Sub Lead

കണ്ണൂര്‍ ആറളത്ത് മാവോവാദികള്‍ വെടിയുതിര്‍ത്തതായി വനപാലകര്‍

കണ്ണൂര്‍ ആറളത്ത് മാവോവാദികള്‍ വെടിയുതിര്‍ത്തതായി വനപാലകര്‍
X

കണ്ണൂര്‍: ആറളം വന്യജീവി സങ്കേതത്തില്‍ മാവോവാദികള്‍ വെടിയുതിര്‍ത്തതായി വനപാലകരുടെ ആരോപണം. ചാവച്ചിയിലാണ് വടിയുതിര്‍ത്തതെന്നും ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പറഞ്ഞു. അമ്പലപ്പാറ ഫോറസ്റ്റ് സ്‌റ്റേഷനിലേക്ക് ഭക്ഷണവുമായി പോയ വനപാലകര്‍ക്ക് നേരെയാണ് വെടിയുതിര്‍ത്തത്. മൂന്നംഗ വനപാലക സംഘമാണ് ഭക്ഷണവുമായി പോയത്. എന്നാല്‍ ഓടി രക്ഷപ്പെടുന്നതിനിടയില്‍ വീണ് ഒരു വനപാലകന് പരിക്കേറ്റതായും മാവോവാദി സംഘത്തില്‍ എത്രപേരുണ്ടായിരുന്നുവെന്ന് കൃത്യമായി ധാരണയില്ലെന്നും വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പറഞ്ഞു. ഇപ്പോള്‍ നരിക്കുറ്റി എന്ന സ്ഥലത്താണ് വനപാലകരുള്ളത്. ഇരിട്ടിയില്‍ നിന്നടക്കം വന്‍ പോലിസ് സന്നാഹം സംഭവസ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്. വയനാട് കാടുകളുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശം കൂടിയാണ് ആറളം വന്യജീവി സങ്കേതം.

Next Story

RELATED STORIES

Share it