Sub Lead

ഗുജറാത്തില്‍ അദാനിയുടെ ആശുപത്രിയില്‍ അഞ്ചുവര്‍ഷത്തിനിടെ മരിച്ചത് 1000ലേറെ കുട്ടികള്‍

ഗുജറാത്തില്‍ അദാനിയുടെ ആശുപത്രിയില്‍  അഞ്ചുവര്‍ഷത്തിനിടെ മരിച്ചത് 1000ലേറെ കുട്ടികള്‍
X

അഹമ്മദാബാദ്: ഗുജറാത്തിലെ ഭുജ്ജില്‍ അദാനി ഫൗണ്ടേഷന്റെ ജികെ ആശുപത്രിയില്‍ അഞ്ചുവര്‍ഷത്തിനിടെ മരിച്ചത് 1000ലേറെ കുട്ടികള്‍. ഗുജറാത്ത് സര്‍ക്കാര്‍ നിയമസഭയെ രേഖാമൂലം അറിയിച്ചതാണ് ഇക്കാര്യം. വിവിധ രോഗങ്ങള്‍ കാരണമാണ് കുട്ടികള്‍ മരിച്ചത്. ആശുപത്രി വെബ്‌സൈറ്റ് പ്രകാരം ഗുജറാത്ത് അദാനി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസാണ് ആശുപത്രി തുടങ്ങിയത്. അദാനി എജ്യുക്കേഷന്‍ ആന്റ് റിസര്‍ച്ച് ഫൗണ്ടേഷനും സംസ്ഥാന സര്‍ക്കാരും സംയുക്തമായി തുടങ്ങിയ സ്ഥാപനമാണ് ഗുജറാത്ത് അദാനി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്.

2014-15 വര്‍ഷത്തില്‍ 188 കുട്ടികളും തൊട്ടടുത്തവര്‍ഷം 187 കുട്ടികളുമാണ് മരിച്ചത്. 2016-17ല്‍ അത് 208ഉം തൊട്ടടുത്ത വര്‍ഷം 176 ആയും വര്‍ധിച്ചു. 2018 മുതല്‍ ഇതുവരെ 159 കുട്ടികളാണ് മരിച്ചത്. കോണ്‍ഗ്രസ് എംഎല്‍എയുടെ സബ്മിഷന് മറുപടിയായി ഉപമുഖ്യമന്ത്രി നിതിന്‍ പട്ടീലാണ് നിയമസഭയെ ഇക്കാര്യം അറിയിച്ചത്. മരണം സംബന്ധിച്ച അന്വേഷണം നടത്താന്‍ കഴിഞ്ഞ മെയില്‍ ഒരു പാനല്‍ രൂപീകരിച്ചിരുന്നെന്നും ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ കാരണമാണ് മരണം സംഭവിച്ചതെന്നുമാണ് അദ്ദേഹം വിശദീകരിച്ചത്. ആശുപത്രിക്കെതിരായി ആരോപണങ്ങള്‍ അദ്ദേഹം തള്ളുകയും ചെയ്തു.

Next Story

RELATED STORIES

Share it