India

നിര്‍ബന്ധിത ആര്‍ത്തവാവധി സ്ത്രീകളുടെ ഭാവിയെ തന്നെ ഇല്ലാതാക്കിയേക്കാം: സുപ്രിം കോടതി

നിര്‍ബന്ധിത ആര്‍ത്തവാവധി സ്ത്രീകളുടെ ഭാവിയെ തന്നെ ഇല്ലാതാക്കിയേക്കാം: സുപ്രിം കോടതി
X

ന്യൂഡല്‍ഹി: രാജ്യത്ത് ആര്‍ത്താവാവധി നിയമപരമാക്കിയാല്‍ അത് സ്ത്രീകളുടെ തൊഴിലവസരങ്ങള്‍ ഇല്ലാതാക്കിയേക്കാമെന്ന് സുപ്രിം കോടതി. ഈ ഒരു കാരണം കൊണ്ട് സ്ത്രീകളെ ജോലിക്കെടുക്കാന്‍ മാനേജ്‌മെന്റുകള്‍ മടിച്ചെക്കാമെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത് നിരീക്ഷിച്ചു.

സ്ത്രീകള്‍ പുരുഷന്മാരേക്കാള്‍ പിന്നിലാണെന്നോ ആര്‍ത്തവം എന്തോ മോശമായ ഒന്നാണെന്നോ ഉള്ള തെറ്റായധാരണ ഇത് സമൂഹത്തില്‍ സൃഷ്ടിക്കുമെന്നും അഭിഭാഷകന്‍ ശൈലേന്ദ്ര മണി ത്രിപാഠിയുടെ ഹര്‍ജി പരിഗണിച്ച ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി.

തൊഴിലുടമകളുടെ നിലപാട് പരിഗണിക്കാതെ ഇത്തരമൊരു നിയമം കൊണ്ടുവരുന്നത് അപകടകരമാണ്. നിയമം നിര്‍ബന്ധമാക്കിയാല്‍ ജുഡീഷ്യറിയിലോ സര്‍ക്കാര്‍ സ്ഥാപനങ്ങളിലോ അടക്കം തൊഴിലവസരങ്ങളില്‍ നിന്ന് സ്ത്രീകള്‍ മാറ്റി നിര്‍ത്തപ്പെട്ടേക്കാം, നിലവില്‍ ചില സ്വകാര്യ കമ്പനികള്‍ ആര്‍ത്തവാവധി നല്‍കുന്നുണ്ടെങ്കിലും അത് സ്വമേധയാ നല്‍കുന്നതാണെന്നും അത് നിയമപരമായി നിര്‍ബന്ധിക്കുന്നത് സ്ത്രീകളുടെ കരിയര്‍തന്നെ ഇല്ലാതാക്കിയേക്കാമെന്നും കോടതി ചൂണ്ടിക്കാട്ടി.






Next Story

RELATED STORIES

Share it