'ദേവഭൂമിയില്‍ ഭൂമി ജിഹാദ് വെച്ചുപൊറുപ്പിക്കില്ല'; ഹിമാചല്‍ പ്രദേശില്‍ മുസ്‌ലിം ആരാധനാലയം തകര്‍ത്ത് ഹിന്ദുത്വര്‍ (വീഡിയോ)

ന്യൂഡല്‍ഹി: ഹിമാചല്‍ പ്രദേശില്‍ മുസ് ലിം മഖ്ബറ(ജാറം) അടിച്ചു തകര്‍ത്ത് ഹിന്ദുത്വര്‍. ദേവഭൂമിയില്‍ ഭൂമി ജിഹാദ് വെച്ചുപൊറുപ്പിക്കില്ല എന്ന് ആക്രോശിച്ചുകൊണ്ടാണ് ഹിന്ദുത്വര്‍ ജാറം അടിച്ചു തകര്‍ത്തത്. വലിയ ചുറ്റികകൊണ്ട് ജാറം അടിച്ചു തകര്‍ക്കുന്നതിന്റെ വീഡിയോ ഹിന്ദുത്വര്‍ തന്നേയാണ് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചത്.
Hindutva terrorists destroy an Muslim shrine in Himachal Pradesh, two days ago.
— CJ Werleman (@cjwerleman) January 9, 2022
They posted this video on social media to music and this warning;
"The land Jihad will not be tolerated in Devbhoomi…Hindu heroes of Himachal will continue their campaign against Islamic Jihad." pic.twitter.com/NMyOifjduD
'ദേവ ഭൂമിയില്‍ ഭൂമി ജിഹാദ്(ലാന്റ് ജിഹാദ്) വെച്ചുപൊറുപ്പിക്കില്ല...ഹിമാചലിലെ ഹിന്ദു വീരന്മാര്‍ ഇസ് ലാമിക ജിഹാദിനെതിരായ പ്രചാരണം തുടരും' എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ വ്യാപകമായി പ്രചരിപ്പിച്ചത്. ശ്രീരാമ ഭക്തി ഗാനത്തോടൊപ്പം പ്രചരിപ്പിച്ച വീഡിയോ നിരവധി ഹിന്ദുത്വ പ്രൊഫൈലുകള്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി രാജ്യവ്യാപകമായി മുസ് ലിംകള്‍ക്കെതിരായ ഹിന്ദുത്വ ആക്രമണം വര്‍ധിച്ചിരിക്കുകയാണ്. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള സമാനമായ വീഡിയോ ദൃശ്യങ്ങള്‍ ഹിന്ദുത്വര്‍ തന്നെ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ഹിന്ദുത്വര്‍ മുസ് ലിം മധ്യവയസ്‌കനെ പരസ്യമായി മര്‍ദിക്കുന്നതിന്റേയും റോഡില്‍ തുപ്പല്‍ നക്കിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും പ്രചരിച്ചിരുന്നു.
RELATED STORIES
യൂസഫലിക്കും അജിത് ഡോവലിനുമെതിരെ വ്യാജ ആരോപണം: ഷാജന് സ്കറിയക്ക്...
7 Jun 2023 8:28 AM GMTബിപോര്ജോയ് ചുഴലിക്കാറ്റ് തീവ്ര ചുഴലിക്കാറ്റായി മാറുന്നു; കേരളത്തില്...
7 Jun 2023 4:49 AM GMTവിവാഹം കഴിഞ്ഞ് മൂന്നാംദിവസം കാറപകടത്തില് പരിക്കേറ്റ യുവാവ് മരിച്ചു
5 Jun 2023 8:15 AM GMTഅരിക്കൊമ്പനെ ഇഷ്ടമുള്ളിടത്ത് പിടിച്ചിടുന്നത് വേദനാജനകം: ജസ്റ്റിസ്...
5 Jun 2023 6:15 AM GMTതാനൂര് കനോലി കനാലില് വീണ് പ്ലസ്ടു വിദ്യാര്ത്ഥി മരിച്ചു
4 Jun 2023 6:01 PM GMTഇരുചക്രവാഹനത്തില് മൂന്നാംയാത്രക്കാരായി കുട്ടികളെ അനുവദിക്കും:...
4 Jun 2023 11:37 AM GMT