- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സാധാരണക്കാര്‍ക്ക് ഇരുട്ടടിയായി വിലക്കയറ്റം; അവശ്യ സാധനങ്ങളുടെ വില കുത്തനെ ഉയര്‍ന്നു
കഴിഞ്ഞ ആഴ്ച 160 രൂപയുണ്ടായിരുന്ന വറ്റല്മുളകിന് 80 രൂപ വര്‍ധിച്ച് ഇപ്പോള്‍ 240 രൂപയിലെത്തി നില്‍ക്കുകയാണ്.

സ്വന്തം പ്രതിനിധി
കോഴിക്കോട്: സാധാരണക്കാരുടെ നടുവൊടിച്ച് സംസ്ഥാനത്ത് അവശ്യസാധനങ്ങളുടെ വില കുത്തനെ ഉയര്‍ന്നു. കുടുംബ ബജറ്റ് താളംതെറ്റിച്ച് പലചരക്ക് സാധനങ്ങള്‍ക്ക് 10 രൂപ മുതല്‍ 80 രൂപ വരെയാണ് ഒരാഴ്ചയ്ക്കുള്ളില്‍ ഉയര്‍ന്നത്.
അരി, പാചക എണ്ണകള്‍, മസാല ഉല്പന്നങ്ങള്, പലവവ്യഞ്ജനങ്ങള്‍ തുടങ്ങി എല്ലാത്തിനും വില കുതിച്ചുയരുന്നു. അരി കിലോയ്ക്ക് 2 മുതല്‍ 5 വരെ രൂപ വരെ കൂടി. കഴിഞ്ഞ ആഴ്ച 160 രൂപയുണ്ടായിരുന്ന വറ്റല്മുളകിന് 80 രൂപ വര്‍ധിച്ച് ഇപ്പോള്‍ 240 രൂപയിലെത്തി നില്‍ക്കുകയാണ്. അരി, പാചക എണ്ണകള്‍, മസാല ഉല്പന്നങ്ങള്, പലവവ്യഞ്ജനങ്ങള്‍ എല്ലാത്തിനും വില കുതിച്ചുയരുകയാണ്.
പാചക എണ്ണകളുടെ വില 110 ല്‍ നിന്ന് 180 ലേയ്ക്കാണ് കുതിച്ച് കയറിയിരിക്കുന്നത്. 90 രൂപയുണ്ടായിരുന്ന മല്ലിവില 140ലേയ്ക്ക് വര്‍ധിച്ചു. ജീരകത്തിന് 30 രൂപയും വെളുത്തുളളിക്ക് 40 രൂപയും ചെറിയ ഉളളിക്ക് 10 രൂപയും കൂടി. അരി കിലോയ്ക്ക് രണ്ടു മുതല്‍ അഞ്ചു രൂപ വരെ കൂടി. കഴിഞ്ഞ ആഴ്ച 160 രൂപയുണ്ടായിരുന്ന വറ്റല്മുളകിന് 240 ആയി വര്‍ധിച്ചു.
കൂടാതെ ഇറച്ചി കോഴിയുടെ വിലയും പറപറക്കുകയാണ്. കോഴിക്കോട്ടെ വിവിധ ഭാഗങ്ങളില്‍ ഒരു കിലോ ഗ്രാം കോഴിയിറച്ചിക്ക് 200 രൂപയ്ക്കു മുകളിലാണ് വില.
വിലക്കയറ്റം വീട്ടകങ്ങളെ മാത്രമല്ല ചെറുകിട ഹോട്ടലുകളേയും കടുത്ത പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. കൊവിഡ് ദുരിതത്തില്‍ നിന്ന് കഷ്ടിച്ചു കരകയറുന്ന സാധാരണക്കാരുടെ നടുവൊടിക്കുകയാണ് ഈ വിലക്കയറ്റമെന്ന് ഹോട്ടലുടമകള്‍ പറയുന്നു. വിപണി ഇടപെടലിലൂടെ വിലക്കയറ്റം നിയന്ത്രിക്കുകയും കര്‍ശന പരിശോധനയിലൂടെ പൂഴ്ത്തിവയ്പ് അവസാനിപ്പിക്കുകയും ചെയ്യേണ്ട ഭക്ഷ്യവകുപ്പ് ഇതൊന്നും കണ്ട മട്ടില്ല.
യുക്രെയ്ന് യുദ്ധത്തിന് പിന്നാലെ ഇന്ധനവില ഉയര്‍ന്നതാണ് വിലക്കയറ്റത്തിലേക്ക് നയിച്ചതെന്ന് പറയുമ്പോഴും പൂഴ്ത്തിവെക്കലും ഒരു പരിധിവരെ കാരണമായെന്നാണ് വ്യാപാരികള്‍ ആരോപിക്കുന്നു. വിപണി ഇടപെടലിലൂടെ വിലക്കയറ്റം നിയന്ത്രിക്കുകയും കര്‍ശന പരിശോധനയിലൂടെ പൂഴ്ത്തിവയ്പ് അവസാനിപ്പിക്കുകയും വേണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്.
RELATED STORIES
കേന്ദ്ര വിദ്യാഭ്യാസ നയം; നമ്മുടെ ചെറുത്തുനിൽപ്പ് തമിഴ് സ്വത്വത്തിനും...
21 April 2025 11:16 AM GMTമുണ്ടക്കൈ - ചൂരൽമല പുനരധിവാസം; സർക്കാരിനെതിരേ എൽസ്റ്റൺ എസ്റ്റേറ്റ്...
21 April 2025 10:51 AM GMTവഖ്ഫ് ഭേദഗതി നിയമത്തിനെതിരായ ബംഗാളിലെ പ്രതിഷേധം; അന്വേഷണം...
21 April 2025 10:36 AM GMTമാര്‍പാപ്പയുടെ അവസാന സന്ദേശവും ലോകസമാധാനത്തിന്; ഗസയില്‍ യുദ്ധം...
21 April 2025 10:30 AM GMTയുക്രെെനെതിരേയുള്ള റഷ്യൻ ആക്രമണം; 30 ദിവസത്തേക്ക് നിർത്തണമെന്ന്...
21 April 2025 9:44 AM GMTഗസക്കുള്ള പിന്തുണ ആവര്‍ത്തിച്ച് ഹോളിവുഡ് നടി ആഞ്ജലീന ജോളി
21 April 2025 9:09 AM GMT