പോലിസ് നിയമ ഭേദഗതി: നടപടി സ്വീകരിക്കരുതെന്ന് ഡിജിപി; നിയമം പരിഷ്‌കരിക്കുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍
പരാതി ലഭിച്ചാല്‍ വിവാദ നിയമപ്രകാരം നടപടിയെടുക്കരുതെന്നാണ് ഡിജിപിയുടെ പുതിയ സര്‍ക്കുലറില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
തിരുവനന്തപുരം: വിവാദമായ കേരള പോലിസ് ആക്ട് ഭേദഗതിയില്‍ നടപടി സ്വീകരിക്കരുതെന്ന് സംസ്ഥാന പോലിസ് മേധാവിയുടെ നിര്‍ദേശം. പരാതി ലഭിച്ചാല്‍ വിവാദ നിയമപ്രകാരം നടപടിയെടുക്കരുതെന്നാണ് ഡിജിപിയുടെ പുതിയ സര്‍ക്കുലറില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
മാധ്യമങ്ങളിലൂടെ അധിക്ഷേപം നേരിട്ടതായുള്ള പരാതികള്‍ ലഭിച്ചാല്‍ പോലിസ് ആസ്ഥാനത്തെ നിയമ സെല്ലുമായി ബന്ധപ്പെടണം. നിയമ സെല്ലില്‍ നിന്നുള്ള നിര്‍ദേശങ്ങള്‍ കിട്ടിയ ശേഷമേ തുടര്‍ നടപടി സ്വീകരിക്കാവു എന്നും സര്‍ക്കുലര്‍ വ്യക്തമാക്കുന്നു. സ്‌റ്റേഷന്‍ ഹൗസ് ഓഫിസര്‍മാര്‍ അടക്കമുള്ളവര്‍ക്കാണ് ഡിജിപി സര്‍ക്കുലറിലൂടെ നിര്‍ദേശം നല്‍കിയത്.
അതേസമയം, പോലിസ് നിയമ ഭേദഗതി പരിഷ്‌കരിക്കാന്‍ തീരുമാനിച്ചതായി സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. പുതിയ നിയമം ചോദ്യം ചെയ്ത് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും ആര്‍എസ്പി നേതാവ് ഷിബു ബേബി ജോണും സമര്‍പ്പിച്ച ഹര്‍ജികള്‍ ഡിവിഷന്‍ ബെഞ്ച് പരിഗണിച്ചപ്പോള്‍ ആണ് സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്. നിയമം പരിഷ്‌കരിക്കും വരെ പുതിയ നിയമം നിലനില്‍ക്കുമെങ്കിലും അതിന്റെ പരിധിയില്‍പ്പെടുന്ന കേസുകള്‍ രജിസ്റ്റര്‍ ചെയ്യില്ലെന്നും സര്‍ക്കാര്‍ അറിയിച്ചു. ഹര്‍ജികള്‍ നാളെ വീണ്ടും ഹൈക്കോടതി പരിഗണിക്കും
RELATED STORIES
യുപി മുന്‍ എംഎല്‍എ മുഖ്താര്‍ അന്‍സാരി ജയിലില്‍ മരണപ്പെട്ടു
28 March 2024 6:18 PM GMTഅഭിഭാഷകന്റെ മുറിയില്‍ മയക്കുമരുന്ന് വച്ച് കുടുക്കിയെന്ന കേസില്‍...
28 March 2024 5:31 PM GMTഎം വി ഗോവിന്ദനെതിരേ സാമൂഹികമാധ്യമങ്ങളിലൂടെ വ്യാജപ്രചാരണം: ഡിജിപിക്കും...
28 March 2024 5:15 PM GMTബെംഗളൂരു കഫേ സ്ഫോടനം; ഒരാളെ എന്‍ ഐഎ അറസ്റ്റ് ചെയ്തു
28 March 2024 5:01 PM GMTഇന്ത്യയില്‍ ജുഡീഷ്യറിയെ അട്ടിമറിക്കുന്നു; ആശങ്കയറിയിച്ച് സുപ്രിംകോടതി...
28 March 2024 2:42 PM GMTകെജ് രിവാളിന്റെ ഇ ഡി കസ്റ്റഡി നാലുദിവസം കൂടി നീട്ടി; കോടതിയില്‍ സ്വയം...
28 March 2024 1:59 PM GMT