നികുതി വെട്ടിച്ച് കടത്തിയ ഒന്നര കിലോ സ്വര്‍ണവുമായി ആന്ധ്ര സ്വദേശി പിടിയില്‍
പാലക്കാട്: ഒലവക്കോട് റെയില്‍വേ സ്റ്റേഷനില്‍ നികുതി വെട്ടിച്ച് കടത്തിയ 54 ലക്ഷം രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ പിടികൂടി. ഹാട്ടിയ-എറണാകുളം എക്സ്പ്രസ്സില്‍ ആര് പി എഫ് നടത്തിയ പരിശോധനയിലാണ് സ്വര്‍ണാഭരണങ്ങള്‍ പിടികൂടിയത്. ആന്ധ്രപ്രദേശിലെ നെല്ലൂരില്‍ നിന്നും എറണാകുളത്തെ ജ്വല്ലറികളിലേക്ക് വില്‍പ്പനയ്ക്കായി കടത്തിക്കൊണ്ട് വന്ന സ്വര്‍ണാഭരണങ്ങളാണിതെന്ന് ആര്‍പിഎഫ് വ്യക്തമാക്കി.
ആന്ധ്രപ്രദേശ് സ്വദേശി സംഘ റാം ആണ് സ്വര്‍ണ്ണവുമായി പിടിയിലായത്. ഒന്നേകാല്‍ കിലോ സ്വര്‍ണമാണ് ഇയാളില്‍ നിന്നും പിടിച്ചെടുത്തത്. ഇതരസംസ്ഥാനങ്ങളില്‍ നിന്നും രേഖകളില്ലാതെ സ്വര്‍ണാഭരണങ്ങള്‍ നികുതിവെട്ടിച്ച് കടത്തിക്കൊണ്ട് വന്നു കേരളത്തിലെ ജ്വല്ലറികളില്‍ വില്‍പ്പന നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് സംഘ റാം.
പിടിച്ചെടുത്ത സ്വര്‍ണവും പ്രതിയെയും പാലക്കാട് ജി എസ് ടി ഡിപ്പാര്‍ട്ട്മെന്റ്ന് കൈമാറിതായി ആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
RELATED STORIES
കെജ് രിവാളിന്റെ അറസ്റ്റില്‍ പ്രതികരണവുമായി യു എന്‍; രാഷ്ട്രീയ...
29 March 2024 6:32 AM GMTപേരാമ്പ്ര അനു കൊലപാതകം; പ്രതി മുജീബ് റഹ്മാന്റെ ഭാര്യ റൗഫീന അറസ്റ്റില്‍
29 March 2024 6:25 AM GMTഎയര്‍ ഇന്ത്യ അഴിമതിക്കേസില്‍ പ്രഫുല്‍ പട്ടേലിന് ക്ലീന്‍ ചിറ്റ് നല്കി...
29 March 2024 6:22 AM GMTപാസഞ്ചര്‍ ടാക്സി 300 അടി താഴ്ചയിലേക്ക് വീണ് 10 മരണം; സംഭവം ജമ്മു...
29 March 2024 6:18 AM GMTഅരലക്ഷം കടന്ന് സ്വര്‍ണവില കുതിക്കുന്നു; പവന് 50,400 രൂപ
29 March 2024 6:17 AM GMT'ഭയത്തോട് കൂടി ഒരു മനുഷ്യനെങ്കിലും രാജ്യത്ത് ജീവിക്കുകയാണെങ്കിൽ അത്...
29 March 2024 6:12 AM GMT