ഹലാല്‍ വിവാദം: കെ സുരേന്ദ്രനെതിരേ പോലിസില്‍ പരാതി നല്‍കി വെല്‍ഫെയര്‍ പാര്‍ട്ടി
തിരുവനന്തപുരം: ഹലാല്‍ ഭക്ഷണത്തിന്റെ പേരില്‍ മുസ്‌ലിംകള്‍ക്കെതിരേ വ്യാജപ്രചാരണങ്ങള്‍ നടത്തുകയും വിവിധ മതസമൂഹങ്ങള്‍ക്കിടയില്‍ സ്പര്‍ധ വളര്‍ത്തുക എന്ന ലക്ഷ്യത്തോടെയും ബിജെപി സംസ്ഥാന പ്രസിഡന്റ് നടത്തിയ വിവാദ പരാമര്‍ശത്തിനെതിരേ കേസെടുക്കണമെന്നാവശ്യപ്പെട്ട് വെല്‍ഫെയര്‍ പാര്‍ട്ടി പോലിസില്‍ പരാതി നല്‍കി. തിരുവനന്തപുരം ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. ജി അനില്‍കുമാറാണ് കണ്ടോണ്‍മെന്റ് സ്റ്റേഷനിലും സിറ്റി പോലിസ് കമ്മീഷണര്‍ക്കും പരാതി നല്‍കിയത്.
കേരളത്തിലെ മുസ്‌ലിംകള്‍ നടത്തുന്ന വിവിധ ഹോട്ടലുകളില്‍ പാകം ചെയ്യുന്നത് ഉസ്താക്കന്‍മാര്‍ തുപ്പിയ ഭക്ഷണമാണെന്ന വ്യാജ ആരോപണമാണ് കെ സുരേന്ദ്രന്‍ ഉന്നയിച്ചിരിക്കുന്നത്. ഹലാല്‍ ബോര്‍ഡുള്ള ഹോട്ടലുകള്‍ മതതീവ്രവാദികളുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്നവയാണെന്നാണ് സുരേന്ദ്രന്‍ ആരോപിക്കുന്നത്. മാത്രവുമല്ല, ശബരിമലയില്‍ പോലും ഹലാല്‍ ശര്‍ക്കരയാണ് വിതരണം ചെയ്യുന്നതെന്ന് യാതൊരു തെളിവുമില്ലാതെമാണ് അദ്ദേഹം പറയുന്നത്.
കേരളത്തിലെ മതസമൂഹങ്ങള്‍ തമ്മിലുള്ള സൗഹാര്‍ദാന്തരീക്ഷം തകര്‍ക്കുന്നതിനുവേണ്ടി സംഘപരിവാര്‍ ബോധപൂര്‍വം സൃഷ്ടിച്ച കെട്ടുകഥയാണ് ഹലാല്‍ വിവാദം. മുസ്‌ലിം സമൂഹത്തിനെതിരേ വിദ്വേഷം പ്രചരിപ്പിച്ച് ഹിന്ദു- മുസ്‌ലിം- ക്രിസ്ത്യന്‍ സമുദായങ്ങള്‍ക്കിടയില്‍ ഭിന്നതയും ശത്രുതയും വളര്‍ത്തുകയും അതുവഴി വര്‍ഗീയധ്രുവീകരണവുമാണ് ബിജെപി ലക്ഷ്യമിടുന്നത്. ഇതിനെതിരേ ശക്തമായ നിയമനടപടി കൈക്കൊള്ളണമെന്ന് പരാതിയില്‍ ആവശ്യപ്പെട്ടു.
തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിനു മുന്നില്‍ നടന്ന പരിപാടിയില്‍ കെ സുരേന്ദ്രന്‍ ഉന്നയിച്ച ആരോപണങ്ങളെ ശക്തിപ്പെടുത്തുന്ന രീതിയിലാണ് തുടര്‍ന്നുവന്ന ദിവസങ്ങളില്‍ പാലക്കാട് പ്രസ്‌ക്ലബ്ബിലും കോഴിക്കോട് മുതലക്കുളം മൈതാനത്തും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ചത്. അത്തരം ജില്ലകളിലും ശക്തമായ നിയമപോരാട്ടവുമായി മുന്നോട്ടുപോവുമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി നേതാക്കള്‍ അറിയിച്ചു.
RELATED STORIES
ഫലസ്തീന് സ്വാതന്ത്ര്യ സമരത്തിന് ജനാധിപത്യ സമൂഹങ്ങളുടെ പിന്തുണയുണ്ട്:...
29 Nov 2023 4:17 PM GMTമാതാവിന്റെ കണ്മുന്നില് കിടപ്പുരോഗിയായ പിതാവിനെ മകന് പെട്രോളൊഴിച്ച് ...
29 Nov 2023 3:54 PM GMTകളമശ്ശേരി ബോംബ് സ്ഫോടന പരമ്പര: പ്രതി ഡൊമിനിക് മാര്ട്ടിന്റെ റിമാന്റ്...
29 Nov 2023 3:45 PM GMTറാലിയടക്കം നടത്തി ഫലസ്തീനെ പിന്തുണച്ചു; കേരളത്തില് എത്തിയത് നന്ദി...
29 Nov 2023 2:26 PM GMTഫലസ്തീന് അനുകൂല ഫേസ്ബുക്ക് പോസ്റ്റ്; സി ഐഎ ഉന്നത ഉദ്യോഗസ്ഥന്...
29 Nov 2023 12:26 PM GMTകരുവന്നൂര് ബാങ്ക് ക്രമക്കേട്: ഗോകുലം ഗോപാലനെ ഇഡി ചോദ്യംചെയ്തു
29 Nov 2023 11:29 AM GMT