ഹജ്ജ് ക്യാംപ്: കണ്ണൂരിലെ സംഘാടകസമിതി ഓഫിസ് ഉദ്ഘാടനം 22ന്
BY BSR20 May 2024 1:18 PM GMT
![ഹജ്ജ് ക്യാംപ്: കണ്ണൂരിലെ സംഘാടകസമിതി ഓഫിസ് ഉദ്ഘാടനം 22ന് ഹജ്ജ് ക്യാംപ്: കണ്ണൂരിലെ സംഘാടകസമിതി ഓഫിസ് ഉദ്ഘാടനം 22ന്](https://www.thejasnews.com/h-upload/2019/12/13/92571-kannur-airporttt.jpg)
X
BSR20 May 2024 1:18 PM GMT
മട്ടന്നൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നുള്ള ഹജ്ജ് തീര്‍ഥാടനവുമായി ബന്ധപ്പെട്ട് തീര്‍ഥാടകര്‍ക്ക് സൗകര്യമൊരുക്കുന്നതിന്റെ ഭാഗമായി കണ്ണൂര്‍ റോഡിലെ റാറാവീസ് ബില്‍ഡിങില്‍ ഒരുക്കിയ സംഘാടക സമിതി ഓഫിസ് ബുധനാഴ്ച തുറക്കും. 22ന് രാവിലെ 10ന് കെ കെ ശൈലജ എംഎല്‍എ ഉദ്ഘാടനം ചെയ്യും. 31 മുതലാണ് കണ്ണൂര്‍ വിമാനത്താവളത്തില്‍ ഹജ്ജ് ക്യാംപ് പ്രവര്‍ത്തനം തുടങ്ങുക. ജൂണ്‍ ഒന്നിന് പുലര്‍ച്ചെ തീര്‍ഥാടകരുമായി ആദ്യ വിമാനം പുറപ്പെടും. ഹജ്ജ് ക്യാംപിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നു. പ്രവര്‍ത്തനങ്ങള്‍ക്കായി മുഖ്യമന്ത്രി രക്ഷാധികാരിയായി വിപുലമായ സംഘാടക സമിതി രൂപീകരിച്ചിട്ടുണ്ട്. 3246 തീര്‍ഥാടകരാണ് കണ്ണൂര്‍ വിമാനത്താവളം വഴി യാത്രചെയ്യുക. 350 പേര്‍ക്ക് വീതം പോകാവുന്ന സൗദി എയര്‍ലൈന്‍സ് സര്‍വീസാണ് കണ്ണൂരില്‍ നിന്ന് ഏര്‍പ്പെടുത്തുന്നത്.
Next Story
RELATED STORIES
മണപ്പുറം ഫിനാന്‍സ് തട്ടിപ്പ്; പ്രതി ധന്യാ മോഹന്‍ പോലിസില്‍ കീഴടങ്ങി
26 July 2024 5:46 PM GMTആര്‍എസ്എസിനെ പുകഴ്ത്തിയും വിലക്കിനെ വിമര്‍ശിച്ചും മധ്യപ്രദേശ്...
26 July 2024 5:25 PM GMT'അര്‍ജുനെ കണ്ടെത്താന്‍ കുടുതല്‍ ഇടപെടല്‍ വേണം'; പ്രതിരോധ മന്ത്രിക്കും...
26 July 2024 5:06 PM GMTഖാന് യൂനിസില്‍ വീണ്ടും ഇസ്രായേല്‍ കൂട്ടക്കുരുതി; 18 പേര്...
26 July 2024 4:55 PM GMTസംസ്ഥാന സ്കൂള്‍ കലോല്‍സവം ഡിസംബര്‍ മൂന്നുമുതല്‍ തിരുവനന്തപുരത്ത്
26 July 2024 4:45 PM GMTനീറ്റ് യുജി പുതുക്കിയ റാങ്ക് പട്ടിക പുറത്തിറക്കി; കണ്ണൂര്‍ സ്വദേശി...
26 July 2024 4:29 PM GMT