Latest News

റേഷന്‍ കാര്‍ഡില്‍ വ്യാജപ്പേര് ചേര്‍ത്തു: കോണ്‍ഗ്രസ് നേതാവ് ശ്രീനാദേവി കുഞ്ഞമ്മയ്‌ക്കെതിരേ പരാതി

റേഷന്‍ കാര്‍ഡില്‍ വ്യാജപ്പേര് ചേര്‍ത്തു: കോണ്‍ഗ്രസ് നേതാവ് ശ്രീനാദേവി കുഞ്ഞമ്മയ്‌ക്കെതിരേ പരാതി
X

പത്തനംതിട്ട: പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗവും കോണ്‍ഗ്രസ് നേതാവുമായ ശ്രീനാദേവി കുഞ്ഞമ്മയ്‌ക്കെതിരെ പരാതി. റേഷന്‍ കാര്‍ഡില്‍ വ്യാജപ്പേര് ചേര്‍ത്തതായാണ് പരാതി. റേഷന്‍ കാര്‍ഡ് ഉടമയുടെ ബന്ധുവാണെന്ന് രേഖപ്പെടുത്തി പേര് ഉള്‍പ്പെടുത്തിയതെന്ന കണ്ടെത്തലിനെത്തുടര്‍ന്ന് ഇവരുടെ പേര് കാര്‍ഡില്‍ നിന്ന് നീക്കം ചെയ്യാന്‍ അടൂര്‍ താലൂക്ക് സപ്ലൈ ഓഫീസര്‍ ഉത്തരവിട്ടു.

കാര്‍ഡ് ഉടമയുടെ ഭര്‍തൃസഹോദരിയുടെ മകള്‍ എന്ന നിലയിലാണ് ശ്രീനാദേവി പേര് ചേര്‍ത്തിരുന്നത്. എന്നാല്‍ ഉടമയ്ക്ക് അങ്ങനെയൊരു സഹോദരിയോ മകളോ ഇല്ലെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. തുവയൂര്‍ സ്വദേശികളാണ് സംഭവത്തില്‍ പരാതി നല്‍കിയത്.

കാര്‍ഡ് ഉടമ 2024 സെപ്റ്റംബറില്‍ മരിച്ചതായും നിലവില്‍ ആ വിലാസത്തില്‍ താമസക്കാര്‍ ഇല്ലാത്തതിനാല്‍ റേഷന്‍ കാര്‍ഡ് തന്നെ റദ്ദാക്കാനും അധികൃതര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

എന്നാല്‍ ഈ നടപടിക്കെതിരെ കോടതിയെ സമീപിക്കുമെന്ന് ശ്രീനാദേവി കുഞ്ഞമ്മ വ്യക്തമാക്കി. വിലാസത്തിലെ വസ്തുവില്‍ തനിക്ക് അവകാശമുണ്ടെന്നും മുന്‍പ് സിപിഐ സ്ഥാനാര്‍ഥിയായി മത്സരിച്ചപ്പോഴും ഇതേ വിലാസമാണ് ഉപയോഗിച്ചതെന്നും അവര്‍ പറഞ്ഞു. സിപിഐയുടെ രാഷ്ട്രീയ പ്രേരിതമായ നീക്കമാണെന്നും അവര്‍ ആരോപിച്ചു.

Next Story

RELATED STORIES

Share it