Latest News

എംഎല്‍എയുടെ കടുത്ത പീഡനം; യുഡിഎഫ് ചെയര്‍മാന്‍ സ്ഥാനം രാജിവച്ച് കോണ്‍ഗ്രസ് നേതാവ് തൊടിയൂര്‍ രാമചന്ദ്രന്‍

എംഎല്‍എയുടെ കടുത്ത പീഡനം; യുഡിഎഫ് ചെയര്‍മാന്‍ സ്ഥാനം രാജിവച്ച് കോണ്‍ഗ്രസ് നേതാവ് തൊടിയൂര്‍ രാമചന്ദ്രന്‍
X

കരുനാഗപ്പള്ളി: കരുനാഗപ്പള്ളി നിയോജക മണ്ഡലം യുഡിഎഫ് ചെയര്‍മാന്‍ സ്ഥാനം രാജിവച്ച് കോണ്‍ഗ്രസ് നേതാവ് തൊടിയൂര്‍ രാമചന്ദ്രന്‍. കരുനാഗപ്പള്ളി എംഎല്‍എ സി ആര്‍ മഹേഷ് അവഗണിക്കുന്നതില്‍ പ്രതിഷേധിച്ചാണ് രാജി. കൊല്ലം ജില്ലാ യുഡിഎഫ് ചെയര്‍മാന്‍ കെ സി രാജന് രാജി കത്ത് കൈമാറി.

താന്‍ കഴിഞ്ഞ 15 വര്‍ഷക്കാലമായി യുഡിഎഫ് കരുനാഗപ്പള്ളി നിയോജക മണ്ഡലം ചെയര്‍മാനായി പ്രവര്‍ത്തിച്ചു വരികയാണെന്നും യുഡിഎഫ് നേതൃത്യത്തില്‍ നടത്തിയ എല്ലാ പരിപാടികളും വളരെ വിജയകരമായി നടത്തുവാന്‍ കഴിഞ്ഞിട്ടുണ്ടെന്നും പറഞ്ഞ തൊടിയൂര്‍ രാമചന്ദ്രന്‍ എംഎല്‍എയുടെ ഭാഗത്ത് നിന്നുണ്ടായിട്ടുള്ള തിക്താനുഭവങ്ങള്‍ സഹിക്കാന്‍ കഴിയുന്നതല്ലെന്നും കത്തില്‍ പറയുന്നുണ്ട്.

ഏകാധിപതിയെ പോലെയാണ് എംഎല്‍എ സി ആര്‍ മഹേഷ് പ്രവര്‍ത്തിക്കുന്നതെന്നും കടുത്ത പീഡനവും അവഗണനയും സഹിച്ച് മുന്നോട്ട് പോകാനില്ലെന്നും തൊടിയൂര്‍ രാമചന്ദ്രന്‍ കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചു. അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതിനോടകം നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ എംഎല്‍എയ്ക്ക് എതിരെ പരാതി ഉന്നയിച്ചതായാണ് സൂചന.

Next Story

RELATED STORIES

Share it