തിരുവനന്തപുരത്ത് നാലുവയസ്സുകാരന് മരിച്ചു; ഭക്ഷ്യവിഷബാധ മൂലമെന്ന് കുടുംബം
BY BSR4 Sep 2023 1:34 PM GMT
X
BSR4 Sep 2023 1:34 PM GMT
തിരുവനന്തപുരം: മലയിന്‍കീഴില്‍ നാലു വയസ്സുകാരന് മരണപ്പെട്ടത് ഭക്ഷ്യവിഷബാധ മൂലമെന്ന ആരോപണവുമായി ബന്ധുക്കള്‍. മലയില്‍കീഴ് പ്ലാങ്ങാട്ടു മുകള്‍ സ്വദേശി അനിരുദ്ധ് ആണ് മരിച്ചത്. ഷവര്‍മ കഴിച്ചതിനെ തുടര്‍ന്നുണ്ടായ ശാരീരിക അസ്വസ്ഥതകളാണ് മരണത്തിന് കാരണമായതെന്നു ചൂണ്ടിക്കാട്ടി ബന്ധുക്കള്‍ പോലിസിന് മൊഴി നല്കി. ഗോവ യാത്രയ്ക്കിടെ ഷവര്‍മ കഴിച്ചതിനെ തുടര്‍ന്ന് കുട്ടിക്ക് ശാരീരിക അസ്വസ്ഥത ഉണ്ടായെന്നാണ് പരാതിയില്‍ പറയുന്നത്. മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ മലയിന്‍കീഴ് പോലിസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
Next Story
RELATED STORIES
ടയര്‍മാറ്റാന്‍ നിര്‍ത്തിയ കാറില്‍ ലോറിയിടിച്ചു; രണ്ട് വയസുകാരന്...
2 May 2024 10:33 AM GMTസൂര്യാതപം: ജോലിസ്ഥലത്ത് കുഴഞ്ഞുവീണ പെയിന്റിങ് തൊഴിലാളി മരിച്ചു
2 May 2024 10:28 AM GMTകരിങ്കല്‍ ക്വാറിയിലെ കുളത്തില്‍ കുട്ടികള്‍ മീൻ പിടിക്കാനെത്തി;...
2 May 2024 8:43 AM GMTലൈംഗികാതിക്രമ പരാതി: പ്രജ്വല്‍ രേവണ്ണയ്ക്കെതിരെ ലുക്ക് ഔട്ട് നോട്ടിസ് ...
2 May 2024 8:41 AM GMTഇന്ത്യയില്‍ കൊവിഡ് വാക്സീന് സ്വീകരിക്കുന്നവര്‍ക്ക് നല്കുന്ന...
2 May 2024 8:40 AM GMTറഹീമിന്റെ മോചനം ലക്ഷ്യത്തിലേക്ക്; കൊല്ലപ്പെട്ടയാളുടെ കുടുംബത്തെ കോടതി...
2 May 2024 7:50 AM GMT