്രതികരിക്കുമെന്നും പൊംപേയോ വ്യക്തമാക്കി. ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ അസ്വാരസ്യങ്ങള്‍ കൂടുന്നതിനടെ റഷ്യയില്‍ വെച്ചാണ് വിദേശകാര്യ സെക്രട്ടറിയുടെ പ്രതികരണം. അമേരിക്കയുമായി യുദ്ധത്തിനില്ലെന്ന് ഇറാന്‍ പരമോന്നത നേതാവ് അയത്തുള്ള അലി ഖാംമനയിയും പ്രഖ്യാപിച്ചിരുന്നു.
എന്നാല്‍, മേഖലയില്‍ ഇറാന്റെ 'ഭീഷണി' നിലനില്‍ക്കുന്നുവെന്ന് ആരോപിച്ച് യുദ്ധവാഹിനി കപ്പലുകളും ബി-52 ബോംബറുകളും ഗള്‍ഫില്‍ വിന്യസിച്ചതിനു പിന്നാലെയാണ് വാഷിങ്ടണും തെഹ്‌റാനുമിടയിലെ സംഘര്‍ഷം മൂര്‍ച്ഛിച്ചത്. 2015ല്‍ അമേരിക്കയും ഇറാനും ഇതര രാജ്യങ്ങളും തമ്മിലുള്ള കരാറില്‍നിന്ന് ഡൊണാള്‍ഡ് ട്രംപ് പിന്മാറിയതിന് ശേഷമാണ് ഇറാനെ ലക്ഷ്യമാക്കി അമേരിക്ക നീക്കം തുടങ്ങിയത്. എന്നാല്‍ അമേരിക്കയെ ഞെട്ടിച്ച് ഇറാന്‍ വ്യോമസേനയുടെ വിമാനങ്ങള്‍ ഈ യുദ്ധക്കപ്പലിന് തൊട്ടുമുകളിലൂടെ പറന്നത് അന്താരാഷ്ട്ര തലത്തില്‍ തന്നെ വലിയ ചര്‍ച്ചയ്ക്കാണ് വഴിവെച്ചത്.
കരാര്‍ റദ്ദാക്കിയതിന് ശേഷം അമേരിക്ക ഇറാനുമേല്‍ കൂടുതല്‍ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. ഇറാനില്‍നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്ന ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ക്ക് അമേരിക്ക മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇറാനിലെ റവല്യൂഷനറി ഗാര്‍ഡിനെ യുഎസ് അന്താരാഷ്ട്ര തീവ്രവാദി പട്ടികയില്‍ ഉള്‍പ്പെടുത്തിയതും ബന്ധം വഷളാകാന്‍ കാരണമായി.
RELATED STORIES
തമിഴ്നാട്ടില്‍ എംജിആര്‍ പ്രതിമയില്‍ കാവി ഷാളണിയിച്ചു; പ്രതിഷേധം
28 Sep 2023 3:06 PM GMTമുസ് ലിം എംപിക്കെതിരായ തീവ്രവാദി പരാമര്‍ശം; എംപിമാരുടെ പരാതി...
28 Sep 2023 2:23 PM GMTഎം എസ് സ്വാമിനാഥന് അന്തരിച്ചു
28 Sep 2023 9:25 AM GMTപ്രവാചക സ്മരണയില്‍ നബിദിനം ആഘോഷിച്ചു
28 Sep 2023 5:52 AM GMTസംസാരിക്കാന്‍ കഴിയുമായിരുന്നില്ല, രക്തമൊലിക്കുന്നുണ്ടായിരുന്നു;...
28 Sep 2023 5:41 AM GMTജാമിയ മില്ലിയ ഇസ്ലാമിയ ലോക സര്‍വ്വകലാശാല റാങ്കിംഗില്‍ രണ്ടാം സ്ഥാനത്ത്
28 Sep 2023 5:13 AM GMT