Sub Lead

ഞായറാഴ്ച കട തുറക്കാമെന്ന് സര്‍ക്കാര്‍; ജോലിക്കിറങ്ങിയ 100ലേറെ പേര്‍ക്കെതിരേ കേസ്

ഞായറാഴ്ച കട തുറക്കാമെന്ന് സര്‍ക്കാര്‍; ജോലിക്കിറങ്ങിയ 100ലേറെ പേര്‍ക്കെതിരേ കേസ്
X

കോഴിക്കോട്: കൊവിഡ് 19ന്റെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണില്‍ ഇളവ് വരുത്തുകയും ഞായറാഴ്ചകളില്‍ കട തുറക്കാമെന്ന സര്‍ക്കാര്‍ നിര്‍ദേശം നല്‍കുകയും ചെയ്തതിന്റെ അടിസ്ഥാനത്തില്‍ കട തുറന്നു പ്രവര്‍ത്തിക്കാനും മറ്റുമിറങ്ങിയവര്‍ക്കെതിരേ കേസ്. കോഴിക്കോട് ജില്ലയിലെ വിവിധ ഭാഗങ്ങളിലുള്ള എയര്‍ കണ്ടീഷണര്‍, റഫ്രിജറേറ്റര്‍, മൊബൈല്‍ ടെക്‌നീഷ്യന്‍മാര്‍ തുടങ്ങിയ 100ലേറെ പേര്‍ക്കെതിരേയാണ് കേസെടുത്തിട്ടുള്ളത്. സര്‍ക്കാര്‍ ഇളവ് നല്‍കിയിട്ടുണ്ടെങ്കിലും സ്ഥാപനങ്ങളുടെ തിരിച്ചറിയല്‍ കാര്‍ഡില്ലാതെ പുറത്തിറങ്ങിയാല്‍ നടപടിയെടുക്കുമെന്നാണ് ഉദ്യോഗസ്ഥരുടെ വാദം.

കൊണ്ടോട്ടി സ്വദേശിയും റഫ്രിജറേറ്റര്‍, എസി മെക്കാനിക്കുമായ നിധിന്‍ ഞായറാഴ്ചകളില്‍ പുറത്തിറങ്ങി സര്‍വീസ് നടത്താമെന്ന സര്‍ക്കാര്‍ നിര്‍ദേശത്തെ തുടര്‍ന്നാണ് ജോലിക്കിറങ്ങിയത്. എന്നാല്‍ ഇയാളെ ഫറോക്ക് പോലിസും റവന്യു ഉദ്യോഗസ്ഥരും ചേര്‍ന്ന് പിടികൂടുകയും വാഹനം കസ്റ്റഡിയിലെടുത്ത് കേസെടുക്കുകയും ചെയ്തു. ഫറോക്കില്‍ മാത്രം 20ലേറെ പേര്‍ക്കെതിരെയാണ് ഇന്നലെ കേസെടുത്തത്. എസി, റഫ്രിജറേറ്റര്‍ മെക്കാനിക്കുകള്‍ മുതല്‍ മൊബൈല്‍ ടെക്‌നീഷ്യന്‍മാര്‍ വരെ ഇക്കൂട്ടത്തിലുണ്ട്. ജില്ലയില്‍ മാത്രം ഇത്തരത്തില്‍ നൂറിലേറെ പേര്‍ക്കെതിരെയാണ് നടപടിയുണ്ടായത്.

ലോക്ക് ഡൗണില്‍ സര്‍ക്കാര്‍ ഇളവ് നല്‍കിയിട്ടുണ്ടെങ്കിലും സ്ഥാപനങ്ങളുടെ തിരിച്ചറിയല്‍ കാര്‍ഡില്ലാതെ പുറത്തിറങ്ങരുതെന്ന് റവന്യൂ-പോലിസ് ഉദ്യോഗസ്ഥരുടെ വിശദീകരണം. ഇത്തരത്തില്‍ സ്ഥാപനങ്ങളുടെ തിരിച്ചറിയല്‍ കാര്‍ഡില്ലാത്തവര്‍ക്കെതിരേയാണ് കേസെടുത്തതെന്നും പോലിസ് അറിയിച്ചു.




Next Story

RELATED STORIES

Share it