- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
അഴിമതി: നവാസ് ഷെരീഫിന് പിന്നാലെ മറ്റൊരു മുന്‍ പാക് പ്രധാനമന്ത്രിയും അറസ്റ്റില്‍
ദ്രവീകൃത പ്രകൃതി വാതകം (എല്‍എന്‍ജി) അഴിമതിക്കേസിലാണ് അബ്ബാസി അറസ്റ്റിലായത്. നിയമങ്ങള്‍ ലംഘിച്ച് വേണ്ടപ്പെട്ടവര്‍ക്ക് 15 വര്‍ഷത്തേക്ക് എല്‍എന്‍ജി ടെര്‍മിനല്‍ കരാറുകള്‍ അനുവദിച്ചുവെന്നാണ് ഇദ്ദേഹത്തിനെതിരേയുള്ള ആരോപണം.
ഇസ്‌ലാമാബാദ്: പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഷാഹിദ് ഖഖാന്‍ അബ്ബാസി അഴിമതിക്കേസില്‍ അറസ്റ്റില്‍. നാഷണല്‍ അക്കൗണ്ടബിലിറ്റി ബ്യൂറോ (എന്‍എബി)യാണ് അബ്ബാസിയെ അറസ്റ്റു ചെയ്തത്. പാക് മുന്‍ പ്രധാനമന്ത്രി നവാസ് ശരീഫിനും മുന്‍ പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിക്കും പിന്നാലെ അറസ്റ്റിലാകുന്ന രാജ്യത്തെ പ്രമുഖ നേതാവാണ് അബ്ബാസി. ലാഹോര്‍ പ്രസ് ക്ലബ്ബിലേക്കുള്ള യാത്രാമധ്യേയാണ് അദ്ദേഹത്തെ പോലിസ് കസ്റ്റഡിയിലെടുത്തത്.
ദ്രവീകൃത പ്രകൃതി വാതകം (എല്‍എന്‍ജി) അഴിമതിക്കേസിലാണ് അബ്ബാസി അറസ്റ്റിലായത്. നിയമങ്ങള്‍ ലംഘിച്ച് വേണ്ടപ്പെട്ടവര്‍ക്ക് 15 വര്‍ഷത്തേക്ക് എല്‍എന്‍ജി ടെര്‍മിനല്‍ കരാറുകള്‍ അനുവദിച്ചുവെന്നാണ് ഇദ്ദേഹത്തിനെതിരേയുള്ള ആരോപണം. ഇതുമൂലം ഖജനാവിന് കനത്ത നഷ്ടമുണ്ടായെന്നും എന്‍എബി ചൂണ്ടിക്കാട്ടുന്നു. അധികാര ദുര്‍വിനിയോഗം നടത്തിയതിന്റെ പേരില്‍ അബ്ബാസിക്കും പാക് മുന്‍ പ്രധാനമന്ത്രി നവാസ് ശരീഫിനുമെതിരേ കഴിഞ്ഞ വര്‍ഷമാണ് എന്‍എബി അന്വേഷണം തുടങ്ങിയത്.
പനാമ വെളിപ്പെടുത്തലുകളെ തുടര്‍ന്ന് നവാസ് ശരീഫിനെ പാക് സുപ്രീം കോടതി അയോഗ്യനാക്കിയതിന് പിന്നാലെയായിരുന്നു അബ്ബാസി പ്രധാനമന്ത്രി സ്ഥാനത്തെത്തുന്നത്. 2017 ഓഗസ്റ്റ് മുതല്‍ 2018 മെയ് വരെ അദ്ദേഹം പ്രധാനമന്ത്രി സ്ഥാനത്ത് തുടര്‍ന്നു. അഴിമതിക്കേസില്‍ കഴിഞ്ഞ ഡിസംബറില്‍ കോടതി ഏഴ് വര്‍ഷം തടവുശിക്ഷ വിധിച്ചതിനെത്തുടര്‍ന്ന് നവാസ് ശരീഫ് ലാഹോറിലെ കോട്ട് ലഖ്പത് ജയിലില്‍ കഴിയുകയാണ്. വ്യാജ അക്കൗണ്ടുകളുമായി ബന്ധപ്പെട്ട കേസില്‍ ആസിഫ് അലി സര്‍ദാരിയെ കഴിഞ്ഞ ജൂണ്‍ പത്തിനാണ് എന്‍എബി അറസ്റ്റ് ചെയ്തത്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















