Sub Lead

മഹാരാഷ്ട്രയില്‍ ഷാലിമാര്‍ എക്‌സ്പ്രസിന് തീപ്പിടിച്ചു

മഹാരാഷ്ട്രയില്‍ ഷാലിമാര്‍ എക്‌സ്പ്രസിന് തീപ്പിടിച്ചു
X

മുംബൈ: മഹാരാഷ്ട്രയിലെ നാസിക്കില്‍ മുംബൈയ്ക്ക് പോവുകയായിരുന്ന ഷാലിമാര്‍ എക്‌സ്പ്രസ് ട്രെയിനിന് തീപ്പിടിച്ചു. എന്‍ജിന് തൊട്ടടുത്തുണ്ടായിരുന്ന ട്രെയിനിന്റെ ലഗേജ് വാനിലാണ് തീപ്പിടിച്ചത്. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. നാസിക് റോഡ് സ്‌റ്റേഷനില്‍ ശനിയാഴ്ച രാവിലെയാണ് സംഭവം.

തീയണച്ചതായും എല്ലാ യാത്രക്കാരും സുരക്ഷിതരാണെന്നും സെന്‍ട്രല്‍ റെയില്‍വേ ചീഫ് പബ്ലിക് റിലേഷന്‍സ് ഓഫിസര്‍ ശിവാജി എം സുതാര്‍ പറഞ്ഞു. തീപ്പിടിച്ച ട്രെയിന്‍ നാസിക് റെയില്‍വേ സ്‌റ്റേഷനിലെത്തിച്ചിട്ടുണ്ട്. ലഗേജ് കംപാര്‍ട്ട്‌മെന്റ്/പാഴ്‌സല്‍ വാന്‍ ട്രെയിനില്‍ നിന്ന് വേര്‍പ്പെടുത്തിയിട്ടുണ്ടെന്നും ഉടന്‍തന്നെ ട്രെയിന്‍ സുരക്ഷിതമായി യാത്ര പുനരാരംഭിക്കുമെന്നും തീപ്പപിടിത്തത്തിന്റെ കാരണം ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നും സെന്‍ട്രല്‍ റെയില്‍വേ ചീഫ് പബ്ലിക് റിലേഷന്‍സ് ഓഫിസര്‍ പറഞ്ഞു.

Next Story

RELATED STORIES

Share it