സൈനികരുടെ വിരമിക്കല്‍ പ്രായം ഉയര്‍ത്താന്‍ നീക്കം; 35 വര്‍ഷം സര്‍വീസുണ്ടെങ്കില്‍ മാത്രം മുഴുവന്‍ പെന്ഷന്
സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തിന്റെ നേതൃത്വത്തിലുള്ള മിലിറ്ററികാര്യ വകുപ്പാണ് ഇതുസംബന്ധിച്ച് സര്‍ക്കാരിന് നിര്‍ദേശം നല്‍കിയത്.
ന്യൂഡല്‍ഹി: സൈനിക ഉദ്യോഗസ്ഥരുടെ പെന്ഷന് പ്രായം ഉയര്‍ത്താനും നേരത്തേ വിരമിക്കുന്നവരുടെ പെന്ഷന് പകുതിയായി കുറയ്ക്കാനും കേന്ദ്ര സര്‍ക്കാര്‍ നീക്കം. സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തിന്റെ നേതൃത്വത്തിലുള്ള മിലിറ്ററികാര്യ വകുപ്പാണ് ഇതുസംബന്ധിച്ച് സര്‍ക്കാരിന് നിര്‍ദേശം നല്‍കിയത്.
കേണല്‍- 57 (നേരത്തേ 54), ബിഗ്രേഡിയര്‍-58 (56), മേജര്‍ ജനറല്‍-59 (58) എന്നിവരുടെ വിരമിക്കല്‍ പ്രായം ഈ രീതിയില്‍ ഉയര്‍ത്താനുള്ളതാണ് പ്രധാന നിര്‍ദേശം.
ലോജിസ്റ്റിക്സ്, ടെക്നിക്കല്‍, മെഡിക്കല്‍ ബ്രാഞ്ചില്‍പ്പെട്ട ജൂനിയര്‍ കമ്മിഷന്‍ഡ് ഓഫിസര്‍ (ജെസിഒ.), മറ്റുള്ള റാങ്കുകാര്‍ (ഒആര്‍) എന്നിവരുടെ വിരമിക്കല്‍ പ്രായം 57 ആക്കാനാണ് ശുപാര്‍ശ. കരസേനയിലെ ഇലക്ട്രോണിക്സ് ആന്‍ഡ് മെക്കാനിക്കല്‍ എനിജിനിയര്‍മാര്‍, ആര്‍മി സര്‍വീസ് കോര്‍, ആര്‍മി ഓര്‍ഡനന്‍സ് കോര്‍ വിഭാഗക്കാര്‍ക്കും ഇതാണ് ബാധകം.
ചെറുപ്പത്തില്‍ത്തന്നെ പലരും മുഴുവന്‍ പെന്‍ഷനുമായി വിരമിക്കുന്നതുകാരണം വന്‍ബാധ്യത ഉണ്ടാകുന്നതിനാല്‍ നാല് സ്ലാബുകളിലായാണ് പെന്ഷന് പരിഷ്കരണം. 20-25 വര്‍ഷ സേവനം: നിലവില്‍ അനുവദിക്കുന്നതിന്റെ 50 ശതമാനം പെന്ഷന്. 26-30 വര്‍ഷ സേവനം: 60 ശതമാനം പെന്ഷന്. 31-35 വര്‍ഷ സേവനം: 75 ശതമാനം പെന്ഷന്. 35 വര്‍ഷത്തിനു മുകളില്‍: മുഴുവന്‍ പെന്ഷന് എന്നിങ്ങനെയാണിത്.
കരസേന ഓഫീസര്‍മാരുടെ വിരമിക്കല്‍പ്രായം കൂട്ടാനും നേരത്തേ വിരമിക്കുന്നവരുടെ പെന്ഷന് കുറയ്ക്കാനുമുള്ള ശുപാര്‍ശ മുന്‍നിര പോരാളികളായ സൈനികരുടെ ക്ഷേമം ലക്ഷ്യമിട്ടാണെന്ന് സംയുക്ത സേനാ മേധാവി (സി.ഡി.എസ്.) ജനറല്‍ ബിപിന്‍ റാവത്ത് പറഞ്ഞു. സമ്പൂര്‍ണ പെന്‍ഷനോടെ വിരമിച്ച് പുറത്ത് അവസരങ്ങള്‍ തേടുന്ന സാങ്കേതിക യോഗ്യതയുള്ളവര്‍ മാത്രമാണിതില്‍ അസംതൃപ്തരെന്നും അദ്ദേഹം വ്യക്തമാക്കി. പെന്‍ഷന്‍പ്രായം ഉയര്‍ത്തുന്നതിലും പെന്‍ഷന്‍തുക കുറയ്ക്കുന്നതിലും സൈന്യത്തിനകത്തുതന്നെ അസംതൃപ്തി ഉണ്ടെന്ന വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
അതേസമയം, പെന്ഷന് തട്ടിയെടുത്ത് ധീരരായ സൈനികരുടെ മനോവീര്യം കെടുത്തുകയാണ് നരേന്ദ്ര മോദി സര്‍ക്കാരെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. ഓഫീസര്‍മാരുടെ വിരമിക്കല്‍ പ്രായവും പെന്‍ഷനുമായി ബന്ധപ്പെട്ട പുതിയ നിര്‍ദേശം ബിജെപി സര്‍ക്കാരിന്റെ വ്യാജ ദേശീയത വെളിപ്പെടുത്തുന്നതായും കോണ്‍ഗ്രസ് മുഖ്യവക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല വാര്‍ത്താസമ്മേളനത്തില്‍ കുറ്റപ്പെടുത്തി.
RELATED STORIES
കട്ടപ്പനയിൽ കാട്ടുപന്നി കിണറ്റിൽ വീണു; വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി...
20 April 2024 10:41 AM GMTത്രിപുരയില്‍ വീണ്ടും വോട്ടെടുപ്പ് നടത്തണമെന്ന് ഇടതുമുന്നണി; പരാതിക്ക്...
20 April 2024 10:40 AM GMTതനിക്കെതിരെ എസ്എഫ്ഐ നടത്തിയത് പ്രതിഷേധമല്ല, ആക്രമണമാണ്: ഗവര്‍ണര്‍...
20 April 2024 10:34 AM GMTപക്ഷിപ്പനി; പഞ്ചായത്ത് തല സമിതികള്‍ കൂടി മേല്‍നടപടികള്‍ സ്വീകരിക്കും: ...
20 April 2024 10:30 AM GMTതൊഴിലാളികളെ രാഷ്ട്രീയവല്ക്കരിക്കും; എസ്ഡിടിയു സംസ്ഥാന പ്രതിനിധി...
20 April 2024 10:27 AM GMTനുണക്ക് സമ്മാനം കൊടുക്കുകയാണെങ്കിൽ ഒന്നാം സ്ഥാനം വിഡി സതീശന് കിട്ടും : ...
20 April 2024 10:26 AM GMT