Latest News

വിസ കാലാവധി കഴിഞ്ഞ് നാട്ടില്‍ കുടുങ്ങിയവര്‍ക്ക് ആശ്വാസം; യുഎഇയിലേക്ക് പുതിയ എന്‍ട്രി പെര്‍മിറ്റ് വേണ്ട

വിസ കാലാവധി കഴിഞ്ഞ് നാട്ടില്‍ കുടുങ്ങിയവര്‍ക്ക് ആശ്വാസം; യുഎഇയിലേക്ക് പുതിയ എന്‍ട്രി പെര്‍മിറ്റ് വേണ്ട
X

ദുബയ്‌: താമസവിസയുടെ കാലാവധി ഫെബ്രുവരി 28നു ശേഷം കഴിഞ്ഞ് നാട്ടില്‍ കുടുങ്ങിയ പ്രവാസികള്‍ക്ക് യുഎഇയിലേക്ക് തിരിച്ചുവരാന്‍ പ്രത്യേക ഇളവ് അനുവദിച്ചു. മാര്‍ച്ച് 31നകം രാജ്യത്തേക്ക് മടങ്ങിയെത്താമെന്ന് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്‍ഡ് പോര്‍ട്ട്‌സ് സെക്യൂരിറ്റി (ഐസിപി) അധികൃതര്‍ അറിയിച്ചു.

പശ്ചിമേഷ്യയില്‍ തുടരുന്ന സംഘര്‍ഷത്തെ തുടര്‍ന്ന് വിമാനത്താവളങ്ങള്‍ അടച്ചതോടെ വിവിധ രാജ്യങ്ങളില്‍ കുടുങ്ങിയവര്‍ക്കാണ് ഈ സൗകര്യം നല്‍കുന്നത്. തിരിച്ചുവരുന്നതിനായി പുതിയ എന്‍ട്രി പെര്‍മിറ്റിന് അപേക്ഷിക്കേണ്ടതില്ലെന്നും സേവനം പൂര്‍ണമായും സൗജന്യമാണെന്നും അധികൃതര്‍ വ്യക്തമാക്കി.

Next Story

RELATED STORIES

Share it