Cricket

രജനികാന്ത് ചിത്രങ്ങളിലെ ഗാനങ്ങള്‍ ഉപയോഗിച്ചു; ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരേ ഹരജിയുമായി സണ്‍ നെറ്റ് വര്‍ക്ക്

രജനികാന്ത് ചിത്രങ്ങളിലെ ഗാനങ്ങള്‍ ഉപയോഗിച്ചു; ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരേ ഹരജിയുമായി സണ്‍ നെറ്റ് വര്‍ക്ക്
X

ചെന്നൈ: ഐപിഎല്ലിന് മുന്നോടിയായുള്ള പ്രമോ വീഡിയോയ്ക്ക് വേണ്ടി ചെന്നൈ സൂപ്പര്‍ കിങ്‌സ് രജനികാന്ത് ചിത്രങ്ങളിലെ ഗാനങ്ങള്‍ ഉപയോഗിച്ചെന്ന് ചൂണ്ടിക്കാട്ടി സണ്‍ നെറ്റ്വര്‍ക്ക് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു. രജനി ചിത്രങ്ങളിലെ ഗാനങ്ങള്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ പ്രമോഷന് ഉപയോഗിക്കുന്നത് വിലക്കണമെന്നാണ് ഹരജിയിലെ ആവശ്യം.

ജയിലര്‍, കൂലി, ജയിലര്‍-2 എന്നീ ചിത്രങ്ങളിലെ ഗാനങ്ങളായിരുന്നു സിഎസ്‌കെ അനുമതിയില്ലാതെ ഉപയോഗിച്ചത്. ഈ ചിത്രങ്ങളെല്ലാം നിര്‍മിച്ചത് സണ്‍ നെറ്റ്വര്‍ക്കിന്റെ തന്നെ സണ്‍ പിക്‌ച്ചേഴ്‌സാണ്. പ്രമോ വിഡിയോ സമൂഹമാധ്യമങ്ങളില്‍ സൂപ്പര്‍ ഹിറ്റായി മാറിയതോടെയാണ് സണ്‍ നെറ്റ്വര്‍ക്ക് ഹരജിയുമായി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.


Next Story

RELATED STORIES

Share it