മുസ്ലിം പള്ളികള്‍ തകര്‍ക്കുമെന്ന മുദ്രാവാക്യവുമായി ബിജെപി പ്രകടനം; പോലിസ് കേസെടുത്തു

കണ്ണൂര്‍: വര്‍ഗീയ കലാപം ലക്ഷ്യമിട്ട് ബിജെപി തലശ്ശേരിയില്‍ നടത്തിയ പ്രകടനത്തിനെതിരേ പോലിസ് കേസെടുത്തു. ഡിവൈഎഫ്ഐ തലശ്ശേരി ബ്ലോക്ക് സെക്രട്ടറി സി എന്‍ ജിഥുന്‍ നല്കിയ പരാതിയിലാണ് പോലിസ് കേസെടുത്തത്.

ബിജെപി-ആര്‍എസ്എസ് സംസ്ഥാന നേതാക്കളുടെ നേതൃത്വത്തില്‍ നടന്ന പ്രകടനത്തിനെതിരേ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് എസ്ഡിപിഐ തലശ്ശേരി മണ്ഡലം കമ്മിറ്റിയും പോലിസില്‍ പരാതി നല്‍കിയിരുന്നു. എസ്ഡിപിഐ തലശ്ശേരി മണ്ഡലം സെക്രട്ടറി നൗഷാദ് വി ബിയാണ് തലശ്ശേരി പോലിസില്‍ പരാതി നല്‍കിയത്.

ഇന്ന് വൈകീട്ടാണ് മുസ്ലിം പള്ളികള്‍ തകര്‍ക്കുമെന്ന മുദ്രാവാക്യവുമായി തലശ്ശേരിയില്‍ ബിജെപി പ്രകടനം നടത്തിയത്. തലശ്ശേരി പഴയ ബസ്സ്റ്റാന്‍ഡ് പരിസരത്ത് ജയകൃഷ്ണന് അനുസ്മരണ പരിപാടിയുടെ ഭാഗമായി നടന്ന റാലിക്കിടെയാണ് സംഭവം. 'അഞ്ചു നേരം നിസ്കരിക്കാന്‍ പള്ളികള്‍ ഒന്നും കാണില്ല, ബാങ്ക് വിളിയും കേള്‍ക്കില്ല... ജയ് ബോലോ ജയ് ജയ് ബോലോ ആര്‍എസ്എസ്'' എന്നീ മുദ്രാവാക്യങ്ങളാണ് ഇവര്‍ ഉയര്‍ത്തിയത്.
യുവമോര്‍ച്ച കണ്ണൂര്‍ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച റാലിയിലാണ് വിദ്വേഷ മുദ്രാവാക്യം ഉയര്‍ത്തിയത്. ബിജെപിയുടെ പ്രമുഖ നേതാക്കളെല്ലാം റാലിയില്‍ ഉണ്ടായിരുന്നു. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ രജ്ഞിത്ത്, കെപി സദാനന്ദന് മാസ്റ്റര്‍, ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വജസ്പതി തുടങ്ങിയ നേതാക്കള്‍ റാലിയുടെ മുന്‍നിരയിലുണ്ടായിരുന്നു. ഇവരുടെ സാന്നിധ്യത്തിലാണ് വിദ്വേഷം വമിപ്പിക്കുന്ന മുദ്രാവാക്യം ഉയര്‍ത്തിയത്.

ബിജെപി പ്രകടനം മതവികാരം ഇളക്കിവിട്ട് വര്‍ഗീയ കലാപത്തിന് കാരണമാകുന്നതാണെന്ന് ഡിവൈഎഫ്ഐ പരാതിയില്‍ പറഞ്ഞു. 'സ്വസ്ഥമായി ജീവിച്ച് വരുന്ന മതവിഭാഗങ്ങള്‍ക്കിടയില്‍ സ്പര്‍ദ വളര്‍ത്തുകയും പൊതുജനങ്ങളുടെ ആകെ സ്വസ്ഥത തകര്‍ക്കുകയും ചെയ്യും പ്രകാരം സമൂഹത്തില്‍ സംഘര്‍ഷം സൃഷ്ടിക്കുന്നതിന് വേണ്ടി ആസൂത്രിതമായി ബിജെപി നേതാക്കളുെട ഗൂഢാലോചനയെ തുടര്‍ന്നാണ് ഇത്തരത്തിലുള്ള പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചത്.
ഈ സംഭവത്തിലേക്ക് നയിച്ച വിപുലമായ ഗൂഢാലോചന സത്യസന്ധമായ അന്വേഷണത്തിലൂടെ പുറത്ത് വരേണ്ടതാണ്. ഇത്തരം പ്രവണതകള്‍ അവസാനിപ്പിക്കുന്നതിന് വേണ്ടി ശക്തമായ ഇടപെടലുകള്‍ പോലിസിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകേണ്ടതാണ്. നിരപരാധികളുടെ ജീവനും സ്വത്തും അപായപ്പെടുത്തുന്ന ഇത്തരം കുത്സിത ശ്രമങ്ങളെ അടിച്ചമര്‍ത്തേണ്ടതാണ്. ആയതിനാല്‍ ഇന്ന് തലശ്ശേരിയില്‍ നടന്ന പ്രകടനത്തില്‍ സംഘര്‍ഷം വളര്‍ത്തുന്നതിനും കലാപം സൃഷ്ടിക്കുന്നതിനും ഗൂഢാലോചന നടത്തിയ നേതാക്കള്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കണമെന്ന് അഭ്യര്‍ഥിക്കുന്നു'. ഡിവൈഎഫ്ഐ നല്കിയ പരാതില്‍ ആവശ്യപ്പെട്ടു.
ബിജെപി നേതാവായിരുന്ന കെടി ജയകൃഷ്ണന് 1999 ല്‍ ക്ലാസ്മുറിയില്‍ വെച്ചായിരുന്നു കൊല്ലപ്പെട്ടത്. കേസിലെ പ്രതികളെല്ലാം സിപിഎം പ്രവര്‍ത്തകരായിരുന്നു.
RELATED STORIES
പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന കമ്മിറ്റി സ്വാതന്ത്ര്യദിനാഘോഷവും...
15 Aug 2022 12:53 PM GMTഷാജഹാനെ കൊന്നത് സിപിഎമ്മുകാര്‍ തന്നെ, എല്ലാം ബിജെപിയുടെ തലയില്‍...
15 Aug 2022 12:40 PM GMTരാജ്യം നേരിടുന്ന ഇരട്ടതിന്മ കുടുംബവാഴ്ചയും അഴിമതിയുമെന്ന് മോദി;...
15 Aug 2022 12:12 PM GMTഷാജഹാൻ്റെ ശരീരത്തിൽ 10 വെട്ടുകൾ; കൈയും കാലും അറ്റുതൂങ്ങി; പോസ്റ്റ്...
15 Aug 2022 11:45 AM GMTരണ്ടാം തവണയും 'റാപ്പിഡ് റാണി'യായി ശിഖ ചൗഹാന്, 'റാപ്പിഡ് രാജ' കിരീടം...
15 Aug 2022 11:27 AM GMTവില്പ്പനബില്ലുകള് നേരിട്ട് ജിഎസ്ടി വകുപ്പിന് ലഭ്യമാക്കാനുള്ള...
15 Aug 2022 11:21 AM GMT