Sub Lead

ഒഡീഷയിലെ കൂട്ടബലാല്‍സംഗം: നാലുപേര്‍ അറസ്റ്റില്‍

ഒഡീഷയിലെ കൂട്ടബലാല്‍സംഗം: നാലുപേര്‍ അറസ്റ്റില്‍
X

ഭുവനേശ്വര്‍: സാംബാല്‍പൂരില്‍ യുവതിയെ കൂട്ടബലാല്‍സംഗം ചെയ്ത സംഭവത്തില്‍ നാലുപേരെ പോലിസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച രാത്രിയാണ് അയിന്തപ്പള്ളി പോലിസ് സ്‌റ്റേഷന്‍ പരിധിയില്‍ യുവതിയെ തട്ടിക്കൊണ്ടു പോയി കൂട്ടബലാല്‍സംഗത്തിനിരയാക്കിയത്. റോഡരികില്‍ അവശനിലയില്‍ കണ്ടെത്തിയ യുവതിയെ പോലിസാണ് ആശുപത്രിയിലെത്തിച്ചത്. യുവതിയെ ബുര്‍ലയിലെ വീര്‍ സുരേന്ദ്ര സായ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ആന്റ് റിസര്‍ച്ചി(വി ഐഎംഎസ്ആര്‍)ല്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തില്‍ ഇരയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയും പ്രാഥമിക തെളിവുകളുടെ അടിസ്ഥാനത്തില്‍ നാലുപേരെ അറസ്റ്റ് ചെയ്തതായും സീനിയര്‍ പോലിസ് ഓഫിസര്‍ കന്‍വാര്‍ വിശാല്‍ സിങ് പറഞ്ഞു. കേസ് ഡിഎസ്പി റാങ്കിലുള്ള വനിതാ പോലിസ് ഉദ്യോഗസ്ഥയാവും അന്വേഷിക്കുക. മാത്രമല്ല, 20 ദിവസത്തിനുള്ളില്‍ കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.





Next Story

RELATED STORIES

Share it