Sub Lead

മൂന്നാം ക്ലാസുകാരിയെ പീഡിപ്പിച്ച സ്‌കൂള്‍ പ്രധാനധ്യാപകന്‍ അറസ്റ്റില്‍

കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയില്‍ കേസെടുത്ത പോലിസ് പ്രധാനധ്യാപകന്‍ സുബ്ബറാവുവിനെ അറസ്റ്റു ചെയ്തു. കുട്ടിയെ ചോക്ലേറ്റ് നല്‍കി പ്രലോഭിപ്പിച്ചാണ് ഇയാള്‍ പീഡിപ്പിച്ചിരുന്നതെന്ന് പോലിസ് അറിയിച്ചു.

മൂന്നാം ക്ലാസുകാരിയെ പീഡിപ്പിച്ച സ്‌കൂള്‍ പ്രധാനധ്യാപകന്‍ അറസ്റ്റില്‍
X

ഹൈദരാബാദ്: ആന്ധ്രാപ്രദേശില്‍ എട്ടുവയസുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ സ്‌കൂള്‍ പ്രധാനധ്യാപകന്‍ അറസ്റ്റില്‍. ആന്ധ്രയിലെ ഗുണ്ടൂര്‍ ജില്ലയിലെ റായ്പുഡി ഗ്രാമത്തിലാണ് സംഭവം. പ്രതിഷേധവുമായി കുട്ടിയുടെ മാതാപിതാക്കളും നാട്ടുകാരും സ്‌കൂളിന് മുന്നില്‍ സംഘടിച്ചതോടെയാണ് സംഭവം പുറം ലോകം അറിഞ്ഞത്.

സര്‍ക്കാര്‍ െ്രെപമറി സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ഥിയാണ് പീഡനത്തിന് ഇരയായത്. കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയില്‍ കേസെടുത്ത പോലിസ് പ്രധാനധ്യാപകന്‍ സുബ്ബറാവുവിനെ അറസ്റ്റു ചെയ്തു. കുട്ടിയെ ചോക്ലേറ്റ് നല്‍കി പ്രലോഭിപ്പിച്ചാണ് ഇയാള്‍ പീഡിപ്പിച്ചിരുന്നതെന്ന് പോലിസ് അറിയിച്ചു.

കഴിഞ്ഞ ഏതാനും മാസങ്ങളായി പെണ്‍കുട്ടിയെ ഇയാള്‍ പീഡിപ്പിച്ചുവരികയായിരുന്നു. തിങ്കളാഴ്ച വൈകീട്ട് കുട്ടി വയറു വേദനയെതുടര്‍ന്ന് ആശുപത്രിയില്‍ നടത്തിയ വൈദ്യപരിശോധനയിലാണ് കുട്ടി പീഡനത്തിന് ഇരയായതായി കണ്ടെത്തിയത്. അധ്യാപകനെതിരേ പോക്‌സോ വകുപ്പ് പ്രകാരം കേസെടുത്തു.

Next Story

RELATED STORIES

Share it