- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
യുപിയില്‍ പെണ്‍കുട്ടികളെ വീട്ടില്‍നിന്നു പിടിച്ചുകൊണ്ടുപോയി കൂട്ടബലാല്‍സംഗം ചെയ്യുന്നുവെന്ന് പരാതി(വീഡിയോ)
കേസെടുക്കേണ്ട ഉദ്യോഗസ്ഥന്‍ ഠാക്കൂര്‍ സമുദായക്കാരനായതിനാല്‍ പോലിസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നില്ലെന്നും വീട്ടമ്മ ആരോപിക്കുന്നു

അലഹബാദ്: ഉത്തര്‍പ്രദേശിലെ അലഹബാദില്‍ പെണ്‍കുട്ടികളെ വീട്ടില്‍നിന്നു പിടിച്ചുകൊണ്ടുപോയി ബലാല്‍സംഗം ചെയ്യുന്നുവെന്ന് പരാതി. യൂനികോണ്‍ എന്ന ട്വിറ്റര്‍ അക്കൗണ്ടിലാണ് ഇതുസംബന്ധിച്ച് വീട്ടമ്മമാര്‍ കരഞ്ഞുകൊണ്ട് പരാതിപ്പെടുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നത്. ഉന്നതജാതിക്കാരായ ഠാക്കൂര്‍ സമുദായത്തില്‍പ്പെട്ട ഏഴോ എട്ടോ യുവാക്കള്‍ ദിവസവും തങ്ങളുടെ താമസ സ്ഥലത്തെത്തി തങ്ങളുടെ പെണ്‍മക്കളെ പിടിച്ചു കൊണ്ടുപോയി കൂട്ടബലാല്‍സംഗം ചെയ്യുന്നുവെന്ന് ഒരു സ്ത്രീ കരഞ്ഞു പറയുന്നതാണ് ദൃശ്യത്തിലുള്ളത്. എന്നാല്‍, കേസെടുക്കേണ്ട പോലീസ് ഉദ്യോഗസ്ഥന്‍ ഠാക്കൂര്‍ സമുദായക്കാരനായതിനാല്‍ പോലിസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നില്ലെന്നും വീട്ടമ്മ ആരോപിക്കുന്നു. പ്രതികള്‍ ഠാക്കൂര്‍ സമുദായക്കാരായതിനാലാണ് കേസെടുക്കാത്തതെന്നാണ് ആരോപണം. കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി, അലഹബാദ് ഐജി, എസ്പി എന്നിവരെ ടാഗ് ചെയ്താണ് വീഡിയോ പോസ്റ്റ് ചെയ്തിട്ടുള്ളത്. കുട്ടികളോടൊപ്പമാണ് വീട്ടമ്മ മാധ്യമങ്ങളോട് ഇക്കാര്യം വെളിപ്പെടുത്തിയിട്ടുള്ളത്.
Everyday 7-8 boys come & stand outside our houses, they pick a girl & gang rape her. The police officer who is a Thakur refuses to file an FIR because the accused are from the same community.
— 𝖀𝖓𝖎𝖈💞𝖗𝖓 (@snapnchat) January 15, 2020
This incident is from Allahabad, UP. @spgrpallahabad @priyankagandhi @igrangealld pic.twitter.com/hLhkPGQXry
യുപിയില്‍ നേരത്തെയും നിരവധി കൂട്ടബലാല്‍സംഗങ്ങള്‍ റിപോര്‍ട്ട് ചെയ്തിരുന്നു. ഉന്നത ജാതിയില്‍പെട്ട യുവാക്കള്‍ പിന്നാക്ക ജാതിയില്‍പെട്ടവരെ പീഡിപ്പിക്കുകയും ബലാല്‍സംഗം ചെയ്യുകയും ചെയ്യുന്നത് ആവര്‍ത്തിക്കുമ്പോഴും ഉദ്യോഗസ്ഥരുടെ ജാതിപ്രീണനും കാരണം നിയമനടപടികള്‍ പോലും വൈകുകയാണെന്നാണ് പുതിയ സംഭവവും വെളിപ്പെടുത്തുന്നത്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















