മര്യാദക്കാരായാല്‍ ട്രാഫിക് പിഴയില്‍ 100 ശതമാനം ഇളവ്; പുതിയ നീക്കവുമായി യുഎഇ

പുതിയ പദ്ധതി പ്രകാരം ഗതാഗത ലംഘനത്തിന് ലഭിച്ചിട്ടുള്ള പിഴ ഇല്ലാതാക്കണമെങ്കില്‍ മാന്യമായി വാഹനം ഓടിച്ചാല്‍ മതിയെന്നതാണ്.

മര്യാദക്കാരായാല്‍ ട്രാഫിക് പിഴയില്‍  100 ശതമാനം ഇളവ്; പുതിയ നീക്കവുമായി യുഎഇ

ദുബയ്: രാജ്യം സഹിഷ്ണുതാ വര്‍ഷമായി ആചരിക്കുന്ന ഈ വര്‍ഷം മാന്യമായ വാഹനസംസ്‌കാരം പഠിപ്പിക്കാന്‍ തന്ത്രവുമായി ദുബയ് പോലിസ്. മാന്യമായി വാഹനമോടിച്ചാല്‍, ട്രാഫിക് ലംഘനങ്ങള്‍ നടത്തിയവര്‍ക്ക് 100 ശതമാനം വരെ ഇളവ് നല്‍കുന്ന പദ്ധതി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബയ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദിന്റെ നിര്‍ദ്ദേശ പ്രകാരമാണ് നടപ്പാക്കുന്നത്. പുതിയ പദ്ധതി പ്രകാരം ഗതാഗത ലംഘനത്തിന് ലഭിച്ചിട്ടുള്ള പിഴ ഇല്ലാതാക്കണമെങ്കില്‍ മാന്യമായി വാഹനം ഓടിച്ചാല്‍ മതിയെന്നതാണ്. ഒരു വര്‍ഷം തുടര്‍ച്ചയായി നിയമ ലംഘനം നടത്താതെ വാഹനം ഓടിക്കുന്നവര്‍ക്ക് നിലവിലുള്ള എല്ലാ പിഴയും പൂര്‍ണമായും നീക്കം ചെയ്യുമെന്ന് ദുബയ് പോലിസ് മേധാവി മേജര്‍ ജനറല്‍ അബ്ദുല്ല ഖലീഫ അല്‍ മറി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ട്രാഫിക് നിയമങ്ങള്‍ അനുസരിച്ച് വാഹനമോടിക്കുന്നവര്‍ക്കാണ് പദ്ധതി ആനുകൂല്യം ലഭ്യമാവുകയെന്നും അദ്ദേഹം അറിയിച്ചു. ആനുകൂല്യങ്ങള്‍ ഇങ്ങനെയാണ്. 9 മാസം നിയമങ്ങള്‍ പാലിച്ച് വാഹനം ഓടിക്കുന്നവര്‍ക്ക് പിഴയില്‍ 75 ശതമാനവും 6 മാസം നിയമങ്ങള്‍ പാലിച്ച് വാഹനം ഓടിക്കുന്നവര്‍ക്ക് 50 ശതമാനവും 3 മാസം നിയമങ്ങള്‍ പാലിച്ച് വാഹനം ഓടിക്കുന്നവര്‍ക്ക് 25 ശതമാനവുമായിരിക്കും ഇളവ് ലഭിക്കുക. വാര്‍ത്താ സമ്മേളനത്തില്‍ ദുബയ് പോലിസിന്റെ ട്രാഫിക്ക് വിഭാഗം മേധാവി ബ്രിഗേഡിയര്‍ സൈഫ് മുഹൈര്‍ അല്‍ മസ്‌റൂയി, മീഡിയ സെക്യൂരിറ്റി വിഭാഗം ഡയറക്ടര്‍ കേണല്‍ ഫൈസല്‍ ഇസ്സ ഖാസിം എന്നിവരും സംബന്ധിച്ചു.RELATED STORIES

Share it
Top